
രാവിലെ മുതല്‍ വൈകിട്ട് വരെ കരഞ്ഞിട്ടുണ്ട്. ഫുഡ് കഴിക്കാന്‍ എനിക്കിഷ്ടമുള്ളതു കൊണ്ട് ആ സമയം മാത്രം കരയില്ല, അതില്‍ നിന്നെല്ലാം മോചനം തന്നത് തെറാപ്പിയാണ്, ഇന്ന് ജീവനോടെ ഇരിക്കുന്നതും ആ കാരണത്താലാണ്; അഞ്ചു ജോസഫ്
ഐഡിയ സ്റ്റാര്‍ സിങ്ങര്‍ വിജയിയായി പിന്നീട് മലയാള സിനിമയിലെ പിന്നണി ഗായികയായി മാറിയ താരമാണ് അഞ്ചു ജോസഫ്. അഞ്ചുവിന് ഇപ്പോള്‍ യൂ ട്യൂബ് ചാനലുമൊക്കെ ഉണ്ട്. അതില്‍ കവര്‍ സോങ്ങുകളെല്ലാം അഞ്ചതു പങ്കിടാറുമുണ്ട്. അത് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. അഞ്ചുവിനിപ്പോള്‍ സ്വന്തമായി മ്യൂസിക് ബാന്‍ഡുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അഞ്ചു മോഡലിങ്ങും ചെയ്യാറുണ്ട്.

അടുത്തിടയാണ് അഞ്ചു ജോസഫ് തന്റെ വിവാഹ മോചനത്തെ പററിയും വിവാഹ മോചനത്തിന് ശേഷം അനുഭവിച്ച മാനസിക സമ്മര്‍ദ്ങ്ങളെ പറ്റി തുറന്ന് പറഞ്ഞത്. പ്രണയിച്ചാണ് വിവാഹം ചെയ്തത്. വിവാഹ മോചനം എന്നത് എളുപ്പമുള്ള കാര്യമല്ലെന്നും എന്നാല്‍ ഒരുമിച്ചുള്ള ജീവിതത്തില്‍ ഹാപ്പിനെസ് ഇല്ലെങ്കില്‍ അത് ഒഴിവാ ക്കുക തന്നെയാണ് വേണ്ടതെന്നും പ്രണയിച്ച് വിവാഹം കഴിച്ചതിനാലും ഡിവോഴ്്സ് പേടിയായതിനാലും താന്‍ കുറെയെറെ ആ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ നോക്കിയന്നും അഞ്ചു പറഞ്ഞിരുന്നു.

ഞാന്‍ തന്നെ എനിക്കായി കണ്ടെത്തിയ ആളായിരുന്നു. എന്ത് ഉണ്ടായാലും ഈ ബന്ധം മുന്‍പോട്ട് തന്നെ കൊണ്ടുപോകണം എന്ന ഒരു വാശി ഉണ്ടായിരുന്നു എനിക്ക്. കാരണം ഞാന്‍ തന്നെ കണ്ടുപിടിച്ച ബന്ധം ആയിരുന്നു. അത് കൊണ്ട് തന്നെ ഇത് മുന്നോട്ട് തന്നെ കൊണ്ടു പോകണെമെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. ഡിവോഴ്സ് എനിക്ക് വല്ലാത്ത പേടിയായിരുന്നു. വിവാഹ മോചനം ഏറെ നാളത്തെ തീരുമനത്തില്‍ വളരെ ബു്ദ്ധിമുട്ടായി എടുത്ത തീരുമാനം ആയിരുന്നു.

എന്നാല്‍ വിവാഹ മോചന സമയത്ത്്്ഞാന്‍ ഡിപ്രഷനിലെത്തി. ഒടുവില്‍ എപ്പോഴും കരയുന്ന അവസഥയില്‍ എത്തി. ഫുഡ് കഴിക്കാന്‍ എനിക്ക് ഇഷ്ടമായിരുന്നു. ആ സമയത്ത് കൂട്ടുകാര്‍ ഫുഡ് ഓഡര്‍ ചെയ്യും. അത് കഴിക്കുന്ന മിനിറ്റുകള്‍ മാത്രമാണ് താന്‍ കരയാതിരിക്കുന്നത്. തെറാപ്പി എടുത്ത സമയത്താണ് അതിന് മാറ്റം വന്നത്. തെറാപ്പി കൊണ്ടാണ് ഇന്നും ജീവനോടെ ഇരിക്കുന്നതെന്നും പറയാമെന്നും അഞ്ചു പറയുന്നു.