സ്‌നേഹമാണ് ജീവിതത്തില്‍ വലുത് കാശല്ല. സുഹൃത്തുക്കള്‍ക്കൊപ്പം പിറന്നാള്‍ ഗംഭീരമാക്കി ബാല; എലിസബത്തെവിടെയെന്ന് ആരാധകര്‍

നടന്‍ ബാലയെ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. കുറച്ച് നാളുകല്‍ക്ക് മുന്‍പാണ് കരള്‍ രോഗ ബാധയെ തുടര്‍ന്ന് ബാല കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഇപ്പോള്‍ ബാല ആരോഗ്യം വീണ്ടെടുക്കുകയാണ് മാത്രമല്ല, സിനിമയിലും വീണ്ടും സജീവമാവുകയാണ്. തന്റെ വിശേഷങ്ങളെല്ലാം താരം പങ്കിടാറുണ്ട്. ഇപ്പോ ഴിതാ തന്റെ പിറന്നാള്‍ ഗംഭീരമാക്കിയിരിക്കുന്ന വിശേഷം പങ്കിട്ടിരിക്കുകയാണ് താരം. സുഹൃത്തുക്കള്‍ ക്കൊപ്പമാണ് ബാല പിറന്നാള്‍ ആഘോഷിച്ചത്.

തന്‍രെ നാല്‍പ്പത്തിയൊന്നാം പിറന്നാളാണ് ബാല ആഘോ ഷിച്ചത്. പിറന്നാളിനായി സുഹൃത്തുക്കളാണ് എല്ലാത്തിനും ബാലയ്ക്ക് വേണ്ടി നിന്നത്. ബാലയുടെ വീട് മുഴുവന്‍ അലങ്കരിച്ചിരുന്നു. ഈ പിറന്നാള്‍ ഇത്ര ത്തോളം ഗംഭീരമാകുമെന്ന് അറിഞ്ഞില്ലെന്ന് പറഞ്ഞാണ് ബാല സംസാരിച്ച് തുടങ്ങിയത്. അര്‍ച്ചനയെന്ന ബാലയുടെ സുഹൃത്തിന്റെ നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ ഒരുക്കിയത്. ‘ജീവിതത്തില്‍ ഒരേയൊരു കാര്യമെ ഞാന്‍ പഠിച്ചിട്ടുള്ളു.’ ‘ജീവിതത്തില്‍ ആയിരം പേരൊന്നും ആവശ്യമില്ല കൂടെ നില്‍ക്കുന്ന പത്ത് പേര്‍ മതിയെന്നതാണത്. സ്‌നേഹമാണ് ജീവിതത്തില്‍ വലുത് കാശല്ല.

ഈ നാല്‍പ്പത്തിയൊന്നാം വയസില്‍ ഇങ്ങനെ പിറന്നാള്‍ ആഘോഷിക്കാന്‍ കഴിയുന്നതിന് ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു. ഇന്ന് ഈ പിറന്നാള്‍ തന്ന ദൈവത്തിന് നന്ദി പറയുന്നു. എന്റെ കമ്മിറ്റ്‌മെന്റ്‌സെല്ലാം ദൈവ ത്തോട് മാത്രമാണ്. എല്ലാവരും നന്നായി ഇരിക്കണം. ദൈവത്തെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചാല്‍ നിങ്ങള്‍ അമ്പലത്തില്‍ പോകേണ്ട ആവശ്യമില്ല.

നിങ്ങളുടെ ഹൃദയത്തില്‍ ദൈവം വന്ന് നില്‍ക്കും നിങ്ങളെ സ്‌നേഹി ക്കുന്നവര്‍ നിങ്ങള്‍ക്ക് ചുറ്റും നില്‍ക്കു മെന്നാണ് താരം പറഞ്ഞത്. സുഹൃത്തുക്കളാണ് എല്ലാത്തിനും കൂട്ടു നിന്നത്. ഭാര്യ എലിസബത്തിന്റെ ഒരു വിഷ് പോലും എന്താണ് വരാതിരുന്നതെന്നും എലിസബത്ത് ഇപ്പോള്‍ എവിടെയാണെന്നും ആരാധകര്‍ ബാലയോട് കമന്റു ചെയ്യുന്നുണ്ട്.

Articles You May Like

Comments are closed.