എനിക്കും കുടുംബത്തിനും വേണ്ടി ദയവായി പ്രാര്‍ത്ഥിക്കൂ. ഇതെങ്ങനെ പറയണമെന്ന്  എനിക്ക് അറിയില്ല; എലിസബത്തിന് എന്ത് പറ്റിയെന്ന് ആരാധകര്‍

തമിഴില്‍ നിന്ന് മലയാളത്തിലെത്തി പിന്നീട് മലയാള സിനിമയുടെ ഭാഗമായി മാറിയ നടനാണ് ബാല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ബാല. തന്റെ സന്തോഷവും ദുഖവുമെല്ലാം താരം സോഷ്യല്‍ മീഡിയയില്‍ പങ്കിടാറുണ്ട്. അടുത്തിടെ കരള്‍ രോഗം മൂര്‍ച്ഛിച്ച് മരണത്തെ മുഖാമുഖം കണ്ട അവസ്ഥില്‍ നിന്ന് ജീവിതത്തിലേയ്ക്ക് വളരെ പെട്ടെന്ന് തന്നെ താരം എത്തി.

ഇപ്പോള്‍ വീണ്ടും താരം അഭിനയത്തില്‍ സജീവമാണ്. വളരെ വിവാദം നിറഞ്ഞ വിവാഹവും വിവാഹ മോചന വുമൊക്കെ ആയിരുന്നു താരത്തിന്റേത്. പിന്നീട് താരം എട്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് രണ്ടാം വിവാഹം ചെ യ്തത്. ഡോക്ടറായ എലിസബത്താണ് താരത്തിന്റെ രണ്ടാം ഭാര്യ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് എലിസബത്തും. എല്ലാ വിശേഷങ്ങളും എലിസബത്തും പങ്കിടാറുണ്ട്.

ഡോക്ടറായ എലിസബത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോള്‍ എലിസബത്ത് പങ്കിട്ട വാര്‍ത്തയാണ് ആരാധകര് ഏറ്റെടുക്കുന്നത്. ‘എനിക്കും കുടുംബത്തിനും വേണ്ടി ദയവായി പ്രാര്‍ത്ഥിക്കൂ. ഇതെങ്ങനെ പറയണമെന്ന്  എനിക്ക് അറിയില്ല. പ്രാര്‍ത്ഥന വേണം’, എന്നാണ് എലിസബത്ത് ഉദയന്റെ കുറിപ്പ്. എന്ത് പറ്റിയെന്നാണ് ആരാധകരും ചോദിക്കുന്നത്. എലിസബത്ത് ഗര്‍ഭിണിയാണോ എന്നും ബാലയ്ക്ക് മറ്റെന്തെങ്കിലും പറ്റിയോ എന്നും എലിസബത്തിന് സുഖമില്ലേ എന്നും ആരാധകര്‍ ചോദിക്കുന്നു.

എന്നാല്‍ എന്താണ് പറ്റിയതെന്ന് ആരും പറഞ്ഞിട്ടില്ല്. ഇരുവരും വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിരുന്നു ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ തന്നെയാണ് പ്രണയിച്ചത്. പിന്നീട് പെട്ടെന്നാണ് വിവാഹം നടന്നത്. എന്താ യാലും ഞങ്ങള്‍ പ്രാര്‍ത്ഥിക്കാമെന്നു ആരാധകര്‍ പറഞ്ഞിട്ടുണ്ട്.

Comments are closed.