
നടന്‍ അപ്പ ഹാജയുടെ മകള്‍ വിവാഹിതയായി. സ്വന്തം വീട്ടിലെ കല്യാണം പോലെയെന്ന് ഹാജയുടെ അടുത്ത സുഹൃത്തും നടനുമായ കൃഷ്ണ കുമാറും കുടുംബവും, ആര്‍ഭാട വിവാഹത്തില്‍ പങ്കെടുത്ത് നിരവധി താരങ്ങള്‍
നടന് കൃഷ്ണ കുമാറും കുടുംബവുമെല്ലാം സോഷ്യല്‍ മീഡിയ താരങ്ങളാണ്. കുടുംബ ചിത്രങ്ങളും വിശേഷങ്ങളു മെല്ലാം ഇവര്‍ പങ്കു വയ്ക്കാറുമുണ്ട്. ഇപ്പോഴിതാ നടനും തന്റെ അടുത്ത സുഹൃത്തുമായ അപ്പ ഹാജയുടെ മകളുടെ വിവാഹ ദിനത്തിലെ ചിത്രങ്ങളാണ് താരം പങ്കു വച്ചിരിക്കുന്നത്. കൃഷ്ണ കുമാര്‍ കുടുംബ സമേതമാണ് ഈ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്, വളരെ ആര്‍ഭാച പൂര്‍വ്വമായ വിവാഹത്തില്‍ നിരവദി സീരിയല്‍ താരങ്ങളും ഉണ്ടായിരുന്നു. ചുരുക്കം ചില സിനിമകള്‍ അപ്പ ഹാജി ചെയ്തിട്ടുണ്ട്. ഇന്‍ ഹരിഹര്‍ നഗര്‍, എന്നെന്നും കണ്ണേട്ടന്റെ, മേരിക്കുണ്ടൊരു കുഞ്ഞാട്, ധ്രുവം തുടങ്ങി നിരധി സിനിമകളില്‍ അപ്പ ഹാജ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ സുഹൃത്തായ അപ്പ ഹാജയുടെ മകളും തന്റെ മക്കള്‍ക്കൊപ്പം വളര്‍ന്ന നെച്ചുവിന് കൃഷ്ണ കുമാറും കുടുംബവും വിവാഹ ആശംസ അറിയിച്ചിരിക്കുകയാണ്. കൂടാതെ ഒരു പോസ്റ്റും കൃഷ്ണ കുമാര്‍ പങ്കിട്ടിട്ടുണ്ട്. പതിവ് പോലെ ഇന്നലെയും വളരെ സന്തോഷം തോന്നിയ ഒരുദിവസമായിരുന്നു..അതിനു കാരണം ഹാജയുടേയും സൈനയുടെയും മകള്‍ നെച്ചുവിന്റെ കല്യാണമായിരുന്നു..

കുടുംബത്തോടെ പങ്കെടുക്കാന്‍ കഴിഞ്ഞു എന്നത് അതിലേറെ സന്തോഷം നല്‍കി.. 35 വര്‍ഷങ്ങള്‍ക്കു പുറ ത്തുള്ള സൗഹൃദം.. ഹാജയുടെ അമ്മയുടെ ഭക്ഷണം എനിക്ക് പ്രിയപ്പെട്ടതായിരുന്നു.. എന്റെ അമ്മയുണ്ടാ ക്കുന്നത് ഹാജക്കും.. യാത്രകള്‍ ഒരുമിച്ചായിരുന്നു.. സന്തോഷങ്ങളും സങ്കടങ്ങളും ഒരുപാടു പങ്കുവെച്ചവര്‍.. എന്റെ കല്യാണത്തിന് പോലും ഒരു നിമിത്തമായി ഹാജ..ഹാജയുടെ മക്കളും എന്റെയും മക്കളും ഒരുമിച്ചു വളര്‍ന്നവര്‍. അതുകൊണ്ടായിരിക്കും ഞങ്ങളുടെ കുടുംബത്തിലെ ഒരു കല്യാണം നടന്നപോലെ എനിക്കും സിന്ധുവിനും മക്കള്‍ക്കും തോന്നി. നെച്ചുവിനും നാസുക്കിനും സന്തുഷ്ടമായൊകുടുംബജീവിതം ആശംസിക്കുന്നുവെന്നാണ് താരം കുറിച്ചത്.

നടിമാരായ ബീന ആന്റണി, തസ്നി ഖാന്‍, മായ വിശ്വനാഥ്, നടന്‍ സാദിഖ്, സംവിധായകന്‍ ഫാസില്‍ എന്നി വരും ചടങ്ങില്‍ പങ്കെടുത്തു.ഹാജ, കിച്ചു, ഞാനുമായി ബോണ്ടിങ് ഉണ്ടായിരുന്ന യഥാര്‍ഥ സുഹൃത്തുക്കള്‍. എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷം ഹാജയുടെ മകളുടെ വിവാഹത്തിന് ഞങ്ങള്‍ എല്ലാവരും ഒത്തുകൂടിയപ്പോള്‍. ഞങ്ങളുടെ മക്കളൊക്കെ വലുതായ ശേഷം എല്ലാവരേയും ഒന്നിച്ചുകണ്ടപ്പോള്‍ വല്ലാത്തൊരു ഫീലായിരുന്നു എന്ന് നടി ‘ ബീന ആന്റണി വിവാഹ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരുന്നു.