
ഒരിക്കലും സിനിമയില്‍ നായകനായി വരാന്‍ ആഗ്രഹിച്ചിരുന്നില്ല. ശങ്കറിനെ നായകനാക്കി ആ സിനിമ ചെയ്യാന്‍ ആഗ്രഹിച്ചതായിരുന്നു, അന്ന് സംഭവിച്ചത് ഇതാണ്; ബാല ചന്ദ്ര മേനോന്‍
മലയാള സിനിമയില്‍ പല കഴിവുള്ള താരങ്ങളില്‍ ഒരാളാണ് ബാല ചന്ദ്ര മേനോന്‍. നടനെന്ന നിലയില്‍ മാത്രമല്ല സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാണം, സംഗീതം തുടങ്ങി എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച വ്യ ക്തിയാണ് അദ്ദേഹം. ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. തന്റെ യൂ ട്യൂബിലൂടെ താരം വിശേഷങ്ങള്‍ പങ്കിടാറുണ്ട്. ഉത്രാട രാത്രി എന്ന സിനിമയാണ് താരം ആദ്യം ചെയ്്തത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം തുറന്ന് പറയുന്നത് സിനിമയില്‍ അഭിനയിക്കാന്‍ തനിക്ക് താല്‍പ്പ ര്യമില്ലായിരുന്നുവെന്നാണ് പറയുന്നത്. ചില സാഹചര്യങ്ങളിലൂടെയാണ് താന്‍ ആ നിലയില്‍ എത്തിയതെന്നും താരം പറയുന്നു.

അന്നും ഇന്നും ഞാന്‍ അഭിനയിക്കാന്‍ വന്നയാളല്ല. ഒരു ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ചെയ്തതാണ്. ശങ്കറിനെ നായകനാക്കി സിനിമ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നിര്‍മാതാവിന് അതില്‍ താല്‍പ്പര്യമി ല്ലായിരുന്നു. ഷൂട്ടിങ് അടുത്തുവരികയാണ്. ബാക്കിയെല്ലാവരുടെയും ഡേറ്റുണ്ട്. ശങ്കറിനെ കിട്ടുന്നില്ല എന്നു പറഞ്ഞു. ഷൂട്ട് തുടങ്ങി. പത്തു ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കണമെന്ന് ഞാന്‍ നിര്‍മാതാവിനോട് പറഞ്ഞു.

ഒരു ദിവസം സെറ്റിലെത്തിയപ്പോള്‍ അതില്‍ അഭിനയിക്കുന്ന ഒരു സുഹൃത്ത് വന്നു പറഞ്ഞു, എടോ പ്രൊഡ്യൂ സറെ കൊണ്ട് വലിയ ശല്യമാണ്. രാത്രിയായാല്‍ ഒരു പൈന്റുമായി മുറിയിലെത്തി രണ്ടെണ്ണം അടിച്ചിട്ട് അഭിന യിച്ചു കാണിക്കുമെന്നും വലിയ ശല്യമാണെന്നും മറ്റുള്ളവര്‍ പറയുന്നു.പക്ഷെ ഞങ്ങള്‍ കൊള്ളാമെന്ന് പറഞ്ഞ് പൊക്കിവിടും. ഒരിടത്തല്ല പല മുറിയിലും പോകുന്നുണ്ട്.

ഈ പടത്തില്‍ പുള്ളി അഭിനയിക്കുമോ എന്ന് ബലമായ സംശയമുണ്ടെന്നും പറഞ്ഞു. ഒരു ദിവസം ഞാന്‍ അയാ ളോട് ശങ്കറിന്റെ ഡേറ്റിനെക്കുറിച്ച് ചോദിച്ചു. അയാളോട് പോകാന്‍ പറ, ഇവനെയൊക്കെ താങ്ങി നടക്കേണ്ട കാര്യമില്ലെന്ന് നിര്‍മാതാവ് പറഞ്ഞു. എനിക്ക് അയാളൊന്നും വേണ്ട. നിങ്ങളെ വിശ്വാസമാണെന്ന് എന്നോട് പറഞ്ഞു. അങ്ങനെ ആ വേഷം ഞാന്‍ ചെയ്തു. അത് ജനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. അങ്ങനെയാണ് സിനിമയില്‍ നടനായി മാറിയതെന്നു താരം പറയുന്നു.