അറുപത്തിയഞ്ചാം വയസില്‍ രണ്ടാം വിവാഹം, ഭാര്യ രൂപാലിയുമൊത്ത് ബാലിയില്‍ ഹണിമൂണ്‍ ആഘോഷിച്ച് ആശിഷ് വിദ്യാര്‍ത്ഥി; ചിത്രങ്ങള്‍ വൈറല്‍

മലയാള സിനിമയില്‍ അടക്കം വില്ലന്‍ റോളുകള്‍ ചെയ്ത് ശ്രദ്ദേയനായ താരമാണ് ആശിഷ് വിദ്യാര്‍ത്ഥി. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം തുടങ്ങി നിരവധി ഭാഷകലില്‍ ഇതിനോടകം നിരവധി സിനിമകള്‍ താരം ചെയ്ത് കഴിഞ്ഞു. അടുത്തിടെ താര ത്തിന്‍രെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വളരെധികം വൈറലായിരുന്നു. അത് മറ്റൊന്നുമായിരുന്നില്ല. അറുപത്തിയഞ്ചാം വയസില്‍ താരം രണ്ടാമത് വിവാഹം കഴിച്ചിരുന്നു. അതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. രൂപാലി ബറുവ യെയാണ് താരം വിവാഹം കഴിച്ചത്. രൂപാലി ഒരു ബിസിനസ് വുമണുമാണ്.

ബ്രിട്ടീഷ് പൗരത്വമുള്ള കൊല്‍ക്കത്താ സ്വദേശിനി രൂപാലി ബറുവായുടെ കഴുത്തില്‍ താലിചാര്‍ത്തിയത് മെയ്യിലാിരുന്നു. ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം വന്‍ വൈറലായിരുന്നു. രജോഷി ആയിരുന്നു താരത്തിന്റെ ആദ്യ ഭാര്യ ഈ ഭാര്യയില്‍നിന്ന് അകന്നു കഴിയവേ ആണ് താരം രൂപാലിയുമായി സൗഹൃദത്തിലാകുന്നത്. പിന്നീട് ഇവരുടെ സൗഹൃദം വിവാഹത്തിലെത്തുകയുമായിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് ഇരുവരും ലളിതമായി വിവാഹം കഴിച്ചത്.

ഇപ്പോഴിതാ ഇരുവരും തങ്ങളുടെ ഹണിമൂണ്‍ ആഘോഷിക്കുന്ന തിരക്കിലാണ്. നല്ല കിടിലന്‍ ഹണിമൂണ്‍ ഡെസ്റ്റിനേഷനായ ബാലി യിലാണ് ഇപ്പോള്‍ ഇരുവരും ഉള്ളത്. ബാലിയുടെ സൗന്ദര്യം തന്റെ പ്രിയതമയ്‌ക്കൊപ്പം ആസ്വദിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ ഈആശിഷ് വിദ്യാര്‍ത്ഥി പങ്കു വെച്ചിരിക്കുന്നത്.

ചിത്രങ്ങള്‍ വളരെ പെട്ടെന്ന്  തന്നെ സോഷ്യല്‍ മീഡിയില്‍ വൈറലായി. മാത്രമല്ല. ആശിഷിനും ഭാര്യയ്കുമെതിരെ സൈബര്‍ ആക്രമണവും രൂക്ഷമാണ്. എന്നാല്‍ ആശിഷും ഭാര്യയും അതൊന്നും കാര്യമാക്കാതെ ബാലിയില്‍ മധു വിധു ആഘോഷി ക്കുകയാണ്.

Comments are closed.