ഞാനും അമൃതയും തമ്മില്‍ വേര്‍പിരിഞ്ഞത് എന്റെ മകളുടെ ഭാവിക്ക് വേണ്ടി തോറ്റുകൊടുത്തതാണ്. എല്ലാ തെളിവുകളും എന്റെ പക്കലുണ്ട്; ബാല

നടന്‍ ബാല വീണ്ടും സോഷ്യല് മീഡിയയില്‍ നിറഞ്ഞിരിക്കുകയാണ്. ചെകുത്താന്‍ എന്ന യു ട്യൂബറെ കയ്യേറ്റെ ചെയ്തുവെന്ന പേരി ലാണ് താരം വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ഒരു കാലത്ത് ട്രോളുകളില്‍ ആണ് ബാല നിറഞ്ഞതെങ്കില്‍ ഇപ്പോള്‍ വിവാദ ങ്ങളിലാണ് ബാലയുടെ പേരുള്ളത്. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ തന്റെ വിശേഷവും പ്രതികരണവുമെല്ലാം താരം പങ്കി ടാറുണ്ട്. കഴിഞ്ഞ ദിവസം സന്തോഷ് വര്‍ക്കിയെന്ന ആറാട്ടണ്ണന്‍ മോഹന്‍ലാല്‍ എന്ന നടനെതിരെ മോശം വാക്കുകള്‍ പറഞ്ഞതിന് ബാല മാപ്പ് പറയിക്കുന്ന വീഡിയോ പങ്കിട്ടിരുന്നു. ഇതിനെതിരെയും ബാലയുടെ വ്യക്തി ജീവിതത്തെയുമൊക്കെ അജു എന്ന വ്യക്തി ചെകുത്താന്‍ എന്ന തന്റെ യൂ ട്യൂബ് ചാനലിലൂടെ അപഹാസ്യമായ രീതിയില്‍ കുറ്റപ്പെടുത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ബാലയും സന്തോഷ് വര്‍ക്കിയും തന്റെ ഫ്‌ലാറ്റിലെത്തി ആ വീഡിയോ ഡിലീറ്റ് ചെയ്യണമെന്നും തന്റെ സുഹൃത്തിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും ഫ്‌ളാറ്റിലെ സാധനങ്ങള്‍ വല്ച്ചു വാരിയിട്ടെന്നും തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പറഞ്ഞ് കേസ് നല്‍കിയത്. എന്നാല്‍ പിന്നീട് ഇയാളുടെ പറച്ചില്‍ വ്യാജമാണെന്നും താന്‍ തോക്കു ചൂണ്ടി ആരെയും ഭീഷണിപ്പെടുത്തിയില്ലെന്നും ബാല പറഞ്ഞിരുന്നു.

ബാല എന്ന നടനുമായി ഇപ്പോള്‍ സീക്രട്ട് ഏജന്റ് എന്ന യൂ ട്യൂബര്‍ നടത്തിയ ഫോണ്‍ സംഭാഷണത്തെ പറ്റിയാണ് ഇപ്പോള്‍ സോ ഷ്യല്‍ മീഡിയയില്‍ നിറയുന്നത്. പോലീസ് താരത്തിനംതിര കേസുമെടുത്തിരുന്നു. കുട്ടികളൊക്കെ ഇത്തരക്കാരുടെ വീഡിയോ കാണുമെന്നും വളരെ മോശമായ വാക്കുകളാണ് അയാള്‍ പറയുന്നതെന്നും ചെകുത്താന്‍ മുന്‍പ് തന്നെ എല്ലാ തെളിവുകളുമുള്ള വീഡിയോ പകര്‍ത്തിയാണ് ഫ്‌ളാറ്റില്‍ നിന്ന് പോയതെന്നും തന്റെ ഭാഗത്തും ശരിയുണ്ടെന്ന് തെളിയിക്കുന്ന വീഡിയോ തന്റെ പക്കലുണ്ടെന്നും ബാല വെളിപ്പടത്തുന്നു.

ഇത്രയേറെ യു ട്യൂബേഴ്‌സ് ഉണ്ടായിട്ടും താനും അമൃതയും തമ്മില്‍ വേര്‍പിരിഞ്ഞ കാര്യം ആരും അന്വേഷിച്ചില്ലലോ എന്നും ബാല പറയുന്നു, ഞാന്‍ എന്റെ മകളുടെ ഭാവിക്ക് വേണ്ടി തോറ്റുകൊടുത്തതാണ്. ചില സമയം നമ്മള്‍ തോറ്റുകൊടുക്കുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടിയാണ്. അവര്‍ വിജയിക്കാന്‍ വേണ്ടിയാണ്’, എന്നാണ് ബാല പറഞ്ഞത്.

Articles You May Like

Comments are closed.