
സീരിയല്‍ സിനിമാ താരമായ അപര്‍ണ നായര്‍ ആത്മഹത്യ ചെയ്തു. ഞെട്ടലില്‍ സീരിയല്‍ താരങ്ങള്‍; രണ്ട് പെണ്‍ മക്കളെ തനിച്ചാക്കി അപര്‍ണ എന്തിനിതു ചെയ്തുവെന്ന് ആരാധകര്‍
മലയാളികള്‍ക്ക് ഏറെ പരിചിതവും ഇഷ്ടവുമുള്ള സീരിയല്‍ താരമാണ് അപര്‍ണ നായര്‍. അപര്‍ണ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകരെ ദുഖിപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്യുന്നത്. അപര്‍ണ എന്തിനിതു ചെയ്തുവെന്നാണ് സഹ താരങ്ങളും ആരാധകരും ചോദിക്കുന്നത്. സീരിയലില്‍ മാത്രമല്ല സിനിമയിലും തിളങ്ങിയ താരമാണ് അപര്‍ണ. കരമന തളിയിലെ വീട്ടില്‍ വൈകിട്ട് ഏഴരയോടെ ആത്മഹത്യ ചെയ്ത നില യില്‍ കണ്ടെത്തിയ അപര്‍ണയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഞ്ജിത്ത് ആണ് താരത്തിന്റെ ഭര്‍ത്താവ്. തൃയ. കൃതിക എന്നിവരാണ് മക്കള്‍.

മേഘ തീര്‍ത്ഥം, മുദ്ദുഗൗ, അച്ചായന്‍സ്, കോടതി സമക്ഷം ബാലന്‍ വക്കീല്‍ തുടങ്ങിയ സിനിമകളിലും ആത്മ സഖി, മൈഥിലി തുടങ്ങി ചില സീരിയലുകളും താരം ചെയ്തിരുന്നു. മരിക്കുന്നതിന് തൊട്ടു മുന്‍പ് വരെ സോഷ്യ ല്‍ മീഡിയയില്‍ വളരെ ആക്റ്റീവായിരുന്നു അപര്‍ണ. കുടുംബത്തിന് ഒപ്പമുള്ള നിമിഷങ്ങളും ലൊക്കേഷന്‍ കാഴ്ച്ചകളുമൊക്കെ താരം പങ്കിടുമായിരുന്നു. എന്നാല്‍ അപര്‍ണ കുറച്ച് ദിവസമായി പങ്കിടുന്നത് ഡിപ്രഷനിലൂടെ കടന്നു പോകുന്ന തരത്തിലുള്ള പോസ്റ്റായിരുന്നു.


പ്രതീക്ഷകളും സ്വപ്‌നങ്ങളും അസ്തമിക്കുകയും പുറമേ കാണുന്ന ദേഷ്യമെല്ലാം മാറ്റി നിറയെ സങ്കടങ്ങള്‍ ഉള്ളി ലൊതുക്കി പുറമേ ചിരിക്കുകയായിരുന്നു അപര്‍ണ്ണയെന്ന് അപര്‍ണ തന്നെ പങ്കിട്ട പോസ്റ്റിലൂടെ വ്യക്തമാകു ന്നുണ്ട്. പോലീസ് താരത്തിന്‍രെ അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. രണ്ട് പെണ്‍ മക്കളെ തനിച്ചാക്കി ചെറിയ പ്രായത്തില്‍ ഈ ലോകം വിട്ട് പോകാന്‍ തന്നെ തീരുമാനിക്കണമായിരുന്നോ എന്നാണ് ആരാധകര്‍ ചോദി ക്കുന്നത്.