
ഞങ്ങള്‍ക്ക് കുട്ടികളില്ല, സെറ്റിലായതിന് ശേഷം മക്കള്‍ മതിയെന്നാണ് തീരുമാനം; നടി രഞ്ചിനി പറഞ്ഞത്
രഞ്ജിനി എന്ന നടിയെ പറ്റി മലയാളികളോട് പ്രത്യേകമായി പറയേണ്ടതില്ല. ഒറ്റചിത്രത്തിലൂടെ തന്നെ മലാളികളുടെ ഇഷ്ടം നേടാന്‍ കല്യാണിയായി മലയാളികളുടെ മനസില്‍ ഇടം നേടാന്‍ കഴിഞ്ഞ വ്യക്തിയാണ് രഞ്ജിനി, സിനിമയില്‍ അഭിനയിക്കാന്‍ താല്‍ പ്പര്യം ഒട്ടുമില്ലാതിരുന്ന താരത്തിന് പിന്നീട് പിതാവിന്റെ നിര്‍ദ്ദേശ പ്രകാരം സിനിമയില്‍ അഭിനയക്കേണ്ടി വന്നതാണ്. ഒരു സിനിമയില്‍ അഭിനയിക്കാന്‍ വന്ന താന്‍ പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി മാറുകയായിരുന്നുവെന്നാണ് രഞ്ജിനി പറയുന്നത്.

പഴയ രഞ്ചിനിയില്‍ നിന്ന് ഒരുപാട് രൂപം കൊണ്ട് രഞ്ചിനി മാറി. വിവാഹ ശേഷമാണ് താരം അഭിനയത്തില്‍ നിന്ന് പിന്‍ മാറുന്നത്. പ്രണയിച്ചാണ് രഞ്്്ജിനിയും ഭര്‍ത്താവ് പ്രിയോറും വിവാഹം കഴിക്കുന്നത്. എന്നാല്‍ തങ്ങള്‍ നേരില്‍ കണ്ടിരു ന്നില്ലെന്നും ഓണ്‍ലൈന്‍ വഴിയാണ് തങ്ങള്‍ പ്രണയിച്ചതെന്നും എന്നാല്‍ വിവാഹത്തിലെത്തിയപ്പോഴും വീട്ടുകാര്‍ എതിര്‍ത്തിരു ന്നില്ലെന്നും ആദ്യം രജിസ്റ്റര്‍ മാര്യേജ് ചെയ്യുകയും പിന്നീട് ക്രിസ്‌ത്യന്‍ രീതിയില്‍ വിവാഹം നടക്കുകയായിരുന്നുവെന്നും താരം പറഞ്ഞു.

തങ്ങളുടെ വിവാഹം വളരെ ലളിതമായിട്ടാണ് നടന്നത്. അധികമാരെയും അറിയിക്കാതെ നടന്ന വിവാഹത്തിന് ശേഷം ഞങ്ങള്‍ വിദേശത്തേയ്ക്ക് പോവുകയും അവിടെ താന്‍ ജോലി ചെയ്യുകയുമായിരുന്നുവെന്നും താരം പറഞ്ഞു. പിന്നീട് നാട്ടില്‍ തിരിച്ചെ ത്തിയത് അമ്മയുടെ രോഗം മൂലമായിരുന്നു. അമ്മയ്ക്ക് ക്യാന്‍സര്‍ ആയിരുന്നു.

അമ്മയായിരുന്നു എനിക്കെല്ലാം. എന്നാല് അമ്മ യുടെ മരണം എന്നെ തളര്‍ത്തിയെന്നും മുന്‍പ് കൈരളി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നു. നിലവില്‍ ഞങ്ങ ള്‍ക്ക് മക്കൡല്ലെന്നും . പ്ലാനിങ്ങിലാണെന്നും സെറ്റിലായതിന് ശേഷം മതി കുട്ടികള്‍ എന്നാണ് തീരുമാനിച്ചിരിക്കുന്നതെന്നും അന്ന് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നു.