വരയുടെ വരദാനം. സഹോദര തുല്യനായ വ്യക്തി, കലാ കേരളത്തിന് തന്നെ തീരാ നഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാട്; ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തില്‍ വികാരഭരിതമായ പോസ്റ്റുമായി മോഹന്‍ലാല്‍

മലയാള സിനിമയുടെ നെടും തൂണായ നടനാണ് മോഹന്‍ ലാല്‍. നിരവധി സിനിമകളിലൂടെ താരം നമ്മുടെ മനസ് കീഴടക്കിയി ട്ടുണ്ട്. ഇപ്പോഴും അത് തുടര്‍ന്ന് കൊണ്ടിരിക്കുന്നു. അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഇന്നും ആരാധകരുടെ ഹൃദയ ത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം അന്തരിച്ച വലിയ കലാ കാരനായ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ പറ്റി വളരെ വേദന നിറഞ്ഞ കുറിപ്പ് മോഹന്‍ ലാല്‍ പങ്കു വച്ചിരിക്കുകയാണ്.

ഏറെ വേദന നിറഞ്ഞ ദിവസമാണിന്ന്. വരയുടെ വര ദാനം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന, ഇതിഹാസ ചിത്ര കാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി സര്‍ നമ്മോട് വിട പറഞ്ഞിരിക്കുന്നു. എത്രയോ വര്‍ഷത്തെ ആത്മ ബന്ധമായിരുന്നു സഹോദര തുല്യനായ ആ കലാ കാരനുമായി എനിക്കുണ്ടായിരുന്നത്. ആ വലിയ കലാ കാരന്‍ സമ്മാനിച്ച ദൈവത്തിന്റെ വിരല്‍ സ്പര്‍ശമുള്ള ഒട്ടേറേ ചിത്രങ്ങള്‍ നിധി പോലെ ഞാന്‍ കാത്തു സൂക്ഷിക്കുന്നു,

പ്രത്യേകിച്ച് അഞ്ചു വര്‍ഷത്തോളം സമയമെടുത്ത് വരച്ച് അദ്ദേഹം എനിക്ക് സമ്മാനിച്ച സൗന്ദര്യലഹരി എന്ന വിസ്മയ ചിത്രം. സൗ മ്യമായ പെരുമാറ്റവും സ്‌നേഹം നിറഞ്ഞ വാക്കുകളും കൊണ്ട് ഒരു സഹോദരനെപ്പോലെ അരികിലുണ്ടായിരുന്നു എന്റെ പ്രിയപ്പെട്ട നമ്പൂതിരി സര്‍.

കലാ കേരളത്തിന് തന്നെ തീരാ നഷ്ടമായി മാറിയ അദ്ദേഹത്തിന്റെ വേര്‍പാടില്‍ കണ്ണീരില്‍ കുതിര്‍ന്ന ആദരാ ഞ്ജലികള്‍ എന്നാണ് മോഹന്‍ ലാല്‍ കുറിച്ചത്. വാര്‍ധക്യ സംബന്ധമായ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു.കഴിഞ്ഞ ദിവസം പെട്ടന്നുണ്ടായ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയോടെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ആശുപത്രിയിലിരിക്കെയാണ് അദ്ദേഹത്തിന്
മരണം സംഭവിച്ചത്.

Comments are closed.