ഞങ്ങള്‍ നിന്നെ ഭ്രാന്തമായി സ്‌നേഹിക്കുന്നു. ബഷീര്‍ കുടുംബത്തിലേയ്ക്ക് പുതിയ അതിഥി എത്തുന്നു; ആശംസകള്‍ നേര്‍ന്നും വിമര്‍ശിച്ചും ആരാധകര്‍

യൂ ട്യൂബില്‍ വളരെ സജീവമായിരിക്കുന്ന കുടുംബമാണ് ബഷീര്‍ ബഷിയുടേത്. നടന്‍, അവതാ രകന്‍, മോഡല്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ തുടങ്ങിയ വ്യക്തിയാണ് ബഷീര്‍ ബഷി. ബിഗ് ബോസിലൂടെയാണ് ബഷി കൂടുതലാളുകള്‍ക്കും പിരിചിതമാകുന്നത്. രണ്ട് വിവാഹം കഴിച്ചതിനാല്‍ തന്നെ ബഷി പലര്‍ക്കും വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. കുടുംബത്തി നാെപ്പം വളരെ സന്തോഷത്തോടെയാണ് ബഷി ജീവിക്കുന്നത്. ബഷിയുടെ രണ്ട് ഭാര്യമാരും മക്കളുമെല്ലാം യൂ ട്യൂബേഴ്സ് തന്നെയാണ്. സുഹാനയും മഷൂറയും സഹോദരിമാരെ പോലെ തന്നെയാണ് കഴിയുന്നത്.

വണ്‍ മില്യണിലധികം സബ്‌സ്‌ക്രൈബേഴ്സ് ബഷിക്കും രണ്ട് ഭാര്യമാര്‍ക്കുമുണ്ട്. വീട്ടിലെ ചെറിയ ആഘോഷം പോലും സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്ന ഇവരുടെ വീഡിയോസിനെല്ലാം നിര വധി ആരാധകരുണ്ട്. മാത്രമല്ല, പല വീഡിയോസും ട്രെന്‍ഡിങ്ങിലും വരാറുണ്ട്. മൂന്ന് മക്കളും രണ്ട് ഭാര്യമാരുമൊത്ത് വളരെ സന്തോഷത്തോടെയാണ് ഇവര്‍ ജീവിക്കുന്നത്. ഇപ്പോഴിതാ വലിയ സന്തോഷത്തിന്റെ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ബഷി കുടുംബം. ബി എം ഡബ്‌ള്യൂ എം 4 കാറിന്റെ വിശേഷങ്ങള്‍ ആണ് ഇവര്‍ പങ്കിടുന്നത്.

ബിഎംഡബ്‌ള്യൂ എം4 കാറിന്റെ ഷോ റൂമിലേക്ക് ഇവര്‍ എത്തിയിരുന്നു. എക്‌സൈറ്റ് അടിച്ചു ഭ്രാന്തായി കയറിയതാണെന്നും കാറിന്‍രെ ഭംഗി ഒരു രക്ഷയില്ലെന്നും ഇത് വാങ്ങാതെ തരമി ല്ലെന്നും കുടുംബം പറയുന്നു. നമ്മള്‍ക്ക് ഇത് വാങ്ങണോ എന്ന് ബഷീര്‍ ചോദിക്കുമ്പോള്‍ മകന്‍ സൈഗു വരെ ഡാഡാ ഇത് വാങ്ങിക്കണം എന്ന് പറയുന്നു. ഈ വണ്ടി എന്തായാലും വാങ്ങണം, മനസ്സ് വല്ലാതെ ആയി. ഞങ്ങള്‍ ഭ്രാന്തമായി ഇഷ്ടപ്പെട്ടു പോയി. എടുക്കാന്‍ വേണ്ടി നിങ്ങള്‍ ദുആ ചെയ്യണം എന്നൊക്കെ ബഷിയും കുടുംബവും വീഡിയോയില്‍ പറയുന്നുണ്ട്.

കോടികള്‍ക്ക് വിലയില്ലേ എന്നും കളിപ്പാട്ടം വാങ്ങുന്ന ലാഘവത്തോടെ ഒന്നരക്കോടിയുടെ വണ്ടി വേണം എന്ന് എത്ര സിംപിളായിട്ടാണ് ഇവര്‍ പറയുന്നത് എന്നാണ് വീഡിയോയിലെ കമന്റുകള്‍. ചിലര്‍ ആശംസകള്‍ നേരുകയും ഉള്ളവന് ഉള്ളതിന്റെ ദുഃഖം, ഇല്ലാത്തവന് ഇല്ലാത്തതിന്റെയും എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. വില കൂടിയ കാറുകളുടെ ഒരു നിര തന്നെ ബഷിക്കുണ്ട്. ഇപ്പോഴിതാ ഒന്നരക്കോടിയുടെ വണ്ടിയും എത്തുകയാണ് ഇവരുടെ കുടുംബത്തിലേയ്ക്ക്.

Comments are closed.