
അച്ഛന് ഈ വീട് ഭയങ്കര ഇഷ്ടമായിരുന്നു. അതുകൊണ്ട് അച്ഛന്‍ പോയിക്കഴിഞ്ഞ് അച്ഛന് ഇഷ്ടപ്പെട്ട വീട് തന്നെ സ്വന്തമാക്കണമെന്ന് തോന്നി, വലിയ പൂജാമുറി വേണമെന്നും അവിടെ അമൃതാനന്ദമയി അമ്മയെ കൊണ്ടുവരണം എന്നൊക്കെയാണ് ആഗ്രഹം; അമൃത സുരേഷ്
അമൃത സുരേഷ് മലയാളികല്‍ക്കെല്ലാം സുപരിചിതയായ താരമാണ്. ഐഡിയ സ്്റ്റാര്‍ സിങ്ങര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃത പരിചിതയാകുന്നത്. പിന്നീട് നടന്‍ ബാലയുമായുള്ള വിവാഹത്തോടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഇവരുടെ വിവാഹമോചനം മുതല്‍ നിരവദി നെഗറ്റീവുകള്‍ അമൃത കേട്ട് തുടങ്ങി. എന്നാല്‍ അതൊന്നും ജീവിതത്തില്‍ കാര്യമാ ക്കാതെ തന്‍രെ സംഗീതവും മറ്റ് കാര്യങ്ങളുമായി അമൃത മുന്നോട്ട് പോയി. ഇപ്പോഴിതാ അമൃത പങ്കിട്ട ഒരു വലിയ വിശേഷമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.ഏതാനും മാസങ്ങല്‍ക്ക് മുന്‍പാണ് അമൃതയുടെ പിതാവ് മരണപ്പെടുന്നത്. ഓടക്കുഴല്‍ കലാകാരനായ പിആര്‍ സുരേഷാണ് രണ്ട് മക്കളെയും ഗാന ലോകത്ത് എത്തിക്കുന്നത്. ഇപ്പോഴിതാ അച്ഛന്‍രെ ആഗ്രഹപ്രകാരം സ്വന്തമായി ഒരു വീട് വാങ്ങുകയാണ് അമൃത എന്നാണ് പറയുന്നത്.

മകള്‍ക്കും സഹോദരിക്കും അമ്മയ്ക്കുമൊപ്പം എറണാകുളത്താണ് അമൃതയുടെ താമസം. നേരത്തെ അമൃതയും കുടുംബവും സ്വന്തം വീട്ടിലായിരുന്നു താമസിച്ചത്. എന്നാല്‍ ടൗണിലേക്ക് താമസം മാറിയതോടെ അമൃതവര്‍ഷിണി എന്ന് പേരിട്ടിരിക്കുന്ന ആ വീട് ഒരു ഓള്‍ഡ് ഏജ് ഹോമിന് കൈമാറി. എളമക്കരയിലായിരുന്നു അമൃതവര്‍ഷിണി എന്ന അമൃതയുടെ വീട്. അമൃത ജനിച്ചതിന് ശേഷം അമൃതയുടെ പേരും അമൃതവര്‍ഷിണി രാഗവും ചേര്‍ത്ത് അച്ഛനാണ് ആ പേരിട്ടത്. തന്‍രെ സംഗീതത്തിന്റെ ആദ്യ പാഠങ്ങള്‍ അവിടെ നിന്നായിരുന്നുവെന്നും ഭയങ്കര ഒരു ദൈവീകമായ ഫീലിങുള്ള വീടായിരുന്നു അതെന്നും ഞങ്ങളുടെ കുടുംബത്തിന്റെ ഓര്‍മകള്‍ മുഴുവന്‍ ആ വീട്ടിലായിരുന്നുവെന്നും റിയാലിറ്റി ഷോ കഴിഞ്ഞശേഷം ഞങ്ങള്‍ വൈറ്റില വേറൊരു വീട് വാടകക്ക് എടുത്തുമാറി.

‘പ്രോഗ്രാമുകള്‍ക്ക് പോകാനും വരാനും സൗകര്യത്തിന് വേണ്ടിയാണ് വീട് മാറിയത്. ഇപ്പോള്‍ ഞാന്‍ താമസിക്കുന്ന വീട് ഞാന്‍ വാങ്ങാന്‍ പോവുകയാണ്. പുതിയ വീടിന്റെ വാസ്തുവൊക്കെ കറക്ടാണ്. നല്ല ലൊക്കേഷനാണ് ഒരു പോസിറ്റീവ് എനര്‍ജിയുണ്ട് ആ വീടിന്. അച്ഛന് ഭയങ്കര ഇഷ്ടമാണ് ആ വീട്. അതുകൊണ്ട് അച്ഛന്‍ പോയിക്കഴിഞ്ഞ് അച്ഛന് ഇഷ്ടപ്പെട്ട വീട് തന്നെ സ്വന്തമാക്കണമെന്ന് തോന്നിയെന്നും താരം പറയുന്നു.

ഇനി സ്വന്തം ഇഷ്ടത്തിന് വീട് മാറ്റിയെടുക്കണമെന്നും ഒരു വലിയ പൂജാമുറി വേണമെന്നും അ വിടെ അമൃതാനന്ദമയി അമ്മയെ കൊണ്ടുവരണം എന്നൊക്കെയാണ് ആഗ്രഹമെന്നും താരം പറയുന്നു. തന്നെയും സഹോദരിയെയും പേര് വിളിച്ചതും ചോറ് തന്നതും എഴുത്തിനിരുത്തി യതും അമൃതാനന്ദമയി അമ്മയാണെന്നും അമൃത പറയുന്നു.