നിന്റെ കുഞ്ഞ് ജനിക്കില്ല. വയറ്റില്‍ വെച്ച് തന്നെ മരിക്കുമെന്ന് അന്‍ഷിത എന്നോട് പറഞ്ഞു. അര്‍ണവും കൂടെ ഉണ്ടായിരുന്നു. നിന്റെ കുഞ്ഞിനെക്കുറിച്ചാണ് ഈ പറയുന്നതെന്ന് പറഞ്ഞപ്പോള്‍ ആ കുഞ്ഞിനെ വേണ്ടെന്നു അര്‍ണവ് പറഞ്ഞു; തുറന്നടിച്ച് ദിവ്യ

തമിഴ് സീരിയല്‍ താരങ്ങളായ അര്‍ണവും ദിവ്യയും തമ്മിലുള്ള പ്രശ്‌നം ഏറെ നാളായിട്ട് നടന്നുകൊണ്ടിരിക്കു കയാണ്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്‌നം ഇരുവരും വലിയ രീതിയല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നിട്ട തോടെയാണ് ഇവരുടെ വിവാഹ ജീവിതത്തിലെ പൊരുത്തക്കേടുകള്‍ എല്ലാവരും അറിഞ്ഞത്. അര്‍ണവും ദിവ്യ യും തമിഴ് സീരിയലിലെ താരങ്ങളാണ്. പിന്നീട് ഇുവരും പ്രണയത്തിലാവുകയും രഹസ്യമായി വിവാഹം കഴിക്കുകയും ചെയ്തു.

ചെല്ലമ്മ എന്ന അര്‍ണവ് അഭിനയിക്കുന്ന സീരിയലില്‍ മലയാളി സീരിയലില്‍ നടി അന്‍ഷിത എത്തുകയും പിന്നീടാണ് അര്‍ണവും ദിവ്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നും ദിവ്യ പറഞ്ഞിരുന്നു. ഗര്‍ഭിണിയായ ദിവ്യയെ അര്‍ണവ് ഉപദ്രവിച്ചെന്നും ഗര്‍ഭം അലസിപ്പിക്കാന്‍ നോക്കിയെന്നും കരഞ്ഞുകൊണ്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ ദിവ്യ പരാതി നല്‍കുകകയും അര്‍ണവ് ജയിലില്‍ പോവുകയും ചെയ്യുന്ന കാര്യങ്ങളിലേയ്ക്ക് സംഭവത്തിന്റെ ഗതി മാറി. ദിവ്യ ആദ്യം വിവാഹിത ആയിരുന്നുവെന്നും അതില്‍ ഒരു കുട്ടിയുണ്ടെന്ന കാര്യം മറച്ചുവെച്ചാണ് തന്നെ വിവാഹം ചെയ്തതെന്നും അര്‍ണവ് വ്യക്തമാക്കിയിരുന്നു.

മുസ്ലീമായ അര്‍ണവിനെ വിവാഹം ചെയ്യാന്‍ മതം മാറിയ ദിവ്യയെ തന്റം വീട്ടുകാര്‍ എതിര്‍ത്തിട്ടും താന് വിവാഹം ചെയ്‌തെന്നും രഹസ്യമായി നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ ദിവ്യ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്നും താരം പറയുന്നു. ദിവ്യ കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് അര്‍ണവിന്റെ കുട്ടിക്ക് ജനമം നല്‍കിയത്. അര്‍ണവ് ഇരുവരും തമ്മിലുള്ള ബന്ധം അതിനു മുന്‍പ് തന്നെ അവസാനിപ്പിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും അര്‍ണവ് ചെയ്ത ദ്രോഹങ്ങള്‍ എണ്ണി പറയുകയാണ് ദിവ്യ.

ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ അന്‍ഷിതയെ പറ്റിയും ദിവ്യ പറയുന്നുണ്ട്. അര്‍ണവ് അന്‍ഷിതയുമായ പ്രണയത്തിലായതോടെയാണ് തന്റെ വിവാഹ ചിത്രങ്ങള്‍ താന്‍ പുറത്ത് വിട്ടത്. അത് അര്‍ണവിന് വൈരാഗ്യമാ യി. അന്‍ഷിത നിന്റെ കുഞ്ഞ് ജനിക്കില്ല. വയറ്റില്‍ വെച്ച് തന്നെ മരിക്കുമെന്ന് എന്നോട് പറഞ്ഞു. അര്‍ണവിന്റെ മുന്നില്‍ വെച്ചാണ് അവള്‍ ഇങ്ങനെ സംസാരിച്ചത്. നിന്റെ കുഞ്ഞിനെക്കുറിച്ചാണ് ഈ പറയുന്ന തെന്ന് അര്‍ണവിനോട് പറഞ്ഞപ്പോള്‍ എനിക്കാ കുഞ്ഞിനെ വേണ്ടെന്നു അര്‍ണവ് പറഞ്ഞു. ഇ്‌പ്പോള്‍ താന്‍ കുട്ടിയെ കാണിക്കുന്നില്ലായെന്ന് അര്‍ണവ് മറ്റുള്ളവര്‍ക്ക് മുന്നില്‍ പറയുന്നു. കുട്ടി ജനിച്ച വിവരം ആശുപത്രി യിലെ സ്റ്റാഫ് അര്‍ണവിനെ ഫോണ്‍ ചെയ്ത് അറിയിച്ചിരുന്നു. അപ്പോള്‍ കോള്‍ കട്ടാക്കി. പിന്നീടെന്തിനാണ് ഇപ്പോള്‍ ഒരു നാടകം കളിക്കുന്നതെന്നും ദിവ്യ ചോദിക്കുന്നു.

Comments are closed.