ഞാനും അമൃതയും തമ്മിലുള്ള ബന്ധം മകള്‍ പാപ്പു മാത്രമാണ്. എന്നെ കാണിക്കാതെ ഇരുന്നാലും, എത്ര കാലം എന്റെ കണ്‍ മുന്നില്‍ കൊണ്ടു വരാതെ അടച്ചു വച്ചാലും പാപ്പു എന്റെ മകള്‍ തന്നെയാണ്; ബാല

നടന്‍ ബാല സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്ന വീഡിയോകളും പോസ്റ്റുകളുമൊക്കെ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. അടുത്തി ടെയാണ് താരം ഗുരു തരമായ കരള്‍ രോഗത്തെത്തുടര്‍ന്ന് കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്ര ക്രിയയ്ക്ക് വിധേയനായത്. ഇപ്പോള്‍ പൂര്‍ണ് ആരോഗ്യത്തോടെ പഴയതിനേക്കാളും മിടുക്കനായി താരം തിരിച്ചെത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം അമൃതയും ഗോപി സുന്ദറും തമ്മിലുള്ള വേര്‍ പിരിയല്‍ അഭ്യൂഹങ്ങള്‍ക്കിടെ ബാല പങ്കിട്ട വീഡിയോ ശ്രദ്ധ നേടി യിരുന്നു. ഇടയ്ക്കിടെ ബന്ധങ്ങല്‍ മാറ്റുന്നത് ശരിയല്ലെന്നും പ്രശ്‌നങ്ങല്‍ പരിഹരിച്ച് പോവുകയാണ് ചെയ്യേണ്ടതെന്നും താരം പറ ഞ്ഞിരുന്നു. പിന്നീട് താരം മാദ്യമങ്ങളോട് പ്രതികരിച്ചപ്പോള്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

അമൃതയെ പറ്റി ചോദിച്ചപ്പോള്‍ ഞാനും അമൃതയും തമ്മിലുള്ള ബന്ധം മകള്‍ പാപ്പു മാത്രമാണെന്നും അതിനപ്പുറം ഉള്ളതെല്ലാം അവരുടെ വ്യക്തി പരമായ കാര്യങ്ങള്‍ ആണെന്നും ബാല വ്യക്തമാക്കി. എന്റെ മകള്‍ക്ക് ഞാന്‍ മാത്രമാണ് അച്ഛന്‍. അത് ഈ ലോകത്ത് ആര്‍ക്കും മാറ്റാന്‍ കഴിയില്ല. എന്നെ കാണിക്കാതെ ഇരുന്നാലും, എത്ര കാലം എന്റെ കണ്‍ മുന്നില്‍ കൊണ്ടു വരാതെ അടച്ചു വച്ചാലും പാപ്പു എന്റെ മകള്‍ തന്നെയാണ്.

ദൈവത്തിന് പോലും അച്ഛനെയും മകളെയും വേര്‍ പിരിക്കാന്‍ അവകാശമില്ല’എനിക്കും അമൃതയ്ക്കും ഇടയിലുള്ള ആകെയുള്ള കണക്ഷനാണ് എന്റെ മകള്‍. ബാക്കിയെല്ലാ കാര്യങ്ങളും അവരുടെ വ്യക്തിയപരമാണ്. അതെപ്പോഴും അങ്ങനെയാണെന്നും താരം പറയുന്നു. ബാല അതീവ ഗുരുതരാവസ്ഥയിലായിരുന്നപ്പോള്‍ മകള്‍ വന്ന് കണ്ടത് വലിയ സന്തോഷമായിരുന്നുവെന്ന് പിന്നീട് ബാല മാധ്യമങ്ങളോട് വ്യക്തമാകര്കിയിരുന്നു. മുന്‍ ഭാര്യ അമൃതയും കുടുംബവുമെല്ലാം ബാലയെ ആ സമയം കാണാനെത്തിയിരുന്നു

Comments are closed.