അങ്ങനെ ഒന്നര വര്‍ഷത്തിന് ശേഷം വീണ്ടും; പുതിയ വിശേഷ വാര്‍ത്ത അറിയിച്ച് സീരിയല്‍ താരം ആതിര

ആതിര മാധവ് എന്ന നടി കുടുംബവിളക്ക് എന്ന സീരിയലിലെ പ്രധാന കഥാപാത്രമായിരുന്നു. സുമിത്രയെന്ന വീട്ടമ്മയെ പറ്റിയാണ് കഥ നടക്കുന്നത്. ഏഷ്യാനൈറ്റിലെ തന്നെ നല്ല റേറ്റിങ്ങുള്ള സീരിയലാണ് കുടുംബ വിളക്ക്, കുടുംബ വിളക്കില്‍ മിന്നുന്ന പ്രകടന മാണ് താരം കാഴ്്ച്ച വച്ചത്. സീരിയലില്‍ സുമിത്രയുടെ മരുമകളായിട്ടായിരുന്നു താരം എത്തിയത്. ഡോക്ടര്‍ അനുവായി ആരാധക മനസില്‍ ഇടം നേടിയ താരം പിന്നീട് അധികം വൈകാതെ വിവാഹിതയാവുകയും ചെയ്തിരുന്നു.

എന്നിട്ടും താരം അഭിനയത്തില്‍ സജീവമായിരുന്നു. പിന്നീടാണ് താരം ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത പങ്കിട്ടത്. ഗര്‍ഭ ത്തിന്‍രെ ആദ്യ നാളുകളിലും താരം അഭിനയിച്ചിരുന്നു. പിന്നീട് താരം സീരിയലില്‍ നിന്ന് പിന്‍മാറിയിരുന്നു. എന്നിരുന്നാലും താരത്തിന്റെ വിശേഷങ്ങല്‍ യൂ ട്യൂബ് താനലിലൂടെ താരം പങ്കിടാറുണ്ടായിരുന്നു. ഇപ്പോള്‍ താരത്തിന്‍രെ മകന് ഒരു വയസ് കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍ താരം മറ്റൊരു സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ തന്റെ ചാനലിലൂടെ പങ്കിട്ടിരിക്കുന്നത്.

അത് മറ്റൊന്നുമല്ല താന്‍ വീണ്ടും സീരിയലിലേയ്ക്ക് മടങ്ങി എത്തുന്നുവെന്ന സന്തോഷ വാര്‍ത്തയാണ് താരം തന്റെ ചാനലിലൂടെ ആരാധകരെ അറിയിച്ചത്. എന്നാല്‍ മുഴുനീള കഥാപാത്രമായിട്ടല്ലെന്നും അതിഥി വേഷത്തിലാണ് എത്തുന്നതെന്നും തന്റെ വീടിന ടുത്താണ് ഷൂട്ടിങ്ങെന്നും ഷൂട്ടിനായി പോകുമ്പോള്‍ അമ്മയുടെ കൈയ്യില്‍ മകനെ ഏല്‍പ്പിക്കുമെന്നും ഒന്നര വര്‍ഷത്തിന് ശേഷമാണ് താന്‍ സീരിയലിലേയ്ക്കു എത്തുന്നതെന്നും താരം പറഞ്ഞു.

ഗീത ഗോവിന്ദം എന്ന സീരിയലിലാണ് അതിഥി വേഷത്തില്‍ താനെത്തുന്നത്. ഗീത ഗോവിന്ദത്തില്‍ കുടുംബ വിളക്കില്‍ ഉണ്ടാ യിരുന്ന അമൃതയും സീരിയലില്‍ ഉണ്ടെന്നത് തനിക്കും ഏറെ ആശ്വാസമായ കാര്യമാണെന്നും താരം പറയുന്നു. വളരെ സന്തോഷത്തിലാണ് താനെന്നും താരം പറയുന്നു.

Comments are closed.