എലിസബത്ത് ആശുപത്രിയില്‍ അഡ്മിറ്റ്. സുഹൃത്തുക്കളാണ് ഭക്ഷണം കൊണ്ടുവന്ന് തരുന്നതെന്ന് താര പത്‌നി ; ബാല ഇതൊന്നും അറിഞ്ഞില്ലേയെന്ന് ആരാധകര്‍

മലയാളത്തില്‍ നിരവധി ആരാധകരുള്ള താരമാണ് ബാല. ബാല സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്ന വീഡിയോകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ബാലയെ പോലെ തന്നെ രണ്ടാം ഭാര്യ എലിസബത്തും ആരാധകര്‍ക്ക് പരിചിതയാണ്. ഡോക്ടറായ എലിസബത്തും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ എലിസബത്ത് പങ്കുവച്ച വീഡിയോ ആരാധകരും ഏറ്റെടു ക്കുകയാണ്. ആശുപത്രി കിടക്കയില്‍ നിന്നുള്ള വീഡിയയോയാണ് താര പത്‌നി പങ്കുവച്ചിരിക്കു ന്നത്.

കയ്യില്‍ കനുലയുമായി ആശുപത്രി കിടക്കയില്‍ ഇരിക്കുകയാണ് എലിസബത്ത്. മാത്രമല്ല എലിസബത്ത് പങ്കുവച്ചിരുന്ന കാര്യങ്ങളും ശ്രദ്ധ നേടുകയാണ്. കുറെ ദിവസമായി വീഡിയോ ചെയ്യാതിരുന്നത് ഞാന്‍ ആശുപത്രിയില്‍ അഡ്മിറ്റഡായതിനാലാണെന്നും എലിസബത്ത് പറയുന്നു. വൈറല്‍ ഫീവര്‍ ആയിരുന്നുവെന്നും ഇപ്പോള്‍ ഭേദമായി വരികയാണെന്നും ഇപ്പോഴും ചെറിയ ക്ഷീണമുണ്ടെന്നും എലിസബത്ത് പറയുന്നു.

കുറച്ച് ദിവസം കുറയുമോയെന്ന് നോക്കി. എന്നാല്‍ കുറഞ്ഞില്ല അതുകൊണ്ട് ഡ്യൂട്ടി കഴിഞ്ഞ പ്പോള്‍ അഡ്മിറ്റായെന്നും ബൈസ്റ്റാന്‍ഡ്‌ഴേസായി മാതാപിതാക്കലോ അല്ലെങ്കില്‍ എന്റെ സുഹൃ ത്തുക്കളോ ഒപ്പം വന്ന് നില്‍ക്കാറുണ്ടെന്നും എന്നാല്‍ ഇവിടെ അങ്ങനെ ആരുമില്ലെങ്കിലും ഈ ആശുപത്രിയില്‍ ഞാന്‍ ഡ്യൂട്ടിക്ക് ജോയിന്‍ ചെയ്തിട്ട് ഒരാഴ്ചയെ ആയുള്ളുവെന്നും പക്ഷെ എനിക്ക് സഹായമായി ഒരുപാട് പേരുണ്ടെന്നും താരം പറയുന്നു. എന്റെ ഡിപ്പാര്‍ട്ട്‌മെന്റിലെ സീനിയേഴ്‌സ് പരിചയമുള്ള ഇവിടുത്തെ മലയാളീസ് എല്ലാം ഭക്ഷണം കൊണ്ടുവന്ന് തരാറുണ്ടെന്നും ഇതൊരു ഗവണ്‍മെന്റ് ഹോസ്പിറ്റലാണെന്നും എലിസബത്ത് പറയുന്നു.

പേ വാര്‍ഡ് എടുക്കണമെങ്കില്‍ ഒരു തുക കെട്ടിവെക്കണമെന്നും ഡ്യൂട്ടി കഴിഞ്ഞ് വന്നപ്പോള്‍ അതിനുള്ള പണം എന്റെ കയ്യില്‍ ഉണ്ടായിരുന്നില്ലെന്നും സീനിയേഴ്‌സാണ് പണം തന്ന് സഹായി ച്ചതെന്നും എലിസബത്ത് പറയുന്നു. ഒരു ഭക്ഷണവും ഓര്‍ഡര്‍ ചെയ്യേണ്ട. ഒരുപാട് പേര്‍ സ്‌നേഹ ത്തോടെ ഉണ്ടാക്കി കൊണ്ടുവന്ന് തരുന്നുണ്ട്. ഇവിടെയുള്ള മലയാളി ഫ്രണ്ട്‌സിന് മാത്രമെ എന്നെ അറിയൂവെന്നും ഇവര്‍ പറയുന്നു. കേരളത്തില്‍ അല്ലേ ഇപ്പോല്‍ എലിസബത്ത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

കഴിഞ്ഞ ദിവസം റിലീസായ ലിയോ കാണാന്‍ ബാല വന്നപ്പോള്‍ എലിസബത്തിനെ പറ്റി മീഡിയ ചോദിച്ചപ്പോള്‍ ഞാന്‍ ഒരു ആക്ടര്‍ ആയതുകൊണ്ട് സിനിമാ തിയേറ്ററില്‍ വന്നു. അവള്‍ ഡോക്ടര്‍ ആയതുകൊണ്ട് ചിലപ്പോള്‍ ഓപ്പറേഷന്‍ തിയേറ്ററിലായിരിക്കും എന്നായിരുന്നു ബാലയുടെ മറു പടി. സ്വന്തം ഭാര്യ ആശുപത്രിയില്‍ അഡ്മിറ്റാണെന്ന് ബാല അറിഞ്ഞില്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

Comments are closed.