പനി വന്നത് മകന്റെ ജീവന്‍ തന്നെ അപകടത്തിലാകുന്ന നിലയിലെത്തി. ഹൈ ഫ്‌ലോയില്‍ മോന് ഓക്‌സിജന്‍ കൊടുക്കേണ്ടി വന്നു, രണ്ട് കോടിയിലധികം അഡിനോ വൈറസാണ് മകന്റെ ശരീരത്തില്‍ കണ്ടെത്തിയത്; ആതിര മാധവ്

നിരവധി സീരിയലുകളിലൂടെ ആരാധകരുടെ പ്രിയപ്പെട്ടതായി മാറിയ താരമാണ് ആതിര മാധവ്. കുടുംബവിളക്ക് എന്ന സീരിയലിലെ ആതിരയുടെ കഥാപാത്രം ഏരെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഗര്‍ഭിണി ആയപ്പോഴും താരം അഭിനയത്തില്‍ സജീവമായിരുന്നു. പിന്നീടാണ് താരം ഇടവേള എടുത്തത്. എങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം സജീവമാ യിരുന്നു.   വിശേഷങ്ങള്‍ ആതിര പങ്കിടാറുണ്ടായിരുന്നു. ഇപ്പോഴിതാ ഏറെ നാളത്തെ ഇട വേളയ്ക്ക് ശേഷം വലിയ ഒരു പ്രതിസന്ധിയിലൂടെ കടന്ന് പോയതിനെ പറ്റി താരം പറയുകയാണ്. കുറച്ച് കാലം സഹോദരിക്കൊപ്പം താരം കാനഡയില്‍ ആയിരുന്നു. പിന്നീട് ബാംഗ്ലുരുവില്‍ എത്തിയപ്പോള്‍ തന്റെ മകനെ ഒരു പനി ബാധിച്ചുവെന്നും അത് കുഞ്ഞിന്‍രെ ജീവന്‍ വരെ അപകടത്തിലാക്കിയെന്നും തുറന്ന് പറയുകയാണ് താരം.

രണ്ടുകോടിയിലധികം അഡിനോ വൈറസ് ആയിരുന്നു മകന്റെ ശരീരത്തില്‍ എത്തിയത്. കുഞ് മക്കളുടെ അമ്മമാര്‍ പ്രത്യകം ശ്രദ്ദിക്കുന്നതിനായിട്ടാണ് താന്‍ ഇക്കാര്യം പറയുന്നതെന്ന് ആതിര വീഡിയോയില്‍ പറയുന്നു. കാനഡയില്‍ നിന്നും വന്നതിനുപിന്നാലെ മോന് ശക്തമായി പനിയായിരുന്നു. ആശുപത്രിയില്‍ പോയി നമ്മള്‍ എല്ലാ ടെസ്റ്റുകളും ചെയ്തു. എല്ലാം നെഗറ്റീവ് ആയിരുന്നെങ്കിലും പനി വിട്ടു മാറിയിരുന്നില്ല. അവസാനം അപ്പോളോ ആശുപത്രിയില്‍ കൊണ്ട് പോയി. ചെസ്റ്റ് ഇന്‍ഫെക്ഷന്‍ ഉള്ളതുകൊണ്ട് ആന്റിബയോട്ടിക്‌സ് എടുത്തു. പിന്നീട് ഫീവര്‍ ഡൌണ്‍ ആയെങ്കിലും പിറ്റെദിവസം പിന്നെയും പനി കൂടി. അങ്ങനെ വീണ്ടും ആശുപത്രിയില്‍ പോയി. എന്നാല്‍ ഓക്‌സിജന്‍ ലെവല്‍ വളരെ കുറഞ്ഞു പോയി.

ഉടനെ തന്നെ എക്‌സ്‌റേ എടുത്തപ്പോഴാണ് കുട്ടിക്ക് ന്യുമോണിയ ആണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്്. പനി വന്ന് ഏഴുദിവസം കഴിഞ്ഞാണ് ന്യുമോണിയ കണ്ടെത്തിയത്. ഉടനെ തന്നെ ഐസിയുവില്‍ മാറ്റണമെന്നും പറഞ്ഞു. കുട്ടികളുടെ ഐസിയുവിലേക്ക് മകനെ മാറ്റി. ഹൈ ഫ്‌ലോയില്‍ മോന് ഓക്‌സിജന്‍ കൊടുത്തു, അതൊക്കെ കണ്ട് നിക്കാന്‍ പോലും എനിക്ക് പറ്റാത്ത സാഹചര്യമായിരുന്നു. മൂന്നുദിവസത്തിനുളില്‍ ശരിയാകും എന്നൊക്കെ ഡോക്ടര്‍പറഞ്ഞു. നാലുദിവസം കൊണ്ട് മോന് അസുഖം മാറും എന്ന് കരുതി എങ്കിലും അവന്റെ പനി വിട്ടുമാറുയിരുന്നില്ല. കള്‍ച്ചകര്‍ ചെയ്ത് നോകത്കിയപ്പോഴാണ് മകന്‍രെ ശരീരത്തില്‍ രണ്ട് കോടിയലധികം അഡിനോ വൈറസ് കണ്ടെത്തിയത്.

ഡോക്ടേഴ്‌സിന് വരെ കണ്‍ഫ്യൂസ്ഡ് ആയിരുന്നു. ശരീരത്തിലെ ഏതു അവയവത്തെയും വൈറസ് ബാധിക്കും. വളരെ ടെന്‍ഷനായ സമയത്ത് എല്ലാരും കൂടെ ഉണ്ടായിരുന്നു. ചേച്ചിയും കാനഡ യില്‍ നിന്നും എത്തി. എനിക്ക് ചുറ്റിനും ഇത്രയും അധികം ആളുകള്‍ ഉണ്ടെന്നു മനസിലാക്കാന്‍ സാധിച്ചു. എല്ലാവരും പ്രാര്‍ത്ഥിച്ചു. മകന് അവസാനം നല്‍കിയത് ക്യാന്‍സര്‍ വരുമ്പോള്‍ കൊടു ക്കുന്ന ഒരു മരുന്ന് ആണ് ഡോക്ടര്‍മാര്‍ സജസ്റ്റ് ചെയ്യുന്നത്. മോന്‍ കിടന്ന ആശുപത്രിയില്‍ വരെ ആദ്യമായിട്ടാണ് ആ മരുന്ന് ഒരു കുഞ്ഞുകുട്ടിക്ക് കൊടുക്കുന്നത്.

കിഡ്‌നിയെ വരെ ബാധിക്കാം എന്ന അവസ്ഥ ഉള്ളതുകൊണ്ട് കിഡ്‌നിയെ പ്രൊട്ടെക്‌റ് ചെയ്തു കൊണ്ടാണ് മോന് അത് കൊടുക്കുന്നത്. ആ മരുന്ന് നല്‍കി. പിന്നീട് ആ വൈറസിന്റെ കൗണ്ട് കുറയുകയും പന്ത്രണ്ട് ദിവസത്തിനുശേഷം നമ്മള്‍ ഐസിയുവില്‍ നിന്നും ഡിസ്ചാര്‍ജ് ആയിന്നും ഇപ്പോള്‍ മകന്‍ ആരോഗ്യം വീണ്ടെടുത്തുവെന്നും എന്നാല്‍ കുറച്ച് മാസങ്ങല്‍ക്കൂടി റെസ്റ്റ് വേണമെന്നും താരം പറയുന്നു.

Comments are closed.