ആ അമ്മയുടെ സ്‌നേഹം നോക്കി ഞാന്‍ നിന്നിട്ടുണ്ട്. എന്നാല്‍ പിന്നീട് കണ്ടത് ആ അഞ്ച് കുഞ്ഞുങ്ങളുടെ അമ്മ ഉറമ്പരിച്ച് ജീവനറ്റ് കിടക്കുന്ന നെഞ്ചുലയ്ക്കുന്ന കാഴ്ച്ചയായിരുന്നു; പൊട്ടിക്കരഞ്ഞ് അപ്‌സരയും ആല്‍ബിയും

സന്ത്വനത്തിലെ ജയന്തിയായി ആരാധക മനസ് കീഴടക്കിയ താരമായിരുന്നു അപ്‌സര. അപ്‌സരയുടെയും ഭര്‍ത്താവ് ആല്‍ബിയും പ്രണയിച്ചാണ് ലവിവാഹം ചെയ്തത്. ഇരുവരും രണ്ട് മതത്തില്‍പ്പെട്ടതിനാല്‍ തന്നെ നിരവധി വിവാദങ്ങളും ആ സമയത്ത് ഇവര്‍ക്കുണ്ടായിരുന്നു. എന്നിരുന്നാലും അപ്‌സരയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. തങ്ങളുടെ ഓരോ ചെറിയ വിശേഷങ്ങളും ആരാധകരോട് ഇവര്‍ പങ്കിടാറുണ്ട്. ഇപ്പോഴിതാ വളരെ വിഷമത്തോടെ ഒരു പോസ്റ്റ് ആല്‍ബി ഇട്ടിരിക്കുകയാണ്. ഏറെ വേദനയോടെയാണ് ഞാനിത് എഴുതുന്നത്….’കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം വഴയിലയിലുള്ള ഞങ്ങളുടെ വീട്ടില്‍ എവിടെ നിന്നോ വന്ന ഒരു പൂച്ച പ്രസവിച്ചു…5 കുട്ടികളുണ്ട്…

.വീട്ടിനു പുറകിലെ വര്‍ക്ക് ഏരിയയില്‍ ഒരു കാര്‍ഡ് ബോര്‍ഡ് ബോക്‌സിനകത്ത് അമ്മയും കുഞ്ഞുങ്ങളും സുഖമായി കഴിഞ്ഞു വരികയായിരുന്നു….അമ്മക്ക് ചോറില്‍ മീന്‍ കറിയും, വറുത്ത മീനും കൊടുക്കും…ഇടക്കിടെ പച്ച മീനും…അമ്മ വീട്ടിലെ ഒരംഗമായി…വിശക്കുമ്പോള്‍ വന്ന് വിളിക്കും…ഞാന്‍ വയറു നിറയെ ഭക്ഷണം കൊടുക്കും വര്‍ത്തമാനം പറയും…അമ്മ ഭക്ഷണം കഴിക്കുന്ന സമയത്ത് കുഞ്ഞി പൂച്ചകളുമായി കിന്നാരം പറയും… ക്ഷണം കഴിക്കുന്ന അമ്മ പൂച്ചക്ക് എന്നെ വലിയ വിശ്വാസമായിരുന്നു….മക്കളെ ഞാന്‍ കൊഞ്ചിക്കുന്നതില്‍ ഒരു പരാതിയും അമ്മ പൂച്ച പറഞ്ഞില്ല…. 5 സുന്ദരീ സുന്ദരന്‍മാരും പാലുകുടിച്ച് കുഞ്ഞി ശബ്ദത്തില്‍ അമ്മയുമായി സംസാരിക്കുന്നത് ഞാനിടക്കിടെ ചെന്ന് നോക്കും..

. ആ അമ്മയുടെ സ്‌നേഹം നോക്കി നില്‍ക്കുമ്പോള്‍ എന്റെ അമ്മയടക്കം ലോകത്തെ എല്ലാ അമ്മമാരെയും, അവരുടെ മാതൃ സ്‌നേഹത്തെയും , വാത്സല്യത്തേയും ഓര്‍മ്മ വരും… അറിയാതെ സന്തോഷം കൊണ്ട് കണ്ണു നിറയും…കഴിഞ്ഞ രണ്ട് ദിവസമായി കുഞ്ഞി മക്കള്‍ ഒരേ കരച്ചില്‍….മീനും, ഇറച്ചിയും ഒന്നും വെച്ചിട്ടും അമ്മപൂച്ച വന്നില്ല…രാത്രിയും പകലും അമ്മയെ തിരഞ്ഞ് കുഞ്ഞിപൂച്ചകള്‍ സങ്കടത്തോടെ കരഞ്ഞു കൊണ്ടേയിരുന്നു…അത് കേട്ട് എനിക്കുറക്കം പോയി… എന്നാലും ആ 5 കുഞ്ഞികളുടെ അമ്മ എവിടെ പോയി..എന്റെ സങ്കടം കണ്ട് പ്രിയതമ അപ്‌സര കാര്യം തിരക്കി.. കുഞ്ഞുങ്ങളുടെ അമ്മക്ക് എന്തേലും പറ്റിയിട്ടുണ്ടാകും…

അല്ലേല്‍ അമ്മ പൂച്ച മക്കളെ കാണാന്‍ വന്നേനെ …. അപകടം വല്ലതും പറ്റിയിട്ടുണ്ടാകുമെന്ന് ഞാന്‍ സന്ദേഹപ്പെട്ടപ്പോള്‍ അപ്‌സരയെന്നെ ആശ്വസിപ്പിച്ചു..അമ്മ പൂച്ച തീറ്റ തേടി പോയതാകും. വരുമെന്നും പറഞ്ഞ്….പക്ഷേ, കുഞ്ഞികളുടെ കരച്ചില്‍ കൂടിക്കൂടി വന്നു…പതിയെ , പതിയെ, ആ കരച്ചില്‍ തളര്‍ന്നു തുടങ്ങിയത് ഞാന്‍ ശ്രദ്ധിച്ചു.

..ഇന്ന് രാവിലെ പുറത്തിറങ്ങാന്‍ കാറെടുത്തപ്പോള്‍ അപ്‌സരയാണ് ഞെട്ടിക്കുന്ന ആ കാഴ്ച ആദ്യം കണ്ടത്…അഞ്ചു കുഞ്ഞിപൂച്ചകളുടെ അമ്മ ഉറുമ്പരിച്ച് കാര്‍ പോര്‍ച്ചില്‍ ജീവനറ്റ് കിടക്കുന്നു ……
ഇതറിയാതെ കരഞ്ഞു കൊണ്ടിരുന്ന 5 പാവം പൂച്ചകുഞ്ഞുങ്ങളുടെ ശബ്ദം. രണ്ട് ദിവസമായി അമ്മയുടെ ചൂട് കിട്ടാതെ പാല്‍ കുടിക്കാനാകാതെ വിശന്ന് കരഞ്ഞ് അമ്മയെ തിരയുന്ന, കണ്ണ് തുറന്ന് വരുന്ന , പാവം കുഞ്ഞുങ്ങളെ എന്തു ചെയ്യുമെന്നാണ് ആല്‍ബി കുറിച്ചത്.]

Comments are closed.