ഡാമിലേയ്ക്ക് ചാടുന്നത് ഗ്രാഫിക്‌സ് അല്ല. ഞാന്‍ ചാടിയത് തന്നെയാണ്, 750 അടി താഴ്ച്ചയുള്ള ഡാമാണത്; ആസിഫ് അലി

മലയാള സിനിമയിലെ യുവ താരങ്ങളില്‍ വളരെ ശ്രദ്ദേയനായ നടനാണ് ആസിഫ് അലി. ടെലിവിഷന്‍ അവതാരകനായി കരിയര്‍ തുടങ്ങിയ ആസിഫ് അലി പിന്നീട് ഋതു എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നായകനായും വില്ലനായുമൊക്കെ താരം തിളങ്ങി. നടന്‍മാര്‍ അത് മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പടെ പല താരങ്ങളും സിനിമയില്‍ ഫൈറ്റ് സീനുകളടക്കം റിസ്‌ക്കുകളുള്ള ഷോട്ടുകള്‍ ഡ്യൂപ്പില്ലാതെയാണ്‌ ചെയ്യുന്നത്. ഇപ്പോഴിതാ നടന്‍ ആസിഫ് അലിയും അതേ പറ്റി തുറന്ന് പറയുകയാണ്.

ചില സിനിമകളില്‍ ഡ്യൂപ്പി ല്ലാതെ ആക്ഷന്‍ സീനുകള്‍ ചെയ്തിട്ടുണ്ട്. ചില സാഹചര്യങ്ങളില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് പറയുക യാണ് നടന്‍ ആസിഫ് അലി. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് അലി പങ്കുവെച്ചത്. ആസിഫ് അലിയുടെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ഓര്‍ഡിനറി. ചിത്രത്തിലെ വില്ലനായ ഭദ്രന്‍ ആയിട്ടാണ് താരം എത്തിയത്. ഡാമില്‍ ചാടി ആസിഫ് അലിയുടെ കഥാപാത്രം ആത്മഹത്യ ചെയ്യുന്നതായാണ് സിനിമയുടെ ക്ലൈമാക്‌സ്.

അത് കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ഉപയോഗിച്ചിട്ടല്ല. താന്‍ തന്നെ റോപ്പിന്റെ സഹായത്തോ ടെ ചാടുകയാണ് ചെയ്തതെന്നുമാണ് ആസിഫ് അലി പറഞ്ഞത്. അസുരവിത്തിലും ഡ്യൂപ്പില്ലാതെ സ്റ്റണ്ട് സീന്‍ ചെയ്ത് ഷോള്‍ഡര്‍ ഇളകിപോയ സാഹചര്യമുണ്ടായിരുന്നു.ക്ലൈമാക്‌സില്‍ ഞാന്‍ ഡാമിലേയക്ക് ചാടുന്ന സീന്‍ യഥാര്‍ ത്ഥത്തില്‍ ഉള്ളതായിരുന്നു. അടിമാലിയില്‍ നിന്നും മൂന്നാറിലേക്ക് പോകുന്ന വഴിക്കുള്ള ഡാമാണത്. 750 അടി താഴ്ച ആ ഡാമിനുണ്ട്. ക്ലൈമാക്‌സ് ചിത്രീകരിക്കാന്‍ വേണ്ടി ഞാന്‍ ഡാമിന്റെ കൈവരിയില്‍ നിന്നും റോപ്പിന്റെ സഹായത്തോടെ ചാടുകയായിരുന്നു. ആ സീന്‍ ഒരിക്കലും കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് അല്ല.

അസുരവിത്തിന്റെ സമയത്ത് ഒരു ഫൈറ്റ് സീന്‍ ചെയ്യുന്നതിനിടെ പരിക്ക് പറ്റിയിരുന്നു. റിസ്‌ക്ക് എടുത്ത് ചെയ്യുന്നതാണ്. അസുരവിത്തില്‍ എന്നെ വില്ലന്‍ ചെളിയില്‍ ചവിട്ടി താഴ്ത്തിയിട്ട് പോകുമ്പോള്‍ ഞാന്‍ ചെളിയില്‍ നിന്നും സ്പിന്‍ ചെയ്ത് എഴുന്നേറ്റ് നില്‍ക്കുന്ന ഒരു സീന്‍ പ്ലാനിലുണ്ടായിരുന്നു. ആ ഷോട്ടിന് വേണ്ടി രണ്ട് റോപ്പാണ് ഉപയോഗിക്കുക. ഒന്ന് സ്പിന്‍ ചെയ്യാനും മറ്റൊന്ന് ഹൈറ്റിലേക്ക് പോകാനും. അങ്ങനെ ആക്ഷന്‍ പറഞ്ഞ് റോപ്പ് വലിച്ചപ്പോള്‍ ഹൈറ്റിലേക്ക് പോകാനുള്ള റോപ്പ് പാതിയില്‍ സ്റ്റക്കായി.’സ്പിന്‍ ചെയ്യാനുള്ള റോപ്പ് പ്രവര്‍ത്തിക്കുകയും ചെയ്തു. അതിനാല്‍ കറങ്ങി വന്നപ്പോള്‍ കൈ തറയില്‍ ഇടിച്ച് ഷോള്‍ഡര്‍ ഊരിപ്പോയിട്ടുണ്ടെന്നും താരം പറയുന്നു.

Comments are closed.