ഗോപി സുന്ദര്‍ ഒരു തെറ്റായ മനുഷ്യനാണ്. എനിക്കയാളെ ഇഷ്ടമല്ല, ഒരുപാട് ദ്രോഹം അയാള്‍ എനിക്ക്‌ ചെയ്തിട്ടുണ്ട്, അതൊക്കെ തുറന്നു പറഞ്ഞാല്‍ മലയാളികള്‍ അയാളെ തിരിഞ്ഞുനോക്കില്ല; ബാല

ബിഗ്ബി എന്ന സിനിമയിലൂടെ മലയാളികളുടെ സ്വന്തം താരമായി മലയാളികള്‍ ഏറ്റെടുത്ത താരമാണ് ബാല. നായകനായും വില്ലനായും വന്ന ബാലയുടെ ജീവിതം പിന്നീട് മലയാളികള്‍ക്ക് ആഘോഷവും പരിഹാസവും ഒക്കെയായി മാറി. ഗായിക അമൃതയുമായി ബാല പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമൊക്കെ ചെയ്തിരുന്നു. അതെല്ലാം മലയാളികള്‍ ഏറ്റെടുത്ത വാര്‍ത്ത ആയിരുന്നു.

പിന്നാലെ ഇരുവരും വിവാഹ മോചനം നേടുകയും ചെയ്തു. പിന്നീട് കുറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബാല ഡോ ക്ടര്‍ എലിസബത്തിനെ വിവാഹം ചെയ്തത്. അമൃത ഗോപി സുന്ദറിനൊപ്പം ജീവിക്കാനും തുടങ്ങി. ഇപ്പോഴിതാ ബാല ഗോപി സുന്ദറിനെ പറ്റി പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഗോപി സുന്ദര്‍ എന്ന വ്യക്തി പല ബന്ധങ്ങള്‍ കൊണ്ടു തന്നെ ആരാധകരുടെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന താരമാണ്.

തനിക്ക് ഗോപി ദ്രോഹം ചെയ്തുവെന്ന് തുറന്ന് പറയുകയാണ് ബാല. ന്യൂസ് 18 ചാനലിന് നല്‍കിയ ക്യൂ18 എന്ന പരിപാടിയിലാണ് ബാല ഗോപി സുന്ദറിനെതിരെ തുറന്നടിച്ചത്. അമൃത സുരേഷിനെ സംബന്ധിച്ചിടത്തോളം ഗോപി സുന്ദറിനെ തിരഞ്ഞെടുത്തത് ഒരു റോങ്ങ് ചോയ്‌സ് ആണെന്ന് ബാലയ്ക്ക് തോന്നുന്നുണ്ടോ? എന്ന അവ താരകയുടെ ചോദ്യത്തിന് ‘എന്നെ സംബന്ധിച്ചിടത്തോളം ഐ ഡോണ്ട് ലൈക് ഗോപി സുന്ദര്‍. ഹീ ഈസ് എ റോ ങ്ങ് പേഴ്‌സണ്‍. അയാള്‍ ശരിക്കും ഒരു മോശം മനുഷ്യനാണെന്നാണ് ബാല പറഞ്ഞത്.

അത് ഡയറക്ട് ആയിട്ട് ആരോട് വേണമെങ്കിലും പറയാന്‍ എനിക്ക് സാധിക്കും. ഒരു തെറ്റായിട്ടുള്ള മനുഷ്യനാ ണയാല്‍. ഗോപി സുന്ദറിനെയും അമൃതയും കുറിച്ച് സംസാരിക്കാനുള്ള റൈറ്റ്‌സ് എനിക്കുമില്ല നിങ്ങള്‍ക്കുമില്ല. പക്ഷേ ഗോപി സുന്ദറിനെ കുറിച്ച് മാത്രം ചോദിച്ചാല്‍ ഞാന്‍ പറയും അയാള്‍ ഒരു തെറ്റായ മനുഷ്യനാണെന്ന്. പേഴ്‌സണലിയും പ്രൊഫഷണലിയും എനിക്ക് ഒരുപാട് ദ്രോഹം ചെയ്തിട്ടുണ്ട്. ഈ കല്യാണത്തിന് മുന്‍പാണ് അതൊക്കെ. ഞാന്‍ അതൊക്കെ തുറന്നു പറഞ്ഞാല്‍ ഒരു മലയാളി പോലും അയാളെ തിരിഞ്ഞുനോക്കില്ലെന്നും’ ബാല കൂട്ടിച്ചേര്‍ത്തു.

Articles You May Like

Comments are closed.