വിശ്വസ്തനായ പങ്കാളിയുടെ ചതിയില്‍ അച്ഛന്‍രെ ബിസിനസ് മുഴുവന്‍ തകര്‍ന്നിരുന്നു. അതോടെ അച്ഛനും തകര്‍ന്നിരുന്നു, കുറച്ച് നാള്‍ അച്ഛന്‍ ചികിത്സയിലുമായിരുന്നു, ലോ പഠിക്കുന്ന സമയം ഞാനും ബിസിനസ് ചെയ്തു, എന്റെ മെയിന്‍ ക്ളാസുകള്‍ കഴിഞ്ഞ് ഉച്ചയ്ക്ക് ശേഷം ഞാന്‍ ഓഫീസിലെത്തും, അങ്ങനെയാണ് ഞങ്ങള്‍ ആ തകര്‍ച്ചയില്‍ നിന്ന് കര കയറിയത്; അനൂപ് മേനോന്‍

മലയാള സിനിമയില്‍ എത്തിയിട്ട് കുറച്ച് കാലമേ ആയിട്ടുള്ളുവെങ്കിലും നിരവധി സിനിമകള്‍ ചെയ്ത് മലയാളി മനസില്‍ ഇടം നേടാന്‍ കഴിഞ്ഞ താരമാണ് അനൂപ് മേനോന്‍. സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, ഗാന രചയിതാവ് തുടങ്ങി നിരവധി കാര്യങ്ങളും നടനെന്ന നിലയില്‍ നിന്ന് മാറി താരം ചെയ്തിട്ടുണ്ട്. നായകന്‍, വില്ലന്‍ എന്നീ വേഷങ്ങളെല്ലാം ഭംഗിയാക്കാന്‍ അനൂപിന് കഴിഞ്ഞിട്ടുണ്ട്. അനൂപിന്‍രെ കരിയറില്‍ തന്നെ വന്‍ വിജയമായ സിനിമയായിരുന്നു ബ്യൂട്ടിഫുള്‍. ആ സിനിമയുടെ രണ്ടാം ഭാഗം വരികയാണ്. പ്രേക്ഷകരും അതി ന്‍രെ സന്തോഷത്തിലാണ്. ഇപ്പോഴിതാ കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തെ പറ്റിയും നടനാകേണ്ടി വന്നതിന് മുന്‍പ് തന്നെ അനുഭവിക്കേണ്ടി വന്ന അവസ്ഥകളെ പറ്റിയും തുറന്ന് പറയുകയാണ്.

അച്ഛന്റെയും അമ്മയുടെയും നാട് കോഴിക്കോട്ട് ആയിരുന്നു. അച്ഛന്‍ ഗംഗാധരന്‍ നായര്‍ ബിസിനസ് നടത്തുക യായിരുന്നു. അമ്മ ഇന്ദിര മേനോന് മുന്‍പ് ജോലിയുണ്ടായിരുന്നു. ഒരു സഹോദരിയാണ് എനിക്കുള്ളത്. സഹോ ദരി ഭര്‍ത്താവും കുട്ടികളുമൊക്കെയായി തിരുവനന്തപുരത്താണ്. അച്ഛന്‍രെ ബിസിനസിനായിട്ടാണ് ഞങ്ങള്‍ തിരുവനന്തപുരത്തേയ്ക്ക് താമസം മാറ്റുന്നത്. ട്രാന്‍സ്പോര്‍ട്ടിങ് കമ്പനി നടത്തുകയാണ് അച്ഛന്‍.

ഷേമ എന്നാണ് അനൂപ് മേനോന്‍രെ ഭാര്യയുടെ പേര്. ഒരു മകളുണ്ട്. അച്ഛന്‍ ഇപ്പോഴും ബിസിനസില്‍ സജീവ മാണെന്ന് അനൂപ് പറയുന്നു. തിരുവനന്തപുരത്താണ് പഠിച്ചതും വളര്‍ന്നതും. സിനിമയോട് വലിയ ഇഷ്ടമായിരുന്നു. ലോ പഠിച്ചിറങ്ങിയപ്പോള്‍ പരീക്ഷയ്ക്ക് ഒന്നാം റാങ്ക് ലഭിച്ചിരുന്നു. എന്നിട്ടും പ്രാക്ടീസിന് പോകാതെ താന്‍ സിനിമ യിലെത്തുകയായിരുന്നുവെന്ന് താരം പറയുന്നു. ലോ പഠിക്കുമ്പോല്‍ താനും ബിസിനസിലേയ്ക്ക് ഇറങ്ങിയിരുന്നു.ഒരിടയ്ക്കു അച്ഛന്‍രെ ബിസിനസ് മുഴുവന്‍ തകര്‍ ന്നിരുന്നു. എന്റെ മെയിന്‍ ക്ളാസുകള്‍ കഴിഞ്ഞ് ഉച്ചയ്ക്ക് ശേഷം ഞാന്‍ ഓഫീസില്‍ വന്നിരിക്കും. രണ്ടു വര്‍ഷ ക്കാലം അങ്ങനെ ആയിരുന്നു. അതിനിടെ ഞാന്‍ ഒരു പ്രൈവറ്റായി യെല്ലോ പേജസ് തുടങ്ങി. അതിന് ഒരുപാട് പരസ്യങ്ങളും മറ്റും തന്ന് ഒരുപാട് പേര്‍ സഹായിച്ചു. അങ്ങനെയാണ് ഞങ്ങള്‍ ആ തകര്‍ച്ചയില്‍ നിന്ന് കര കയ റിയത്.

അച്ഛന്റെ വിശ്വസ്തനായി നടന്ന ബിസിനസ് പങ്കാളി ചതി്ച്ചിരുന്നു. അങ്ങനെയാണ് ബിസിനസ് തകര്‍ന്നത്. അച്ഛ നും ആ സമയം വളരെയധികം മാനസികമായി തകര്‍ന്നിരുന്നു. കുറെ ബുദ്ധിമുട്ടുകളും ആ സമയത്ത് അച്ഛനു ണ്ടായി. കുറച്ച് നാള്‍ അച്ഛന്‍ ചികിത്സയിലുമായിരുന്നു. പിന്നീടൊരിക്കല്‍ അയാള്‍ അച്ഛനോട് മാപ്പ് പറയാന്‍ വ്ന്നിരുന്നു. അച്ഛന്റെ കാലില്‍ വീണു. അച്ഛന്‍ മറ്റൊന്നും പറയാതെ ക്ഷമിച്ച് കൊടുക്കുകയായിരുന്നു. മൂന്ന് ദിവസം കഴിഞ്ഞ അയാള്‍ മരിച്ചുവെന്നും അനൂപ് പറയുന്നു. വലിയ പ്രതിസന്ധികള്‍ സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ താന്‍ അനുഭവിച്ചുവെന്നും അത് കൊണ്ട് തന്നെ സിനിമയിലെ അപ് ആന്‍ഡ് ഡൗണ്‍സ് തന്നെ തകര്‍ക്കുന്നില്ലെന്നും താരം പറയുന്നു.

Comments are closed.