
ഒരു റിലേഷന്‍ ഉണ്ടായിരുന്നു. അത് വര്‍ക്കൗട്ടായില്ല, ഇയാളൊടൊപ്പം ജീവിക്കാന്‍ പറ്റുമെന്ന് തോന്നുമ്പോള്‍ വിവാഹം ചെയ്യും: അനുമോള്‍
നിരവദി സിനിമകളിലൂടെ നാടന് കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അനു മോള്‍. ഇട ക്കാലത്ത് താരം അഭിനയത്തില്‍ സജീവമായിരുന്നില്ല. ഇപ്പോഴിതാ തന്റെ കരിയറിനെ പറ്റിയും ജീവിതത്തെ പറ്റിയുമൊക്കെ തുറന്ന് പറയുകയാണ് താരം. തമിഴ് സിനിമയിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് അനു മോള്‍ എത്തുന്നത്. കണ്ണുക്കുള്ളെ ആയിരുന്നു ആദ്യ ചിത്രം.


36 വയസായിട്ടും എന്താണ് വിവാഹം കഴിക്കാത്തത് എന്ന ചോദ്യത്തിന് ആത്മാര്‍ത്ഥ പ്രണയത്തിന് പ്രാധാന്യം കൊടുക്കുന്ന ആളാണ് താനെന്നും ആണിനാണെങ്കിലും പെണ്ണിനാണെങ്കിലും പക്വതയും വന്നു കഴിയുമ്പോള്‍ ഇയാളുടെ ഒപ്പം ജീവിക്കാന്‍ കംഫര്‍ട്ട് ആയിരിക്കും, ബാലന്‍സ്ഡ് ആയിരിക്കും.

എല്ലാം ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റും എന്ന തിരിച്ചറിവുണ്ടാകുമ്പോള്‍ അപ്പോള്‍ മാത്രം വിവാഹം കഴിച്ചാല്‍ മതി, അപ്പോള്‍ ഒരു പാര്‍ട്ണറുടെ കൂടെയുള്ള റിലേഷന്‍ഷിപ്പ് തുടങ്ങിയാല്‍ മതി എന്നതാണ് തന്റെ കാഴ്ചപ്പാടെന്നും അല്ലെങ്കില്‍ ആ പണിക്ക് പോകണ്ട എന്നതാണ് തന്റെ വിശ്വാസമെന്നുമാണ് അനു മോള്‍ പറയുന്നത്. ഒരു പ്രണയം ഉണ്ടായിരുന്നുവെന്നും അത് പോയെന്നും ആ സമയം കരിയറില്‍ കുറച്ച് ഉഴപ്പിയെന്നും ഇനി കരിയര്‍ ശ്രദ്ധിക്ക ണമെന്നും ഇപ്പോള്‍ പ്രണയിക്കാന്‍ സമയമില്ലെന്നും താരം പറയുന്നു.