ബ്രേക്ക് എടുക്കുന്നുവെന്ന് അനുശ്രീ; എന്താണ് താരത്തിന് പറ്റിയതെന്ന് അന്വേഷിച്ച് ആരാധകര്‍

പുതുമുഖങ്ങളായ സിനിമാ താരങ്ങളെ തേടുന്ന പരിപാടിയിലൂടെ എത്തി പിന്നീട് മലയാളത്തിലെ മുന്‍ നിര നായി കയായി തീര്‍ന്ന താരമാണ് അനു ശ്രീ. അനു ശ്രീയുടെ ആദ്യ സിനിമ ഡയമണ്ട് നേക്ലേസ് ആയിരുന്നു. മോഡേ ണ്‍, നാടന്‍ വേഷങ്ങളിലെല്ലാം നിരവധി കഥാപാത്രങ്ങള്‍ അനുശ്രീ ഇതിനോടകം ചെയ്തു. അനു ശ്രീ വളരെ സജീവമാണ് സോഷ്യല്‍ മീഡിയയില്‍. വിശേഷ ദിനങ്ങളില്‍ അനുശ്രീ പങ്കിടുന്ന ഫോട്ടോകളും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അനുശ്രീയുടെ പുതിയ പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

താന്‍ ഇന്‍സ്റ്റയില്‍ നിന്ന് കുറച്ച് ദിവസത്തേ യ്ക്ക് ബ്രേക്ക് എടുക്കുന്നുവെന്നും ഉടന്‍ തിരിച്ചെത്തുമെന്നും താരം പറയുന്നു. അനുശ്രീ എപ്പോഴും ആക്ടീവാണ് സോഷ്യല്‍ മീഡിയയില്‍. ബ്രേക്ക് എടുക്കാന്‍ മാത്രം അനുശ്രീ താങ്കള്‍ക്ക് എന്താണ് സംഭവിച്ചതെന്നാണ് ആരാര് താരത്തിനോട് ചോദിക്കുന്നത്. കഴിഞ്ഞ ദിവസം വളരെ സങ്കടത്തോടെ ഒരു പോസ്റ്റും വീഡിയോയും താരം പങ്കിട്ടിരുന്നു.

അപ്പോള്‍ തന്നെ അനുശ്രീക്ക് എന്തോ സംഭവിച്ചിരുന്നുവെന്ന് ആരാധകര്‍ കരുതിയിരുന്നു. എന്നാല്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് താരം മറുപടി നല്‍കിയിരുന്നില്ല. കഴിഞ്ഞ ആഴ്ച്ച… ഭയത്തിന്റെ ആഴ്ച്ച…കണ്ണീരിന്റെ ആഴ്ച്ച.
ഉത്കണ്ഠയും പ്രതീക്ഷയും…അത് പരിഹരിക്കാന്‍ ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു, പക്ഷേ അത് മാറില്ലെന്ന് എനിക്ക് ഉറപ്പുണ്ട്, അതിനാല്‍ ഞാന്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചു.

കാരണം എനിക്കൊരു ലോകം ഉണ്ട്… സ്നേഹിക്കാന്‍ ഒരു കുടുംബം… പിന്തുണയ്ക്കാന്‍ സുഹൃത്തുക്കള്‍. സുന്ദരമായ ഒരു ജീവിതം മുന്നിലുണ്ട്..അതിനാല്‍ ഇനി മുതല്‍ ഈ സങ്കടത്തിലേക്ക് ഞാന്‍ തിരിഞ്ഞു നോക്കില്ലെന്നാണ് താരം കുറിച്ചത്. എന്തായാലാവും പെട്ടെന്ന് തന്നെ ഇന്‍സ്റ്റയിലേയ്കക് മടങ്ങി വരുവെന്നാണ് ആരാധകര് കമന്റിടുന്നത്.

Articles You May Like

Comments are closed.