സിനിമയില്‍ തുടരെ തനിക്ക് ഹിറ്റുകള്‍ വന്ന സമയത്ത് ശക്തമായ ഭീഷണികള്‍ വന്നിരുന്നു. ചില കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ സിനിമ കരിയര്‍ നശിപ്പിക്കുമെന്ന് വരെ അയാള്‍ പറഞ്ഞു; ബാബു ആന്റണി

ഇന്നും മസയാളികള്‍ ആരാധിക്കുന്ന ഒരു താരമാണ് ബാബു ആന്റണി.നായകന്‍,പ്രതിനായകന്‍, സഹ താരം എന്നി നിലകളിലെല്ലാം താരം തനിക്ക് കിട്ടിയ കഥാ പാത്രങ്ങളെല്ലാം തന്നെ വലിയ വിജയം സൃഷ്ടിച്ചിരുന്നു. സിനിമയില്‍ കുറെക്കാലം താരം സജീവമല്ലായിരുന്നു. സ്റ്റണ്ട് സീനുകള്‍ ഡ്യൂപ്പില്ലാതെ ചെയ്യുന്ന നടനായിരു്‌നനു ബാബു ആന്റണി. എന്നാല്‍ ഇപ്പോള്‍ വീണ്ടും മടങ്ങി എത്തിയിരിക്കുകയാണ്. താരത്തിന്റെ രണ്ടാം വരവ് ഗംഭീരമായി സ്വീകരിച്ചിരിക്കുകയാണ് ആരാധകര്‍.

ഇപ്പോഴിതാ സിനിമയില്‍ തിളങ്ങി നിന്നിരുന്ന കാലത്ത് തനിക്ക് വലിയ ഭീഷണികള്‍ നേരിടേണ്ടി വന്നിരുന്നു വെന്ന് തുറന്ന് പറയുകയാണ്‌ ബാബു ആന്റണി. നിരവധി ഹിറ്റുകള്‍ താരത്തിന് സ്വന്തമായി ഉണ്ടായിരുന്നു. തുടരെ തുടരെ ഹിറ്റുകള്‍ വന്നതോടെ എനിക്ക് ഭീഷണി വന്നു. ഭയങ്കരമായി അറ്റാക്ക് ചെയ്തു. ചില കാര്യങ്ങല്‍ ചെയ്തില്ലെങ്കില്‍ നിങ്ങളുടെ സിനിമ കരിയര്‍ നശിപ്പിക്കുമെന്ന് ഒരാള്‍ പറഞ്ഞിരുന്നു. താന്‍ ആ സമയം എന്ത് ചെയ്താലും തനിക്ക് കുഴപ്പമില്ലെന്ന് പറഞ്ഞു.

എന്നാല്‍ പിന്നീട് തനിക്ക് അമേരിക്കയില്‍ പോകേണ്ടി വന്നിരുന്നു. പിന്നെ ഭാര്യയെ കണ്ടു മുട്ടുകയും കുടുംബ ത്തെ വളര്‍ത്താനായി മറ്റുള്ള ജോലികളിലേക്കും നീങ്ങി. ആ സമയവും തനിക്ക് ഓഫറുകള്‍ വന്നിരുന്നു. എന്നാല് അതില്‍ തനിക്ക് ചെയ്യാനായി മാത്രം ഒന്നും തന്നെ ഇല്ലായിരുന്നുവന്നും താരം പറയുന്നു.

റഷ്യന്‍ അമേരിക്കന്‍ വനിതയായ ഇവാഗെനിയ ആന്റണിയാണ് ബാബു ആന്റണിയുടെ ഭാര്യ. ആര്‍തര്‍ ആന്റണി, അലെക്‌സ് ആന്റണി എന്നീ രണ്ട് മക്കളും ദമ്പതികള്‍ക്കുണ്ട്. അമേരിക്കയില്‍ ഒരു ക്രിസ്മസ് പാര്‍ട്ടി ക്കിടെയാണ് താന്‍ ഇവഗെനിയയെ കണ്ടുമുട്ടിയെതന്നും ആ സൗഹൃദം പിന്നീട് പ്രണയമായി എന്നും ആദ്യം ഇരുവീട്ടിലും എതിര്‍പ്പായിരുന്നുവെന്നും പിന്നീട് അത് മാറിയെന്നും അങ്ങനെയാണ് വിവാഹം കഴിക്കുന്നതെന്നും താരം പറയുന്നു.

Comments are closed.