
പുത്തന്‍ സന്തോഷ വാര്‍ത്തയുമായി അനു സിത്താരയും ഭര്‍ത്താവ് വിഷ്ണുവും, വിശേഷം പ്രിയതമനൊപ്പം ആഘോഷിച്ച് താരം; ആശംസകളോടെ ആരാധകര്‍
മലയാള സിനിമയിലെ യുവ നടിമാരില്‍ മുന്‍നിര താരമായി മാറിയ നടിയാണ് അനു സിത്താര. നടിക്കുപരി നല്ല നര്‍ത്തകിയുമാണ് അനുസിത്താര. 2013ലാണ് താരം സിനിമയിലെയ്‌ക്കെത്തുന്നത്. പൊട്ടാസ് ബോംബ് എന്ന സിനിമയിലൂടെ വന്ന അനുസിത്താര പിന്നീട് നിരവധി സിനിമകളില്‍ ചെറിയ റോളുകള്‍ ചെയ്ത് പിന്നീട് വലിയ താരമായി മാറി. അനാര്‍ക്കലി, ഒരു ഇന്ത്യന്‍ പ്രണയകഥ, ഹാപ്പി വെ ഡിങ്, ഒരു ഇന്ത്യന്‍ പ്രണയകഥ,ഫുക്രി, രാമന്റെ ഏദന്‍തോട്ടം, ജോണി ജോണി യെസ് പപ്പ, അച്ചായന്‍സ്, ക്യാപ്റ്റന്‍ തുടങ്ങി നിരവധി സിനിമകളില്‍ താരം അഭിനയിച്ചു.

അനു സിത്താരയുടെ പ്രണയ കഥയും സിനിമ കഥയെ പോലെ തന്നെ വളരെ മനോഹരമാണ്. ഏറെ കാലത്തെ പ്രണയത്തിനൊ ടുവിലാണ് അനു സിത്താര തന്റെ കാമുകനായ വിഷ്ണുവിനെ പ്രണയിച്ച് വിവാഹം കഴിച്ചത്. വളരെ ചെറുപ്പത്തില്‍ തന്നെ വീട്ടു കാരെ എതിര്‍ത്തായിരുന്നു ഇവരുടെ വിവാഹം. ഇപ്പോഴിതാ തങ്ങളുടെ വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് അനു സിത്താ രയും വിഷ്ണുവും. 2015ലാണ് ഇരുവരും വിവാഹിതരാകുന്നത്.

ഇപ്പോഴിതാ തങ്ങളുടെ എട്ടാം വിവാഹ വാര്‍ഷികം ഗംഭീരമായി ആഘോഷിക്കുകയാണ് ഇരുവരും. ഹാപ്പി വെഡിങ് ആനിവേഴ്സറി റ്റു അസ് എന്ന ക്യാപ്ക്ഷനൊടെ ചിത്രങ്ങളും താരം പങ്കു വച്ചിട്ടുണ്ട് .അനു സിത്താരയുടെ സിനിമാ കരിയറിന്റെ എല്ലാ വളര്‍ച്ചയ്ക്കും ഒപ്പമുണ്ടായത് വിഷ്ണുവാണ്. വിഷ്ണുവിന്റെ സപ്പോര്‍ട്ട് കൊണ്ടാണ് സിനിമയിലെത്താന്‍ സാധിച്ചത് എന്ന് അനു എപ്പോഴും പറയും. പ്ലസ്ടു കാലഘട്ടത്തിലാണ് ഇരുവരുടെയും പ്രണയം മൊട്ടിട്ടത്.

പ്രണയം വീട്ടിലറിഞ്ഞപ്പോള്‍ ശക്തമായ എതിര്‍പ്പ് ഇരു വീട്ടുകാരുടെയും ഭാഗത്ത് നിന്നുണ്ടായി, എന്നാല്‍ തങ്ങളുടെ തീരുമാന ത്തില്‍ തങ്ങള്‍ ഉറച്ച് നില്‍ക്കുകയും ഒടുവില്‍ വീട്ടുകാരെ എതിര്‍ത്ത് വളരെ ചെറുപ്പത്തില്‍ തന്നെ രജിസ്റ്റര്‍ മാര്യേജ് ചെയ്യുകയു മായിരുന്നു. പിന്നീട് സിനിമയിലേയ്ക്കുള്ള വരവും മലയാള സിനിമയിലെ മുന്‍നിര താരമായി മാറിയതുമെല്ലാം വളരെ ത്ഭുതമായിരുന്നു. എല്ലാ സൗഭാഗ്യവും ലഭിച്ച ഒരു താരവുമാണ് അനു സിത്താര. ആരാധകരും ഇരുവര്‍ക്കും ആശംസകള്‍ നേരുകയാണ്. എല്ലാവിധ അനുഗ്രഹത്തോടെ ജീവിക്കട്ടെയെന്നും എന്നും ഇതുപോലെ സന്തോഷത്തോടെ നൂറു കൊല്ലം ജീവിക്കട്ടെയെന്നുമൊക്ക ആരാധകര്‍ കുറിച്ചിട്ടുണ്ട്.