അനുരാഗ ഗാനം പോലെയിലെ നായകന്‍, നാദിര്‍ഷ കാരണം അഭിനയത്തിലേയ്ക്ക് ; ഗിരിധര്‍ ആയി എത്തുന്ന പ്രിന്‍സിന്റെ വിശേഷങ്ങള്‍

സീരിയലുകളുടെയെല്ലാം പ്രമേയങ്ങള്‍ ഇന്ന് മാറി വരികയാണ്. അടുക്കളയില്‍ നരകിക്കാന്‍ ഇല്ലെങ്കില്‍ ആണധികാരത്തിന്റെ കീഴില്‍ എല്ലാം സഹിച്ച് ജീവിക്കാന്‍ വിധിക്കപ്പെട്ട പെണ്ണിന്റെ കഥകള്‍ ആയിരുന്നു കുറച്ച് കാലം മുന്‍പ് വരെ സീരിയലുകളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് കുറച്ച് എഴുത്തുകാരെങ്കിലും അത് മാറ്റി പിടിച്ചിരിക്കുകയാണ്. ഇന്ന് സ്ത്രീക്ക് മേല്‍ക്കോയ്മ തരുന്ന അല്ലെങ്കില്‍ അടുക്കളയിലെ നാലു ചുവരുകള്‍ക്കുള്ളില്‍ മാത്രം തളച്ചിടേണ്ടവരല്ല സ്ത്രീകള്‍ എന്നും അവര്‍ക്കും അവരുടേതായ വ്യക്തിത്വമുണ്ടെന്നും കാണിക്കുന്ന സീരിയലുകളാണ് ഇന്ന് പുറത്ത് വരുന്നത്.

അനുരാഗ ഗാനം പോലെ എന്ന സീരിയല്‍സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലാണ്. പരമ്പരയ്ക്ക് നല്ല പ്രേക്ഷ കരാണ് ഉള്ളത്. ഏറെ കാലത്തിന് ശേഷം കവിത നായര്‍ എന്ന നടി വീണ്ടുമെത്തുന്ന ഒരു സീരിയലാണ് ഇത്. പ്രിന്‍സ് എന്ന പുതുമുഖ താരമാണ് ഈ സീരിയലില്‍ ഉള്ളത്. ഇപ്പോഴിതാ താന്‍ സീരിയലില്‍എത്തിയതിനെ പറ്റി പ്രിന്‍സ് മനസ് തുറക്കുക യാണ്. മുന്‍പ് സീരിയല്‍ ടുഡേ എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിന്‍സ് ഇക്കാര്യം തുറന്ന് പറയുന്നത്.

പ്രിന്‍സ് സാധാരണ നായക സങ്കല്‍പ്പത്തില്‍ നിന്ന് വിത്യസ്തമായി  തടിയുള്ള നായകനാണ് പ്രിന്‍സ്.
അതിനാല്‍ തന്നെ തുടക്കത്തില്‍ കളിയാക്കലുകളൊക്കെ നേരിട്ടിരുന്നു. എന്നാല്‍ താന്‍ സീരിയലിനായി ഇങ്ങനെ ആയതല്ലെന്നും തന്റെ ശരീരം പണ്ട് മുതല്‍ തന്നെ ഇങ്ങനെ ആയിരുന്നുവെന്നും താനിങ്ങനെ ഇരിക്കുന്നതിനാലാണ് ഈ സീരിയലില്‍ നായകനാകാനുള്ള അവസരം തന്നെ തേടി എത്തിയതെന്നും നാദിര്‍ഷയാണ് തന്നെ കെ.കെ രാജീവ് സാറിന് പരിചയപ്പെടുത്തന്നതെന്നും താരം പറയുന്നു.

മറ്റുള്ളവരുടെ കളിയാക്കലുകള്‍ താന്‍ കാര്യമാക്കാരില്ലെന്നും ഞാന്‍ എന്‍രെ ബോഡിയില്‍ സന്തോഷവാനാണെന്നും സീരിയലി നായി പത്ത് പതിനഞ്ച് കിലോ കുറച്ചിരുന്നുവെന്നും താരം പറയുന്നു, കവിത നായര്‍ എന്ന ആര്‍ട്ടിസ്റ്റിനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചത് വലിയ ഭാഗ്യമാണെന്നും താരം പറയുന്നു. സീരിയലില്‍ കവിതയുടെ ഭര്‍ത്താവും ബിസിനസ് മാനുമായ ഗിരിധറായിട്ടാണ് താരം അഭിനയിക്കുന്നത്.

Comments are closed.