
ട്രാന്‍സ് വുമണുമായി ബന്ധം, കുഞ്ഞിനെ അബോര്‍ട്ട് ചെയ്യാന്‍ നോക്കി, ദിവ്യയുടെ ആരോപണങ്ങള്‍ക്ക്്് മറുപടിയുമായി അര്‍ണവ്്; ഞാന്‍ ജയിലിലായപ്പോള്‍ ദിവ്യ കേക്ക് മുറിച്ച് ആഘോഷിച്ചുവെന്നും താരം
സീരിയല്‍ താരങ്ങളായ അര്‍ണവും ദിവ്യയും വേര്‍പിരിഞ്ഞത് ആരാധകര്‍ക്ക് വലിയ നിരാശയായിരുന്നു. ഗര്‍ഭി ണിയായിരിക്കുമ്പോഴാണ് അര്‍ണവ് ചെല്ലമ്മ സീരിയലില്‍ കൂടെ അഭിനയിക്കുന്ന മലയാള സീരിയല്‍ നടി അന്‍ഷി തയുമായി പ്രണയത്തിലാണെന്നും ഇരുവര്‍ക്കും ഒന്നിക്കാനായി തന്നെ ഒഴിവാക്കാനും ഗര്‍ഭത്തിലെ കുഞ്ഞിനെ അ ബോര്‍ട്ട് ചെയ്യാനും നോക്കിയെന്ന് പറഞ്ഞ് ദിവ്യ എത്തിയത്. ദിവ്യയുടെ പരാതിയില്‍ അര്‍ണവ് ജയിലില്‍ പോയി പിന്നീട് പുറത്തിറങ്ങിയ അര്‍ണവ് ദിവ്യയുമായി പിരിഞ്ഞ് കരിയറില്‍ സജീവമായിരിക്കുകയാണ്.

ദിവ്യയ്ക്കും അര്‍ണവിനും ഉണ്ടായ കുഞ്ഞിനെ പോലും അര്‍ണവ് കണ്ടില്ല. അടുത്തിടെ അര്‍ണവ് വളരെ മോശ പ്പെട്ട വ്യക്തിയാണെന്നും ട്രാന്‍സ് വുമണുമായി വരെ ബന്ധമുണ്ടായിരുന്നുവെന്നും പലരുമായും അര്‍ണവിന് ബന്ധ മുണ്ടെന്നും പലരയും പറ്റിച്ച് പൈസ വാങ്ങിയെന്നും താരം പറഞ്ഞിരുന്നു.

ഇപ്പാേഴിതാ ഗലാട്ട തമിഴ് എന്ന ചാനലില്‍ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് അര്‍ണവ്. താന്‍ ദിവ്യ യെ ഗര്‍ഭിണിയായ സമയത്ത്്ഉപദ്രവിച്ചില്ലെന്നും തനിക്ക് ട്രാന്‍സ് വുമണുമായി ബന്ധമില്ലെന്നും ദിവ്യയുമായി പ്രണയത്തിലായിരുന്ന സമയത്ത് അവരുടെ ഭര്‍ത്താവുമായി അവര്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്നും എന്നാല്‍ തന്നോട് അത് പറഞ്ഞില്ലെന്നും അര്‍ണവ് പറഞ്ഞു.

ഒരു കുട്ടിയുള്ള കാര്യം വിവാഹം അടുത്തപ്പോഴാണ് പറഞ്ഞതെന്നും എന്റെ വീട്ടുകാരുടെ എതിര്‍പ്പിനെ അവഗ ണിച്ചാണ് വിവാഹം ചെയ്തതെന്നും ആ ചിത്രം പോസ്റ്റ് ചെയ്തതോടെയാണ് ഞങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളായതെന്നും ദിവ്യ തന്റെ സുഹൃത്തുക്കളെ പോലും വിലയ്‌ക്കെടുത്തുവെന്നും താന്‍ ജയിലിലായ സമയത്ത് ദിവ്യ ഒരു നടനു മായി അത് കേക്ക് മുറിച്ച് ആഘോഷിച്ചുവെന്നും അര്‍ണവ് പറഞ്ഞു. ദിവ്യയുമായി വഴക്കുണ്ടാക്കി ഞാന്‍ സിനി മയ്ക് പോയെന്നത് സത്യമാണ്. അന്‍ഷിതയും കൂടെ ഉണ്ടായിരുന്നു. ദിവ്യയെ ഉപേക്ഷിക്കാനായിരുന്നേല്‍ എനിക്ക് വിവാഹം ചെയ്യേണ്ടായിരുന്നല്ലോ എന്നും താരം പറയുന്നു.