വിവാഹം കഴിഞ്ഞ സമയത്ത് ഒരിക്കല്‍ അമ്മയ്ക്കായി കേക്ക് കൊണ്ടു വന്നപ്പോള്‍ എന്നോട് ദേഷ്യപ്പെട്ട് വീട്ടില്‍ നിന്ന് പുറത്താക്കി. പിന്നീടിപ്പോഴാണ്, അമ്മയുടെ പിറന്നാള്‍ ഗംഭീരമാക്കി അനുശ്രീ; സര്‍പ്രൈസ് കണ്ട് കണ്ണ് നിറഞ്ഞ് അമ്മ

ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലിലൂടെ മലയാളികളുടെ മനസില്‍ കുടിയേറിയ കുട്ടി താരമായിരുന്നു അനു ശ്രീയെന്ന പ്രകൃതി. പിന്നീ്ട് നിറയെ അവവസരങ്ങള്‍ അനുശ്രീയെ തേടിയെത്തി. ബാലതാരമായി എത്തിയ അനുശ്രീ പിന്നീട് സീരിയലുകളില്‍ നായികയായിട്ട് എത്തി. അരയന്നങ്ങളുടെ വീട് എന്ന സീരിയലില്‍ അഭിന യിച്ചു കൊണ്ടിരിക്കെയാണ് ക്യാമറമാനായിരുന്ന വിഷ്ണുവുമായി താരം പ്രണയത്തിലായതും വീട്ടുകാരുടെ എതിര്‍പ്പിനെ മറി കടന്ന് വിവാഹം കഴിച്ചതും. എന്നാല്‍ ഗര്‍ഭിണിയായത് മുതല്‍ താരം അമ്മയ്‌ക്കൊപ്പമായിരുന്നു.

പിന്നീട് കുഞ്ഞ് ജനിച്ചതിന് ശേഷം ഇരുവരും തമ്മില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായി. കുട്ടിയുടെ നൂല് കെട്ടിന് ഭര്‍ത്താവ് വിഷ്ണു വരാത്തത് മുതലാണ് പ്രശ് നങ്ങള്‍ ആരംഭിച്ചതെന്നും പിന്നീട് താരം സ്വന്തം വീട്ടില്‍ നില്‍ക്കാനും തുടങ്ങി. അനുശ്രീ മകനും അമ്മയ്ക്കുമൊപ്പമാണ് കഴിയുന്നത്. ഇപ്പോള്‍ യൂ ട്യൂബ് ചാനലും താരത്തിനുണ്ട്. അതില്‍ എല്ലാ വിശേഷങ്ങളും താരം ഇപ്പോള്‍ പങ്കിടാറുണ്ട്. തന്റെ അമ്മയുടെ പിറന്നാളിന് അമ്മയ്ക് നല്‍കിയ സര്‍പ്രൈസ് വീഡിയോയുമായിട്ടാണ് താരം എത്തിയിരിക്കുന്നത്.

അമ്മയാണ് അനുശ്രീക്കെല്ലാം. മുന്‍പ് പലതവണ അമ്മയുടെ പിറന്നാള്‍ ആഘോഷിച്ചിട്ടുണ്ട്. അമ്മയ്ക്കിഷ്ടമി ല്ലാതെ ഞാന്‍ വിവാഹം കഴിച്ച സമയത്തും അമ്മയ്ക്ക് കേക്കു കൊണ്ട് ഞാന്‍ വന്നിരുന്നു. എന്നാല്‍ എന്നോടുള്ള ദേഷ്യത്തിന് അമ്മയെന്നോട് ദേഷ്യപ്പട്ട് എന്നെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടു.

ആ സങ്കടത്തില് കരഞ്ഞു കൊണ്ട് ആ കേക്ക് ഞാന്‍ തന്നെ തിന്നു തീര്‍ത്തുവെന്നും അനുശ്രീ പറയുന്നു. പിന്നീട് ഇപ്പോഴാണ് പിറന്നാള്‍ ആഘോഷിക്കുന്നത്അമ്മയ്ക്കായി പിറന്നാള്‍ ഡെക്കറേഷനെല്ലാം താരം ഒരുക്കിയിരുന്നു. മമ്മിയെ ചിറ്റയുടെ വീട്ടിലാക്കിയാണ് ഞാന്‍ ഇത്തരം സര്‍പ്രൈസ് ഒരുക്കിയതെന്നു താരം പറയുന്നുണ്ട്. സര്‍ പ്രൈസ് കണ്ട് അമ്മ കരയുന്നതും താരം കാണിക്കുന്നുണ്ട്.

Articles You May Like

Comments are closed.