ഇനി രണ്ടു മാസം ഇവിടെയാണ്, പുതിയ സന്തോഷ വാര്‍ത്തയുമായി നടി ആതിര മാധവ്

കുടുംബ വിളക്ക് എന്ന സീരിയലിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായ നടിയാണ് ആതിര മാധവ്. കുടുംബ വിളക്കില്‍ മിന്നുന്ന പ്രകടന മാണ് താരം കാഴ്്ച്ച വച്ചത്. സീരിയലില്‍ സുമിത്രയുടെ മരു മകളായിട്ടായിരുന്നു താരം എത്തിയത്. ഡോക്ടര്‍ അനുവായി ആരാധക മനസില്‍ ഇടം നേടിയ താരം പിന്നീട് അധികം വൈകാതെ വിവാഹിതയാവുകയും ചെയ്തിരുന്നു. എന്നിട്ടും താരം അഭിനയത്തില്‍ സജീവമായിരുന്നു. പിന്നീടാണ് താരം ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത പങ്കിട്ടത്. ഗര്‍ഭത്തിന്‍രെ ആദ്യ നാളുകളിലും താരം അഭിനയിച്ചിരുന്നു. പിന്നീട് താരം സീരിയലില്‍ നിന്ന് പിന്‍മാറിയിരുന്നു.

എന്നിരുന്നാലും താരത്തിന്റെ വിശേഷങ്ങല്‍ യൂ ട്യൂബ് താനലിലൂടെ താരം പങ്കിടാറുണ്ടായിരുന്നു. ഇപ്പോള്‍ താരത്തിന്‍രെ മകന് ഒരു വയസ് കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍ താരം മറ്റൊരു സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ തന്റെ ചാനലിലൂടെ പങ്കിട്ടിരി ക്കുന്നത്. അത് മറ്റൊന്നുമല്ല താന്‍ വീണ്ടും സീരിയലിലേയ്ക്ക് മടങ്ങി എത്തുന്നുവെന്ന സന്തോഷ വാര്‍ത്തയാണ് താരം തന്റെ ചാനലിലൂടെ ആരാധകരെ അറിയിച്ചത്.

എന്നാല്‍ മുഴു നീള കഥാപാത്രമായിട്ടല്ലെന്നും അതിഥി വേഷത്തിലാണ് എത്തുന്നതെന്നും തന്റെ വീടിനടു ത്താണ് ഷൂട്ടിങ്ങെന്നും ഷൂട്ടിനായി പോകുമ്പോള്‍ അമ്മയുടെ കൈയ്യില്‍ മകനെ ഏല്‍പ്പിക്കുമെന്നും ഒന്നര വര്‍ഷത്തിന് ശേഷമാണ് താന്‍ സീരിയലിലേ യ്ക്കു എത്തുന്നതെന്നും താരം പറഞ്ഞിരുന്നു.

ഇപ്പോഴിതാ മറ്റൊരു സന്തോഷം താരം പങ്കിട്ടെത്തിയിരിക്കുകയാണ്. താന്‍ കാനഡയില്‍ എത്തിയിരിക്കുകയാണെന്ന വിശേഷമാണ് താരം പങ്കു വച്ചിരിക്കുന്നത്. മകനും താനുമാണ് കാനഡയിലെത്തിയതെന്നും ഭര്‍ത്താവിന് വര്‍ക്കുള്ളതിനാലാണ് വരാത്തതെന്നും തന്‍രെ ചേച്ചി കാനഡയിലാണെന്നും അതിനാലാണ് താന്‍ ചേച്ചിക്കൊപ്പം നില്‍ക്കാന്‍ രണ്ടു മാസത്തേയ്ക്ക് വന്നിരിക്കുന്നതന്നും താരം പറയുന്നു.

Comments are closed.