കുറേ വയസായ ആളുകള്‍, അവര്‍ക്കിടയിലൊരു പെണ്‍കുട്ടി. നല്ല മുടിയുണ്ടായിരുന്നു അവള്‍ക്ക്. കുറേ നരച്ച തലകള്‍ക്കിടയിലാണ് ഞാന്‍ കറുത്ത മുടിയുള്ള ആ കുട്ടിയെ കണ്ടത്; പ്രണയ കഥ പറഞ്ഞ് ബാല ചന്ദ്രമേനോന്‍

ഇന്നും ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ബാലചന്ദ്ര മേനോന്‍. നൂറിലധികം സിനിമ കളില്‍ അഭിനയിച്ച അദ്ദേഹം നാല്‍പ്പതോളം സിനിമകള്‍ സംവിധാനവും ചെയ്തിട്ടുണ്ട്.സമാന്തരങ്ങള്‍ എന്ന അദ്ദേഹം സംവിധാനം ചെയ്ത സിനിമയ്ക്ക് നാഷണല്‍ അവാര്‍ഡ് ലഭിച്ചിരുന്നു. 1978ല്‍ പുറത്തിറങ്ങിയ ഉത്രാട രാത്രി എന്ന സിനിമയി ലൂടെയാണ് താരം അഭിനയത്തിലേയ്ക്ക് രംഗ പ്രവേശനം ചെയ്യുന്നത്. പിന്നീട് അണയാത്ത വളകള്‍, രാധ എന്ന പെണ്‍കുട്ടി, ഇഷ്ടമാണ് പക്ഷേ,താരാട്ട്, തേനും വയമ്പും, ചിരിയോ ചിരി തുടങ്ങിയ നിരവധി ചിത്രങ്ങള്‍ അദ്ദേ ഹം ചെയ്തു. മിനിസ്‌ക്രീനിലും അഭിനയത്തിലും സംവിധാനത്തിലും അദ്ദേഹം സജീവമായിരുന്നു. കഴിഞ്ഞ ദിവസമാണ് തന്റെ ദിവ്യമായ പ്രണയത്തെ പറ്റിയും വിവാഹത്തെ പറ്റിയും താരം തുറന്ന് പറഞ്ഞത്.

വിവാഹമേ വേണ്ട എന്ന് കരുതിയിരുന്ന തന്റെ ജീവിതത്തിലേയ്ക്ക് ഭാര്യ വരദ വന്നെത്തിയത് വളരെ യാദൃശ്ചി കമായിരുന്നുവെന്നും പിന്നീട് പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നുവെന്നും താരം പറയുന്നു. 1982ലായിരുന്നു ബാലചന്ദ്രമേനോനും വരദയും വിവാഹം കഴിച്ചത്. ഇപ്പോഴിതാ ആദ്യമായി ഭാര്യയെ കണ്ടിനെ പറ്റി തുറന്ന് പറയു കയാണ് താരം. എണ്‍പതുകളിലാണ് തന്റെ പ്രണയത്തെ താന്‍ കണ്ടെത്തിയത്. തന്റെ യൂട്യൂബ് ചാനലിലൂടെ യാണ് പ്രണയ കഥ അദ്ദേഹം പങ്കുവയ്ക്കുന്നത്. ‘തിരുവനന്തപുരം കീര്‍ത്തി ഹോട്ടലിലാണ് അന്ന് ഞാന്‍ താമസി ച്ചിരുന്നത്.

അന്ന് സിനിമയില്‍ അഭിനയിക്കുകയായിരുന്നില്ല. സംവിധാനമായിരുന്നു. ഒരുദിവസം ഞാന്‍ പുറത്തേക്ക് ഇറങ്ങു ന്നതിനിടെ അപ്പുറത്തെ മുറിയില്‍ കുറെ ആളുകളെ കണ്ടു’, ‘കുറേ വയസായ ആളുകള്‍, അവര്‍ക്കിടയിലൊരു പെണ്‍കുട്ടി. നല്ല മുടിയുണ്ടായിരുന്നു അവള്‍ക്ക്. കുറേ നരച്ച തലകള്‍ക്കിടയിലാണ് ഞാന്‍ കറുത്ത മുടിയുള്ള ആ കുട്ടിയെ കണ്ടത്. ആ കുട്ടിയെ വീണ്ടും കാണണമെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് വാതിലിന്റെ ഇടയി ലൂടെ നോക്കിയത്. ലവ് അറ്റ് ഫസ്റ്റ് സൈറ്റാണെന്ന് തോന്നുന്നു അത്.

ആ മുറിയില്‍ നിന്ന് ഒരാള്‍ വന്ന് ഞങ്ങള്‍ പറവൂരില്‍ നിന്നും വന്നതാണെന്നും ബാലചന്ദ്ര മേനോന്‍ ഇവിടെയുണ്ടെന്നറിഞ്ഞപ്പോള്‍ കാണാനാ ഗ്രഹം വന്നെന്നും അങ്ങനെ വന്നതാണെന്ന് പറഞ്ഞു. അതിനെന്താ, കാണാമല്ലോ എന്ന് പറഞ്ഞ് ഞാന്‍ അവരുടെ റൂമിലേക്ക് പോയി’, അവര്‍ക്ക് ഷൂട്ടിംഗ് കാണാനുള്ള സൗകര്യം ഒരുക്കി കൊടുത്തു. ആ പെണ്‍കുട്ടിയുടെ മുഖം ഇടയ്ക്കിടയ്ക്ക് എന്റെ മനസിലേക്ക് വരുന്നുണ്ടായിരുന്നു. അവരുടെ അഡ്രസ് മേടിച്ചില്ലല്ലോ എന്ന സങ്കടത്തി ലായിരുന്നു ഞാന്‍. അപ്പോള്‍ എനിക്ക് ഒരു മെസെജ് ഉണ്ടെന്ന്‌ പറഞ്ഞ് കോള്‍ വന്നു.അത് ഒരു കത്തായിരുന്നു

ഞങ്ങള്‍ക്ക് ഷൂട്ടിംഗ് കാണാന്‍ സമയം കിട്ടിയില്ല. നിങ്ങളെ പരിചയപ്പെട്ടതില്‍ ഒരുപാട് സന്തോഷം. പറവൂര്‍ ഭാഗത്തൂടെ പോവുമ്പോള്‍ ഞങ്ങളുടെ വീട്ടിലേക്ക് വരണേ എന്നായിരുന്നു കത്തില്‍. അങ്ങനെ അഡ്രസും എനിക്ക് കിട്ടി’, ‘പിന്നീട് ഞാന്‍ മറുപടി കത്തയച്ചു. നിങ്ങളുടെ കൂട്ടത്തിലുള്ള ആ പെണ്‍കുട്ടിയെ എനിക്കിഷ്ടപ്പെട്ടു, വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് കത്തെഴുതി. യെസ് എന്നായിരിക്കും പ്രതികരണം വരികയെന്ന് കരുതി ഞാന്‍ കത്ത് വരാനായി കാത്തിരുന്നുവെന്നും ഒരു ദിവസം ആ കത്ത് വന്നെത്തിയെന്നും പറഞ്ഞാണ് താരം വീഡിയോ അവസാനിപ്പിക്കുന്നത്.

Comments are closed.