വിവാഹമേ കഴിക്കില്ല എന്ന തീരുമാനത്തിലായിരുന്നു, അപ്പോഴാണ് ഞാനവളെ കണ്ടുമുട്ടിയത്, പിന്നീട് അവളെ ഓടിച്ചിട്ട് കല്യാണം കഴിച്ചു; പ്രണയ വിവാഹത്തെ പറ്റി ബാലചന്ദ്ര മേനോന്‍

ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും എന്നും എപ്പോഴും ആരാധകരുടെ പ്രിയപ്പെട്ട താരമായി നില്‍ക്കുന്ന നടനാണ് ബാലചന്ദ്ര മേനോന്‍. നടനുപരി സംവിധായകന്‍, തിരക്കഥാ കൃത്ത് , ഗായകന്‍,നിര്‍മ്മാതാവ്, എഡിറ്റര്‍, വിതരണക്കാരന്‍ എന്നീ നിലകളിലും കൂടി പ്രശസ്തി നേടിയ താരമാണ് ബാല ചന്ദ്ര മേനോന്‍. നൂറിലധികം സിനിമ കളില്‍ അഭിനയിച്ച അദ്ദേഹം നാല്‍പ്പതോളം സിനിമകള്‍ സംവിധാനവും ചെയ്തിട്ടുണ്ട്.സമാന്തരങ്ങള്‍ എന്ന അദ്ദേ ഹം സംവിധാനം ചെയ്ത സിനിമയ്ക്ക് നാഷണല്‍ അവാര്‍ഡ് വരെ ലഭിച്ചിരുന്നു.

1978ല്‍ ഉത്രാട രാത്രി എന്ന സിനിമയിലൂടെയാണ് താരം അഭിനയത്തിലേയ്ക്ക് രംഗ പ്രവേശനം ചെയ്യുന്നത്. പിന്നീട് അണയാത്ത വളകള്‍, രാധ എന്ന പെണ്‍കുട്ടി, ഇഷ്ടമാണ് പക്ഷേ,താരാട്ട്, തേനും വയമ്പും, ചിരിയോ ചിരി തുടങ്ങിയ നിരവധി ചിത്രങ്ങള്‍ അദ്ദേഹം ചെയ്തു. അച്ചുവേട്ടന്റെ വീട്, പ്രശ്‌നം ഗുരുതരം, കണ്ടതും കേട്ടതും, കാര്യം നിസ്സാരം, അമ്മയാണേ സത്യം, നിന്നെ എന്തിന് കൊള്ളാം തുടങ്ങിയ കുറച്ച് സിനിമകള്‍ അദ്ദേഹം ചെയ്തു.

മിനിസ്‌ക്രീനിലും അഭിനയത്തിലും സംവിധാനത്തിലും അദ്ദേഹം സജീവമായിരുന്നു.  അഭിനയത്തില്‍ അദ്ദേഹം ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ തന്റെ പ്രണയത്തെ പറ്റിയും വിവാഹത്തെ പറ്റിയും താരം തുറന്ന് പറയുതകയാണ്. ഭാര്യ വരദയെ താന്‍ കണ്ട് മുട്ടിയത് വളരെ യാദൃശ്ചികമാ യിട്ടായിരുന്നു. വിവാഹം കഴിക്കില്ല, വിവാഹമേ വേണ്ട അത് സ്വസ്ഥമായ ജീവിതത്തതിന് തടസമാണെന്നുള്ള ചിന്തയായിരുന്നു അന്ന് തനിക്ക്. അപ്പോഴാണ് വരദയെ കാണുന്നത്.

പിന്നെ വരദയുടെ പിന്നാലെ ആയി. അങ്ങനെ വരദയെ ഓടിച്ചിട്ടാണ് താന്‍ വിവാഹം കഴിച്ചതെന്ന് തമാശയോടെ ബാലചന്ദ്ര മേനോന്‍ പറഞ്ഞു. റിയല്‍ ലവ് എന്താണെന്ന് ആര്‍ക്കും ഡിഫൈന്‍ ചെയ്യാന്‍ പറ്റുന്നതല്ലല്ലോ. ദിവ്യമായ ഒരു വികാരമാണ് പ്രണയം എന്നെനിക്ക് അറിയാമെന്നും താരം പറഞ്ഞു. 1982ലായിരുന്നു ബാലചന്ദ്രമേനോനും വരദയും വിവാഹം കഴിച്ചത്.

Comments are closed.