ആ സംഭവത്തിന് ശേഷം മുഖമൊക്കെ വീര്‍ത്ത് നീര് വച്ചിരുന്നു. പിറ്റേന്ന് തനിക്ക് സംസാരിക്കാന്‍ കഴിയാതെ വരികയും വേദയും ശ്വാസം മുട്ടുമൊക്കെ അനുഭവപ്പെട്ടു. മരിക്കുമെന്ന് തോന്നി, വാണിയെ വിളിച്ചാലോ എന്ന് കരുതി; ബാബുരാജ്്

നടന്‍ ബാബുരാജും വാണി വിശ്വനാഥും എന്നും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട രണ്ട് താരങ്ങള്‍ തന്നെയാണ്. വില്ലന്‍ വേഷങ്ങളില്‍ തിളങ്ങി നിന്ന ബാബുരാജ് പിന്നീട് കോമഡി റോളുകളിലേയ്ക്ക് തന്റെ ചുവട് മാറ്റി യിരുന്നു. ഇപ്പോഴിതാ മരണത്തെ മുഖാമുഖം കണ്ട അവസ്ഥയെ പറ്റി പറയുകയാണ് താരം. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. നല്ല നിലാവുള്ള രാത്രി സിനിമയുടെ ഷൂട്ടി നിടെയാണ് തനിക്ക് ഒരു ദുരനുഭവം ഉണ്ടായത്. അട്ട എന്ന് പറയുന്നത് തനിക്ക് പണ്ടേ ബുദ്ദിമുട്ടുള്ള കാര്യമാണ്.

മുന്‍പ് ഒരു സിനിമയുടെ ഷൂട്ടിനിടെ തന്നെ അട്ട കടിക്കുകയും പിന്നീട് ഇടയ്ക്ക് ആ സ്ഥലം പഴുക്കുകയും ചെയ്യുമായിരുന്നു. നല്ല നിലാവുള്ള രാത്രിയുടെ ഷൂട്ട് കുട്ടിക്കാനത്തായിരുന്നു. അപ്പോഴേ അട്ടയുണ്ടോ എന്ന് ഞാന്‍ ചോദിച്ചിരുന്നു. എല്ലാ മുന്‍കരുതലുകളും ഞാന്‍ സ്വീകരിച്ചിരുന്നുവെങ്കിലും വീണ്ടും അട്ട കടിച്ചു.

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ കാല് നിലത്ത് കുത്താന്‍ പറ്റാത്ത സ്ഥിതിയായി. ഡോക്ടര്‍ക്ക് കാലിന്റെ ചിത്രമെടുത്ത് അയ്ച്ച് കൊടുത്തപ്പോള്‍ ട്ചിപ്പ് ഇടണമെന്നും ആശുപത്രിയിലെത്തണമെന്നും പറഞ്ഞു.എന്നാല്‍ ഷൂട്ടിങ് മുടക്കേണ്ട എന്ന് കരുതി മെഡിക്കല്‍ സംഘത്തെ വരുത്തി. രാത്രിയിലെ മരുന്നും കഴിഞ്ഞ് ഞാന്‍ കുറച്ച് മദ്യം കഴിച്ചു. എന്നാല്‍ പിന്നീട് തന്റെ മുഖമൊക്കെ വീര്‍ത്തെന്നും സംസാരിക്കാന്‍ കഴിയാതെ  വരികയും വേദയും ശ്വാസം മുട്ടുമൊക്കെ അനുഭവപ്പെട്ടു.

മരിക്കുമെന്ന് കരുതിയിരുന്നു. വാണിയെ വിളിക്കാ നായി ഫോണെടുത്തെങ്കിലും പിന്നീട് നെഗറ്റീവ് കേള്‍ക്കേണ്ടി വന്നാലോ എന്ന് കരുതി വിളിച്ചില്ല. അട്ട കടിച്ചു മരി്ച്ചുവെന്ന് വാര്‍ത്തയൊക്ക വന്നാലുള്ള അവസ്ഥയെ പറ്റിയൊക്കെ ഞാന് ചിന്തിച്ചിരുന്നുവെന്നും താരം പറയുന്നു.

Articles You May Like

Comments are closed.