നീ ആണാണോ എന്ന ചോദ്യം വരെ അപര്‍ണയുടെ വസ്ത്രധാരണം കണ്ട് പലരും തന്നോട് ചോദിച്ചിട്ടുണ്ട്, യൂ ട്യൂബ് ചാനലിനായി ഒരുപാട് കഷ്ട്ടപ്പെട്ടിരുന്നു. പോയപ്പോള്‍ ആശ്വസിപ്പിക്കാന്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു; അപര്‍ണയും ജീവയും

അപര്‍ണയും ജീവയും സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങളാണ്. ഇരുവരും കിരണ്‍ ടിവിയില്‍ അവതാരകരായിട്ടാണ് കരിയര്‍ ആരംഭിക്കുന്നത്. പി്ന്നീട് ചില സിനിമകളിലും ഇരുവരുമെത്തി. പിന്നീട് പ്രണയത്തിലേയ്ക്കും വിവാഹത്തിലേയ്ക്കും ഇവരുടെ ബന്ധമെത്തി. ഇരുവര്‍ക്കും ഒരു യൂ ട്യൂബ് ചാനലുമുണ്ടായിരുന്നു. പിന്നീട് ചില പ്രശ്ങ്ങളാല്‍ ചാനല്‍ ഇവര്‍ക്ക് നഷ്ടമാവു കയും ചെയ്തു. അത് വലിയ ബുദ്ധിമുട്ടിലേയ്ക്ക് തന്നെ കാര്യങ്ങള്‍ നീക്കിയെന്നും താരം ഇരുവരും പറയുന്നു. ഇരുവരും പുതിയ ചാനലും തുടങ്ങിയിരുന്നു.

ഇപ്പോഴിതാ ധന്യാ വര്‍മ്മയുടെ ചാറ്റ് ഷേയില്‍ ഇരുവരും തങ്ങളുടെ പ്രതികരണം അറിയിച്ചിരിക്കുകയാണ്. ചാനല്‍ പാര്‍ട്ണറുമായി വന്ന പ്രശ്‌നത്തെ തുടര്‍ന്നാണ് ആ ചാനല്‍ നഷ്ടമായതെന്നും ആ ചാനലിനായി ഒരുപാട് കഷ്ട്ടപ്പെട്ടിട്ടുണ്ടെന്നും അത് പോയപ്പോള്‍ വളരെ സങ്കടപ്പെട്ടിട്ടുണ്ടെന്നും താരം പറയുന്നു. അങ്ങനെ ഒരു സാഹചര്യം വന്നപ്പോള്‍ കൂടെ ആരൊക്കെ നില്‍ക്കുമെന്ന് മനസിലായി.

ആ ചാനലിനായി ഒത്തിരി കഠിനാധ്വാനം ചെയ്തിരുന്നു. അവസാനം അത് പോയപ്പോള്‍ സഹിക്കാനാകുമായിരു ന്നില്ല. അന്ന് കൂടെ നിന്നത് ജീവ മാത്രമായിരുന്നു. ഈ ചാനലില്‍ നിന്ന് ഗുണമുണ്ടായ ആളുകളുണ്ട്, ചാനലിന്റെ വളര്‍ച്ചയിലും തളര്‍ച്ചയിലും ഒപ്പമുള്ളവരുണ്ട്. ഈ ആളുകളെയൊന്നും അന്ന് കാണാന്‍ പറ്റിയില്ല. ഒരു മെസേജ് മതിയായിരുന്നു. പോട്ടെ എന്ന മെസേജ്.

പക്ഷേ അതൊന്നും അധികമാരും ചെയ്തില്ല. പിന്നില്‍ നിന്ന് കുത്തുന്നവരുണ്ടെന്ന് പറഞ്ഞാലും ജീവയ്ക്ക് മനസിലാകില്ല. ജീവ വളരെ പാവമാണെ്ന്നും അപര്‍ണ പറയുന്നു. അപര്‍ണയുടെ വസ്ത്ര ധാരണത്തിന്റെ പേരില്‍ എന്നെ പലരും കുറ്റപ്പെടുത്തി യിട്ടുണ്ട്. നീ ആണാണോഡാ എന്ന് വരെ ചോദിച്ച് മെസെജ് അയക്കുമെന്നും ജീവ പറയുന്നു. എന്നാല്‍ തന്റെ ഭാര്യയുടെ വസ്ത്രധാരണം അവളുടെ ഇഷ്ടമാണെന്നും ജീവ പറയുന്നു.

Comments are closed.