എന്റെ നിരപരാധിയായ മകളെ സഹിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് വലിച്ചിഴച്ചു; വ്യാജ വാര്‍ത്തയ്‌ക്കെതിരെ ശക്തമായ നിലപാടുമായി അമൃത സുരേഷ്

അമൃത സുരേഷ് എന്ന താരത്ത പറ്റി എല്ലാവര്‍ക്കുമറിയാം. നല്ല ഒരു ഗായിക എന്നതിലുപരി താരത്തിന്റെ വ്യ ക്തി ജീവിതം സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്. ഐഡിയ സ്റ്റാര്‍ സിങ്ങറിലൂടെ താരം ഗാന ലോകത്തേയ്ക്ക് എത്തി. പിന്നീട് സ്വന്തമായി ബാന്‍ഡ് രൂപീകരിച്ച് അഭിരാമിയുമായി ചേര്‍ന്ന് ഷോകള്‍ നടത്തുകയായിരുന്നു. വ്‌ളോഗിങ്ങും താരം ചെയ്യാറുണ്ട്. അമൃതയും നടന്‍ ബാലയുമായുള്ള വിവാഹവും വിവാഹ മോചനവുമെല്ലാം ആരാധകര്‍ ഏറ്റെടുത്ത വാര്‍ചത്ത തന്നെയായിരുന്നു. വിവാഹ മോചനം കഴിഞ്ഞ സമയം മുതല്‍ പല വിമര്‍ശന ങ്ങളും കേള്‍ക്കേണ്ടി വന്ന താരമാണ് അമൃത. പിന്നീട് ഗോപി സുന്ദറുമായിട്ടുള്ള ജീവിതം തെരഞ്ഞെടുത്തപ്പോള്‍ മുതല്‍ വളരെ രൂക്ഷമായ സൈബര്‍ ആക്രമണം താരം നേരിട്ടിരുന്നു. ഇവര്‍ ഒരുമിച്ചുള്ള ചിത്രം പങ്കിടുമ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ് കമന്റുകള്‍ നിറയുമായിരുന്നു.

പെതുവെ സൈബര്‍ ആക്രമണങ്ങളോടും വ്യാജ വാര്‍ത്തകളോടും അമൃത പ്രതികരിക്കില്ല. അഭിരാമിയായിട്ടാണ് സഹോദരിയെ പറ്റിയുള്ള വ്യാജ വാര്‍ത്തകളോട്  പ്രതികരിക്കുന്നത്. ഇപ്പോഴിതാ അമൃത തന്നെ തന്നെ പറ്റിയുള്ള വ്യാജ വാര്‍ത്തയോട് പ്രതികരിക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരിക്കുകയാണ്. അമൃതയുടെ മകള്‍ മരിച്ചുവെന്ന വാര്‍ത്ത മിസ്റ്ററി മലയാളി എന്ന യൂട്യൂ ബ് ചാനല്‍ പങ്കുവച്ചിരുന്നു. അനൃഭാഷ താരമായ ഒരു വ്യക്തിയായ അമൃത എന്ന് പേരുള്ള ഒരാളുടെ മകള്‍ മരിച്ചതാണ് ന്യൂസിലെ ഉള്ളടക്കം, എന്നാല്‍ തം നെയിലില്‍ അമൃത കരയുന്ന ചിത്രം പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സഹോദരി അഭിരാമി ഇതിനെതിരെ പ്രതികരണം അറിയിച്ചിരുന്നു. ഇപ്പോഴിതാ കപട വാര്‍ത്ത പടച്ചു വിട്ട ചാനലിനെതിരെ താന്‍ പോലീസില്‍ പരാതി നല്‍കി യെന്ന് താരം  പങ്കിട്ടിരിക്കുകയാണ്. തെറ്റിനെതിരെ ഒരു നിലപാട് സ്വീകരിക്കുന്നു.

അസ്വസ്ഥജനകമായ ഒരു സംഭവത്തെ അഭിമുഖീകരിക്കാന്‍ ഞാന്‍ സ്വീകരിച്ച ഒരു സുപ്രധാന നടപടിയാണ് ഇന്ന് ഞാന്‍ പങ്കു വെക്കുന്നത്. ദാരുണമായ മരണം അവകാശപ്പെട്ട് തെറ്റായ വീഡിയോ പ്രചരിപ്പിച്ചതിന് ‘മിസ്റ്ററി മല യാളി’ എന്ന യുട്യൂബ് ചാനലിനെതിരെ ഞാന്‍ പോലീസില്‍ പരാതി നല്‍കി. ‘അമൃതയുടെ മകള്‍’ മരിച്ചുവെന്ന വാര്‍ത്ത അത്- ഞാനല്ല, എന്റെ ഐഡന്റിറ്റിയാണ് ക്ലിക്ക് ബെയ്റ്റിനായി ചൂഷണം ചെയ്തത്. എന്റെ കുടുംബത്തി ന്റെ സല്‍പ്പേരിന് കളങ്കം വരുത്താന്‍ ലക്ഷ്യമിട്ടുള്ള തെറ്റായ വാര്‍ത്തകള്‍, വേദനിപ്പിക്കുന്ന കഥകള്‍ എന്നിവ യുടെ അനന്തരഫലങ്ങള്‍ ഞാന്‍ വളരെക്കാലമായി സഹിച്ചു.

എന്റെ നിശബ്ദത ഇപ്പോള്‍ അവസാനിക്കുന്നു. അടിസ്ഥാനരഹിതമായ വിവരങ്ങള്‍ പ്രചരിപ്പിക്കാമെന്ന് കരുതുന്ന വര്‍ക്ക് വ്യക്തമായ സന്ദേശം അയയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.ഈ സംഭവം അതിരുകടന്നു, എന്റെ നിരപരാ ധിയായ മകളെ സഹിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് വലിച്ചിഴച്ചു. അമ്മയെന്ന നിലയില്‍, ഡിജിറ്റല്‍ മേഖല യില്‍ പോലും അവളെ അപകടത്തില്‍ നിന്ന് സംരക്ഷിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്തം.

എന്നെയും എന്റെ കുടുംബത്തെയും കുറിച്ച് നുണകളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നവരോട്, ഞാന്‍ നിയമനടപടി സ്വീകരിക്കുമെന്ന് അറിയുക. തെറ്റായ വിവരങ്ങള്‍ നിങ്ങള്‍ പങ്കിടുന്നതിന് മുമ്പ് ചിന്തിക്കേണ്ട സമയമാണിത്. നമുക്ക് കൂടുതല്‍ സത്യസന്ധവും മാന്യവുമായ ഒരു ഓണ്‍ലൈന്‍ ഇടം വളര്‍ത്തിയെടുക്കാമെന്നും താരം പങ്കിട്ട കുറപ്പില്‍ പറയുന്നു. അതേ സമയം തന്നെ തുടരെ അപകീര്‍ത്തിപ്പെടുത്തുന്ന ദയ അശ്വതിക്കെതിരെയും അമൃത പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Articles You May Like

Comments are closed.