
പ്രേമിച്ചവനായി തന്റെ മാതാപിതാക്കളെ എതിര്‍ത്ത് വീട്ടില്‍ നിന്ന് ഇറങ്ങി പോയി. പിന്നീട് ആരുമില്ലാത്ത അവസ്ഥ വന്നു; അപര്‍ണ പറയുന്നു
കിരണ്‍ ടിവിയിലെ അവതാരികരായി എത്തി പിന്നീട് മലയാളികളുടെ ഏറെ പ്രിയപ്പെട്ട താര ദമ്പതികളായി മാറിയ താരങ്ങളാണ് ജീവയും അപര്‍ണയും. ഇരുവരും അവതാരകരായി മാത്രമല്ല സിനിമയിലും തിളങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ മുന്‍പ് ജീവയും അപര്‍ ണയും തങ്ങളുടെ പ്രണയത്തെ പറ്റിയും വിവാഹത്തിലെത്തിയതിനെ പറ്റിയും ധന്യാ വര്‍മ്മയുടെ ചാറ്റ് ഷോയില്‍ തുറന്ന് പറഞ്ഞ താണ് ശ്രദ്ധ നടുന്നത്. തങ്ങളുടെ ജീവിതത്തില്‍ ഒന്നും പ്ലാന്‍ചെയ്ത് സംഭവിച്ചതായിരുന്നില്ല.

ദൈവത്തിന്റെ തീരുമാനമായിരുന്നു എല്ലാം. ഇഷ്ടമില്ലാതെയാണ് താന്‍ ആങ്കറിങ്ങിലേയ്ക്ക് എത്തിയത്. പിന്നീട് താന്‍ അത് എന്‍ജോയ് ചെയ്തു. പിന്നട് ഏറെ കൈലം അങ്ങന തന്നെ നിന്നു. എന്റെ കൂടെ ഉള്ളവരെല്ലാം സിനിമയും മറ്റുംമായി കരിയറില്‍ ഗ്രോത്ത് ഉണ്ടായി. ഞാന്‍ മാത്രം അങ്ങനെ തന്നെ നിന്നു.

പിന്നീടാണ് അപര്‍ണ ജീവതത്തിലേയ്ക്ക് വരുന്നത്. അപര്‍ണ കിരണ്‍ ടിവിയില്‍ എന്റെ കോ സ്റ്റാറായിട്ടാണ് എത്തുന്നത്. കേരളം മുഴുവന്‍ സഞ്ചരിക്കുന്ന പരിപാടിയാണ് ഞങ്ങള്‍ ചെയ്തത്. അങ്ങനെയാണ് ഞങ്ങള്‍ കൂടുതല്‍ അടുക്കുന്നത്. ആങ്കറിങ്ങിലെത്തി എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ സിനിമ ചെയ്യുന്നത്. താന്‍ വളരെ കഠിനാധ്വാനി ആണെന്നും തനിക്ക് ജോലി ചെയ്യാന്‍ മടിയില്ലെന്നും ജീവ പറയുന്നു.

മുന്‍പ് എനിക്കൊരു പ്രണയം ഉണ്ടായിരുന്നു. അത് കഴിഞ്ഞിട്ടാണ് താന്‍ അപര്‍ണയെ കാണുന്നത്. അപര്‍ണ ആ സമയം ഒരു ബ്രേക്കപ്പിലൂടെ കടന്നു പോവുകയായിരുന്നു. മാത്രമല്ല പ്രേമിച്ചവനായി വീട്ടില്‍ തന്റെ പപ്പയെയും മ്മമിയെയും എതിര്‍ത്ത് വീട്ടില്‍ നിന്ന് ഇറങ്ങി പോയി മറ്റൊരു വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്നു. ആ സമയത്ത് ജോലി അത്യാവിശ്യമായതിനാ ലാണ് സൂര്യ ടിവിയില്‍ ആങ്കറായി വരുന്നതെന്നും ഒടുവില്‍ തനിക്ക് വീട്ടില്‍ നിന്നും പ്രേമിച്ചവനും ആരുമില്ലാതിരുന്ന അവസ്ഥ വന്നുവെന്നും ആ സമയത്തെല്ലാം ജീവയുടെ സൗഹൃദം തന്നെ സഹായിച്ചിരുന്നുവെന്നും അപര്‍ണയും പറയുന്നു