ബാലയുടെ ജീവിതത്തിലേയ്ക്ക് പുതിയ ഒരു അതിഥി കൂടി . സന്തോഷം പങ്കിട്ട് താരം; ആശംസകളോടെ ആരാധകര്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ബാല. ബാലയ്ക്ക് നിരവധി ആരാധകര്‍ മലയാളത്തി ലുമുണ്ട്. തന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കിടാറുണ്ട് ബാല. ഇപ്പോഴിതാ വലിയ ഒരു സന്തോഷം താന്‍ നേടിയെടുത്തതിനെ പറ്റി തുറന്ന് പറയുകയാണ് താരം. താരം പുതി യ കാര്‍ വാങ്ങിയിരിക്കുകയാണ് ഇപ്പോള്‍. ഒരു ലെക്‌സസ് കാര്‍ ആണ് താരം വാങ്ങിയത്. കാര്‍ വാങ്ങിയ ശേഷം താരം ഇപ്പോള്‍ കാര്‍ വാങ്ങാനുണ്ടായ സാഹചര്യത്തെ പറ്റിയും പറഞ്ഞു.

ഒരു ജീവിതമേയുള്ളു, മനസിലുള്ള ആഗ്രഹങ്ങള്‍ ജീവിച്ചിരിക്കുന്ന ഈ സമയത്ത് തന്നെ ചെയ്ത് തീര്‍ക്കണമെന്ന് ബാല പറയുന്നു. എനിക്കെന്റെ ജീവിതത്തില്‍ ഒരുപാട് ആഗ്രഹങ്ങളുണ്ട്. അത് കുഞ്ഞു ആഗ്രഹങ്ങളാണ്. വീട്ടില്‍ അമ്മയും ചേട്ടനുമൊക്കെ ചോദിച്ചു, നീ നിനക്ക് വേണ്ടി ജീവിച്ചിട്ട് എത്രകാലമായി എന്ന്. പക്ഷെ എനിക്ക് ഒന്നിനോടും ഒരു സന്തോഷം തോന്നുന്നുണ്ടായി രുന്നില്ല.

എന്നാല്‍ ലെക്സസിന്റെ ഈ കാര്‍ കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി.  ജീവിതം ഒന്നേ ഉള്ളൂ. അത്യവശ്യം നമ്മുടെ കടമകള്‍ ചെയ്യുക. പിന്നെ മനസിലുള്ള ആഗ്രഹങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ സാധിച്ചെടുക്കുക. നിങ്ങളുടെ ആഗ്രഹം എന്ത് തന്നെ ആയാലും, അതിപ്പോള്‍ കാര്‍ ആയാലും വീട് ആയാലും നിങ്ങള്‍ അതിനോട് ആഗ്രഹം പുലര്‍ത്തി മുന്നോട്ട് പോയാല്‍ ഉറപ്പായും അത് നേടാന്‍ സാധിക്കുമെന്നും താരം പറയുന്നു.

കാറിന് നല്ല മൈലേജുണ്ടെന്നും നല്ല ലുക്കാണെന്നും താരം പറയുന്നു. കാറിന്റെ മുകള്‍ഭാഗം ഫുള്‍ ഓപ്പണ്‍ ആകും. ഫുള്‍ ഡാര്‍ക്കും ആക്കാം. കാറിനകത്തെ സൗകര്യങ്ങളെല്ലാം ടച്ചാണ്. പൊല്യൂഷന്‍ ഫ്രീ കാര്‍ ആണെന്നും 3333 കാര്‍ നമ്പറാണ് തന്നെ കൂടുതല്‍ ആകര്‍ഷിച്ചതെന്നും ബാല പറയുന്നു.

Articles You May Like

Comments are closed.