
ആദ്യ വിവാഹം തകര്‍ന്നു. ഏറെ പ്രതീക്ഷയോടെ രണ്ടാം വിവാഹം, ഭര്‍ത്താവിന്റെ അമിത മദ്യ പാനം വഴക്ക് പതിവാക്കി, അഭിനയം അവസാനിപ്പിക്കാനുള്ള നിര്‍ബന്ധവും അനുസരിച്ചു, സഹോദരിയും സ്വന്തം ഭര്‍ത്താവും ഉളിച്ചോടിയത് ക്ഷമിച്ച് വീണ്ടും ഒന്നിച്ച് ജീവിച്ചു; ഒടുവില്‍ എല്ലാം അവസാനിപ്പിച്ച് അപര്‍ണയുടെ ആത്മഹത്യ
നടി അപര്‍ണയുടെ ആത്മഹത്യയ്ക്ക് ശേഷം പുറത്ത് വരുന്ന വിവരങ്ങള്‍ വളരെ ഞെട്ടിക്കുന്നതാണ്. താരം സ്വയം ജീവിതം അവസാനിപ്പിച്ചത് പല കാരണങ്ങള്‍ കൊണ്ടായിരുന്നു. കുടുംബ ജീവിതത്തില്‍ പല പ്രശ്‌നങ്ങളും താരം നേരിടുന്നുണ്ടായിരുന്നു. അപര്‍ണ തനിച്ചാക്കി പോയത് രണ്ടു പെണ്‍ മക്കളെ ആയിരുന്നു. വളരെയധികം സൗമൃതയോടെയാണ് ലൊക്കേഷനുകളില്‍ അപര്‍ണ വന്നിരുന്നത്. അധികമാരോടും സംസാരിക്കാത്ത അപര്‍ണ അടുപ്പക്കാരോട് വീട്ട് വിശേഷങ്ങളായിരുന്നു പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സന്തോഷ ത്തോടെ തന്റെ കുട്ടികള്‍ക്കും ഭര്‍ത്താവിനുമൊപ്പം ചിത്രങ്ങള്‍ താരം പങ്കിടുമായിരുന്നു. എന്നാല്‍ മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വിഷമകരമായ പോസ്റ്റുകള്‍ താരം പങ്കിടുമായിരുന്നു.

അപര്‍ണ ആദ്യം വിവാഹിതയായിരുന്നുവെങ്കിലും പന്നീട് പല പ്രശ്‌നങ്ങള്‍ കൊണ്ട് അത് തകര്‍ന്നു. പിന്നീടാണ് രണ്ടാം ഭര്‍ത്താവ് സഞ്ജിത്തിനെ താരം കണ്ടെത്തിയത്. സഞ്ജിത്തും വിവാഹ മോചനം കഴിഞ്ഞു നില്‍ക്കുകയാ യിരുന്നു. ഇരുവരും പിന്നീട് വിവാഹം കഴിച്ചു. ആദ്യ ബന്ധത്തിലെ മകളും പിന്നീട് സഞ്ജിത്തിനും അപര്‍ണ യ്ക്കും ഒരു കുട്ടിയും പിറന്നു. വളരെ സന്തോഷത്തോടെ ഇവര്‍ ജീവിക്കുകയായിരുന്നു. എന്നാല്‍ ഭര്‍ത്താവ് സഞ്ജിത്തുമായി കുറച്ച് കാലമായി താരം പ്രശ്‌നത്തിലായിരുന്നു. അമിതമായി മദ്യപാനം സഞ്ജിത്തു ണ്ടായിരുന്നു.

സാമ്പത്തിക പ്രശ്‌നങ്ങളും അപര്‍ണയെ അലട്ടിയിരുന്നു. അഭിനയത്തെ ചൊല്ലിയും സഞ്്ജിത്ത് പ്രശ്‌നുണ്ടാക്കുമാ യിരുന്നു. അത് കൊണ്ട് തന്നെ അഭിനയം മതിയാക്കി താരം ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി നോക്കു മായിരുന്നു. മരിക്കുന്നതിന് രണ്ടാഴ്ച്ച മുന്‍പാണ് ആ ജോലി രാജി വെച്ചത്. മറ്റൊരു സീരിയലില്‍ മുഖ്യ കഥാ പാത്രമായി താരത്തെ സെലക്ട് ചെയ്തിരുന്നു. ഭര്‍ത്താവ് സഞ്ജിത്ത് താരത്തെ മാനസികമായി പീഡിപ്പിക്കുമായി രുന്നു. അപര്‍ണ ഭാര്യയായീരിക്കെ തന്നെ അപര്‍ണയുടെ സഹോദരിയും സഞ്ജിത്തുമായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒളിച്ചോടുകയും അതിനെതിരെ അപര്‍ണ പോലീസ് സ്റ്റേഷനില്‍ കംപ്ലയിന്റ് നല്‍കുകകും പോലീസ് ഇവരെ വിളിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

എല്ലാം ക്ഷമിച്ച് വീണ്ടും സഞ്ജിത്തിനൊപ്പം മക്കള്‍ക്കായി താരം ജീവിക്കുകയായിരുന്നു. കുടുംബ പ്രശ്‌നങ്ങള്‍ കൂടിയപ്പോള്‍ വീട്ടുകാര്‍ ഇടപെടുകയും രമ്യതയിലാക്കുകയും ചെയ്യുമായിരുന്നുവെങ്കിലും പ്രശ്‌നങ്ങല്‍ പതിവാ യിരുന്നു. അമിതമായി മദ്യാപനം ശീലവും ഭര്‍ത്താവിനുണ്ടായിരുന്നു. അതേസമയം പുതിയ സീരിയലില്‍ അഭിനയിക്കുന്നതിനോടും ഭര്‍ത്താവ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്തായലംു കുറെ വേദനകള്‍ താരം സഹിച്ചിരുന്നുവെന്ന് അപര്‍ണുടെ മരണത്തോടെ പുറത്ത് വന്ന വിവരങ്ങളില്‍ നിന്ന് മനസിലാക്കാം.