അതി ജീവിതയ്‌ക്കൊപ്പം തുടക്കം മുതല്‍ ഞാനുണ്ടായിരുന്നു. അവള്‍ക്കൊപ്പം നിന്നതിന്റെ പേരില്‍ പല അവസരങ്ങളും നഷ്ടമായി, പക്ഷേ അത് ഞാന്‍ കാര്യമാക്കുന്നില്ല എനിക്കും ഒരു മോളുണ്ട്. ഒരു പെണ്‍ കുട്ടിയ്ക്കും ഇങ്ങനെ സംഭവിക്കരുത്; ബാബുരാജ്

ബാബുരാജ് എന്ന നടും സംവിധായകനും ആരാധകരുടെ വളരെ പ്രിയപ്പെട്ട താരമാണ്. പണ്ട് വില്ലന്‍ വേഷങ്ങളാണ് താരം ചെയ്തിരു ന്നതെങ്കില്‍ ഇന്ന് കോമഡി റോളുകളാണ് അദ്ദേഹം ചെയ്യുന്നത്. ക്യാരക്ടര്‍ റോളുകളും അദ്ദേഹം മനോഹരമാക്കാറുണ്ട്. ഇപ്പോഴിതാ താരം തുറന്ന് പറയുകയാണ് തനിക്കു അവസരം പല തവണ നഷ്ടമായതിനെ പറ്റി. നടിയെ ആക്രമിച്ച സംഭവത്തെ പറ്റിയും താരം തുറന്ന് പറയുന്നു. മനോരമയോടാണ് താരത്തിന്‍ര തുറന്ന് പറച്ചില്‍.

നടിയെ ആക്രമിച്ച സംഭവത്തില്‍ തന്‍രെ നിലപാടുകള്‍ കാരണം നിരവദി പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ട്. ലഹരിയുമായി ബന്ധപ്പെട്ട വിഷയത്തിലും താന്‍ പറഞ്ഞ കാര്യങ്ങള്‍ മൂലം പല പ്രശ്‌നങ്ങളും വന്നിട്ടുണ്ട്. അതി ജീവിതയ്‌ക്കൊപ്പം തുടക്കം മുതല്‍ കൂടെ നിന്ന ആളാണ് ഞാന്‍. ആ സംഭവത്തില്‍ ഞാന്‍ അവള്‍ക്കൊപ്പം നിന്നിരുന്നു. ഞാന്‍ ആ കുട്ടിയെ പോയി കണ്ടിട്ടുണ്ട്.

സിനിമയിലേക്ക് തിരിച്ചുവരണം എന്ന് പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചവരാണ്. അവള്‍ക്കൊപ്പം നിന്നതിന്റെ പേരില്‍ എനിക്ക് ധാരാളം പ്രശ്നങ്ങള്‍ ഉണ്ടായി. പക്ഷെ ഞാനത് കാര്യമാക്കുന്നില്ല. എനിക്കും ഒരു മോളുണ്ട്. ഒരു പെണ്‍ കുട്ടിയ്ക്കും അത് സംഭവിക്കരുത്.

എനിക്ക് ആരേയും സോപ്പിട്ട് നില്‍ക്കേണ്ട ആവശ്യമില്ല. അങ്ങനെ ലഭിക്കുന്ന അവസരങ്ങളും എനിക്ക് വേണ്ടെന്നാണ് ബാബു രാജ് പറയുന്നത്. അതേസമയം ജോജിക്ക് ശേഷം നിരവധി അവസരങ്ങള്‍ തന്നെ തേടി വന്നിരുന്നുവെന്നും ബോളിവുഡില്‍ നിന്ന് വരെ പല അവസരങ്ങളും വന്നിരുന്നുവെന്നും എന്നാല്‍ അതെല്ലാം പല തരത്തില്‍ നഷ്ടമായെന്നും താരം പറയുന്നു. തമിഴില്‍ നിന്നും പല അവസരങ്ങളും വന്നിരുന്നു. ജോജി തന്‌റെ കരിയറിലെ തന്നെ നല്ല ഹൈപ്പ് തന്ന സിനിമയായിരുന്നുവെന്നും താരം പറയുന്നുയ

Comments are closed.