എന്തുകൊണ്ട് എനിക്ക് മാത്രം അങ്ങനെ കിട്ടുന്നില്ലെന്ന് ഞാന്‍ ചിന്തിക്കുമായിരുന്നു. ദീപിക പദുകോണിനൊപ്പം സമയം ചിലവഴിക്കാന്‍ സാധിച്ചത് ജീവിതത്തിലെ വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു; അപര്‍ണ

അപര്‍ണയും ജീവയും ആരാധകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ്. അവതാരകരായി കടന്നുവന്നവരാണ് ഇവര്‍. പിന്നീട് സിനിമ കളിലും ഇരുവരും അഭിനയിച്ചിരുന്നു. യൂട്യൂബിലും സജീവമായിരുന്നവരാണിവര്‍. പിന്നീട് ഇവരുട ചാനല്‍ പോകുകകയും വീണ്ടും ഇവര്‍ പുതിയ ചാനല്‍ തുടങ്ങുകയും ചെയ്തിരുന്നു. ഇവരുടെ അഭിമുഖങ്ങളും പെട്ടെന്ന് വൈറലാകാറുണ്ട്. ഇപ്പോഴിതാ ധന്യാ വര്‍ മ്മയുടെ ചാറ്റ് ഷോയില്‍ അപര്‍ണയും ജീവയും നല്‍കിയ അഭിമുഖമാണ് വൈറലാകുന്നത്. ക്യാബിന്‍ ക്രൂവായിരുന്ന അപര്‍ണ പിന്നീട് മോഡലായും കണ്ടന്റ് ക്രിയേറ്ററായും മാറുക ആയിരുന്നു.

വളരെ വര്‍ഷത്തെ കഷ്ട്ടപ്പാടാണ് തനിക്ക് ഇന്ന് വരുന്ന അവസരങ്ങളെന്നാണ് താരം പറയുന്നത്. അടുത്തിടെ ദീപിക പദുക്കോ ണുമായി സംവദിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. സൗത്ത് ഇന്ത്യയില്‍ നിന്നും തനിക്ക് മാത്രമാണ് ക്ഷണമുണ്ടായി രുന്നത്. അതിലേക്ക് തന്നെ വിളിച്ചപ്പോള്‍ പ്രാങ്ക് ആയിരിക്കുമെന്നാണ് ആദ്യം കരുതിയത് എന്നാണ് അപര്‍ണ പറയുന്നത്. തനിക്ക് പ്രതീക്ഷിക്കാതെയാണ് ആ അവസരം ലഭിച്ചതെന്നും ഇന്‍ഫ്‌ളുവന്‍സറായ ശേഷം ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അവസരം ലഭിക്കു ന്നതെന്നും മറ്റുള്ള ഇന്‍ഫ്‌ലൂവന്‍സേഴ്‌സിന് വലിയ ബ്രാന്റുകളുമായി കൊളാബ് കിട്ടുന്നത് കാണുമ്പോള്‍  എന്തുകൊണ്ട് എനിക്ക് അങ്ങനെ കിട്ടുന്നില്ലെന്ന് ഞാന്‍ ചിന്തിക്കുമായിരുന്നു.

ദീപിക പദുകോണിനൊപ്പം സമയം ചിലവഴിക്കാന്‍ സാധിച്ചത് ജീവിതത്തിലെ വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു. ദീപിക പദു കോണിന്റെ 82 ഈസ്റ്റ് എന്നൊരു ബ്രാന്റുണ്ട്.’ 82 ഈസ്റ്റിന്റെ ക്യാംപെയിന്റെ ഭാഗമായാണ് താരത്തെ ഞങ്ങള്‍ മീറ്റ് ചെയ്തത്. തെരഞ്ഞെടുക്കപ്പെട്ട എല്ലാവര്‍ക്കും ദീപികയോട് ഒറ്റയ്ക്ക് ഇരുന്ന് സംവദിക്കാനുള്ള അവസരം ഉണ്ടായിരുന്നു.

ആറ് ക്രീയേറ്റേഴ്‌സിനെയാണ് അവര്‍ തെരഞ്ഞെടുത്ത് വിളിച്ചത്. അതില്‍ ഞാന്‍ മാത്രമാണ് സൗത്തില്‍ നിന്നും സെലക്ടായത്. അത് വലിയ ഒരു അവസരമായിരുന്നു. എന്നും ആ നിമിഷങ്ങള്‍ ഞാന്‍ ജീവിതത്തില്‍ ഓര്‍ക്കുമെന്നും മുന്‍പ് അവസരം ലഭിക്കാതെ സങ്കടം വരുമ്പോള്‍ എല്ലാം ജീവയോട് പറയുമായിരുന്നുവെന്നും ക്ഷമയോടെ കാത്തിരിക്കുവെന്ന് ജീവ പറയുമായിരുന്നുവെന്നും താരം പറയുന്നു.

Comments are closed.