വലിയ കോടീശ്വരന്റെ മകനായി ജനനം. ഡോക്ടറാകാന്‍ ആഗ്രഹിച്ച് സിനിമ നടനായ വ്യക്തി. വലിയ ഹിറ്റുകല്‍, പിന്നീട് സിനിമയിലെ പരാജയം മടുത്ത് സിനിമ വിട്ട് ബിസിനസിലേയ്ക്ക്; ഒടുവില്‍ വലിയ അപകടത്തില്‍ നടക്കാന്‍ കഴിയാതെ ആയി, മരുന്നുകളുടെ എഫക്റ്റ് രൂപത്തില്‍ തന്നെ മാറ്റം വരുത്തി; നടന്‍ അരവിന്ദ് സ്വാമിയുടെ ജീവിതം

മലയാളം ഉള്‍പ്പടെ നിരവധി സിനിമകളില്‍ തിളങ്ങിയ താരമാണ് അരവിന്ദ് സ്വാമി.നടനുപരി പ്രൊഡ്യൂസര്‍.മോഡല്‍, അവതാര കന്‍ എന്നീ നിലകളിലെല്ലാം തിളങ്ങി നിന്ന വ്യക്തിയാണ് അരവിന്ദ് സ്വാമി. മണിരത്‌നം എന്ന മഹാ സംവിധായകന്റെ ദളപതി എനന ഹിറ്റ് സിനിമയിലൂടെയാണ് അരവിന്ദ് സ്വാമി അഭിനയത്തിലേയ്ക്ക് എത്തുന്നത്. പിന്നീട് മണി ത്‌നത്തിന്‍രെ സിനിമയായ റോജ, ബോംബൈ, ഇന്ദിര, മൗനം, മിന്‍സാര കനവ്, ഇരുവര്‍ തുടങ്ങി നിരവദി സിനിമകളില്‍ താരം അഭിനയിച്ചു.

മലയാള ത്തില്‍ ശ്രീ ദേവിക്കൊപ്പം ദേവരാഗം എന്ന സിനിമയും താരം ചെയ്തു. ഇപ്പോഴിതാ അരവിന്ദ് സ്വാമിയെ പറ്റിയുള്ള കുറച്ച് കാര്യങ്ങള്‍ ചെയ്യാര്‍ ബാലു വ്യക്തമാക്കുകയാണ്. ഒരു നടനാകാന്‍ ആഗ്രഹമുണ്ടായിരുന്നില്ല. അതിനു വേണ്ടി അലയേണ്ടി വന്നിട്ടില്ലാത്ത താമാണ് അരവിന്ദ് സ്വാമി. കാരണം വലിയ ഒരു ധനികന്റെ ബിസിനസ് മാനായ വിഡി സ്വാമിയുടെ മകനായിട്ടാണ് ജനിച്ചത്. ഡോക്ടറാകാന്‍ ആയിരുന്നു അരവിന്ദ് സ്വാമി ആഗ്രഹിച്ചത്.

എന്നാല്‍ മോഡലിങ്ങിലൂടെ സിനിമയിലെത്തിയ താരം പിന്നീട് സിനിമയില്‍ സജീവമാകുക യായിരുന്നു. ആദ്യമൊക്ക വന്‍ വിജയം അദ്ദേഹത്തിന്‍രെ സിനിമകള്‍ നേടിയെങ്കിലും പിന്നീട് പല പരാജയങ്ങളും താരം നേരിട്ടു.ഇടക്കാലത്ത് സിനിമകള്‍ വേണ്ടെന്ന് തീരുമാനിച്ച അരവിന്ദ് സ്വാമി പിന്നീട് പിതാവിന്റെ ബിസിനസിലേയ്ക്ക് തിരിയാമെന്ന് കരുതുകയും ബിസിനസില്‍ സജീവമാവുകയും ചെയ്തു.

ആ സമയത്ത് നിരവധി സിനിമകള്‍ അദ്ദേഹത്തെ തേടി എത്തിയിരുന്നു. ആ സമയത്താണ് താരത്തിന് അപകടം പറ്റിയത്. നട്ടെല്ലിന് പരിക്കേറ്റ താരം കുറച്ച് കാലം റെസ്്റ്റിലായിരുന്നു. കുറച്ച് നാളുകള്‍ നടക്കാന്‍ കഴിയാതെ ഫുള്‍ ബെഡ് റെസ്റ്റിലായ താരത്തിന്റെ രൂപം ആകെ മാറി. മരുന്നുകളുടെ സൈഡ് എഫക്റ്റ് കാരണം രൂപം മാറിയ അരവിന്ദ് സ്വാമിയുടെ മുടിയൊക്കെ കൊഴിഞ്ഞിരുന്നു. പിന്നീട് മണി രത്‌നത്തിന്‍രെ പ്രേരണയിലാണ് സിനിമയിലേയ്ക്ക് നീണ്ട കാലത്തിന് ശേഷം പഴയ അരവിന്ദ് സ്വാമിയായി തിരിച്ചെത്തിയതെന്നം ചെയ്യാര്‍ ബാലു വ്യകതമാക്കുന്നു. രണ്ട് തവണ വിവാഹം കഴിച്ച താരത്തിന് രണ്ടു മക്കളുമുണ്ട്്.

Comments are closed.