എന്റെ മകളെ ഞാന്‍ റേപ്പ് ചെയ്യുമോ? പോക്‌സോ കേസ് വരെ വന്നു. അതും അനുഭവിച്ച മനുഷ്യനാണ് ഞാന്‍, കോടതിയുടെ ഓര്‍ഡര്‍ ഉണ്ടായിട്ടും കുട്ടിയെ കാണിക്കുന്നില്ല; ബാല

അമൃതയും ബാലയും പിരിഞ്ഞിട്ട് നിരവദി വര്‍ഷങ്ങളായി. പ്രണയിച്ചതിന് ശേഷമാണ് ഇരുവരും വിവാഹം കഴിച്ചത് എങ്കിലും വിവാഹത്തിന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും പിരിഞ്ഞു. മകളെ പറ്റി എപ്പോഴും ബാല വാചാലയാകാറുണ്ട്. പാപ്പുവിനെ വളരെയധികം സ്‌നേഹിക്കുന്ന ഒരു പിതാവാണ് ബാല. ഇരുവരും വിവാഹ മോചിതരാകാന്‍ കാരണം കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടുവന്നൊയിരുന്നു ബാല പറഞ്ഞത്. ഇത് വലിയ വിവാദമായതോടെ മകളെ കുറിച്ചും അമൃതയെ കുറിച്ചുമുള്ള വിഷയത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ബാല.

മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബാല മനസ് തുറന്നത്. ‘കൊറോണ സമയത്ത് ഞാന്‍ ചെന്നൈയിലായിരുന്നു. ആ സമയത്ത് എന്റെയും അമൃതയുടെയും ഒരു വോയ്‌സ് ക്ലിപ്പ് ലീക്കായി.’ ‘ആ വോയ്‌ സ് ക്ലിപ്പിന്റെ അവസാനം ഞാന്‍ ദേഷ്യപ്പെടുന്നതാണ്. ഞാന്‍ വളരെ ദേഷ്യമുള്ള ആളാണെന്ന് എല്ലാവരും പറ ഞ്ഞു.  എന്റെ മകള്‍ക്ക് കൊ റോണ വന്നുവെന്ന് ഞാന്‍ അറിഞ്ഞു.

അതുകൊണ്ട് ഒരു അച്ഛന്‍ എന്ന രീതിയില്‍ എവിടെയാണ് കുട്ടി അഡ്മിറ്റഡായത് എന്നൊക്കെ അറിയാന്‍ വേണ്ടി യാണ് വിളിച്ചത്. ഇത് ഞാന്‍ പിന്നെ വേറെ ആരെ വിളിച്ചാണ് ചോദിക്കേണ്ടത്. തുടര്‍ച്ചയായി ഞാന്‍ വിളിച്ചു കൊണ്ടിരുന്നു. അവസാനം ഉച്ചയായപ്പോള്‍ എനിക്ക് ദേഷ്യപ്പെട്ട് സംസാരിക്കേണ്ടി വന്നു.  ഞാന്‍ ചെയ്യുന്നത് തെറ്റാണെങ്കില്‍ അങ്ങനെ തന്നെയിരിക്കട്ടെ… പക്ഷെ ഹൈക്കോടതിക്ക് വിലയില്ലേ. സുപ്രീംകോടതിക്ക് വിലയില്ലേ?. അവരുടെ ഓര്‍ഡറിന് വിലയില്ലേ. എല്ലാ മാസവും രണ്ടാം ശനിയാഴ്ച എനിക്ക് കുട്ടിയെ കാണാന്‍ അനുവദിച്ചുള്ള ഉത്തരവുണ്ട്.

ക്രിസ്മസ് അടക്കമുള്ള എല്ലാ വിശേഷ ദിവസങ്ങളിലും കുട്ടിയെ എന്റെ കൂടെ ഉണ്ടായിരിക്കണം. കുട്ടിയെ കാണാന്‍ ഒരുപാട് പ്രാവശ്യം കോണ്‍ടാക്ട് ചെയ്തു. അച്ഛന്റെ പേര് ചോദിക്കുമ്പോള്‍ എന്റെ മകള്‍ എത്ര ആളുക ളുടെ പേര് പറഞ്ഞിട്ടുണ്ട്. അവളുടെ ബയോളജിക്കല്‍ ഫാദര്‍ ഞാന്‍ അല്ലേ. ഞാന്‍ കോടതിയില്‍ ആറ് വര്‍ഷം കേറിയിറങ്ങി. മൂന്ന് വയസുള്ള എന്റെ മകളെ ഞാന്‍ റേപ്പ് ചെയ്യുമോ?. അങ്ങനെയൊരു കേസ് വന്നിരുന്നു. പക്ഷെ കോടതി അത് എടുത്തില്ല.’ ‘അതും അനുഭവിച്ച ഒരു മനുഷ്യനാണ് ഞാന്‍. മുപ്പത് വയസിലാണ് കേസ് തുടങ്ങിയത്. കോടതി കേറി ഇറങ്ങിയ ശേഷം അഞ്ചാം വര്‍ഷം ഞാന്‍ എവിഡന്‍സ് കൊടുത്തു. പോക്‌സോ കേസ് എന്റെമേല്‍ വന്നതുകൊണ്ടാണ് ഡിഫന്‍സിന് വേണ്ടിയാണ് എവിഡന്ഡസ് കൊടുത്തതെന്നും സ്കൂളിൽ പോയാലും കുഞ്ഞിനെ കാണാൻ അനുവദിക്കില്ല. കാണിക്കരുതെന്ന് എഴുതികൊടുത്തിരിക്കുകയാണെന്നും ബാല പറയുന്നു.

Articles You May Like

Comments are closed.