
ബഷീറിന്റെയും സുഹാനയുടെയും രാജകുമാരന്‍ സൈഗുവിന്റെ പിറന്നാള്‍. രാജകീയ പ്രൗഡിയില്‍ ആഘോഷിച്ച് കുടുംബം; ബഷി മകന് നല്‍കിയത് വമ്പന്‍ സര്‍പ്രൈസ് കണ്ടോ?
ബിഗ് ബോസ് മത്സരാര്‍ത്ഥി ആയി വന്നന് നിരവധി വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന താരമാണ് ബഷീര്‍ ബഷി. രണ്ട് വിവാഹം കഴിച്ചുവെന്നതിന്റെ പേരിലാണ് താരത്തിന് നിരവധി വിമര്‍ശനങ്ങള്‍ ലഭിച്ചത്. ബഷീറിന്റെ ആദ്യ ഭാര്യ സുഹാന ആയിരുന്നു. ഇതില്‍ ബഷിക്ക് രണ്ട് മക്കളുമുണ്ട്. പിന്നീടാണ് ബഷി രണ്ടാം ഭാര്യയെ പ്രണയിച്ചതും വിവാഹം ചെയ്തതും. അടുത്തിടെ ഇവര്‍ക്ക് എബ്രാന്‍ എന്ന മകനും ജനിച്ചിരുന്നു. ബഷിയും ഭാര്യമാരരം മക്കളുമെല്ലാം യൂ ട്യൂബിലെ താരങ്ങളായതിനാല്‍ തന്നെ ഇവര്‍ തങ്ങളുടെ ചെറിയ വിശേഷം പോലും ഗംഭീരമായി ആഘോഷിക്കുകയും അത് ആരാധകരുമായി പങ്കിടാറുമുണ്ട്.

പല കുറ്റപ്പെടുത്തലുകള്‍ ഉണ്ടെങ്കിലും ബഷി തന്റെ രണ്ട് ഭാര്യമാരെയും മക്കളെയും പൊന്നു പോലെയാണ് നോക്കുന്നത്. അത് ഇവരുടെ വീഡിയോകളില്‍ നിന്ന് തന്നെ മനസിലാക്കാം. ഇപ്പോഴിതാ തന്റെ മൂത്ത മകന്റെ ബര്‍ത്ത് ഡേ അതി ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് ബഷിയും കുടുംബവും. ബഷിയുടെയും ആദ്യ ഭാര്യ സുഹാനയുടെയും മകനായ മുഹമ്മദ് സൈഗം ബഷീറിന് ഇന്ന് ആറ് വയസ് തികഞ്ഞിരിക്കുകയാണ്.

അതിന്റെ ആഘോഷമാണ് ഇവര്‍ പങ്കുവച്ചിരിക്കുന്നത്. രാജകീയമായ പ്രൗഡിയിലാണ് മകന്റെ ബര്‍ത്ത് ഡേ ബഷി ഒരുക്കിയത്. മകന് വലിയ ഒരു റിമോട്ട് കാര്‍ സര്‍പ്രൈസായി ബഷി നല്‍കിയിട്ടുമുണ്ട്. ആരാധകരും വീഡിയോ ഏറ്റെടുക്കുകയാണ്. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ബഷിയുടെ മകളുടെ പന്ത്രണ്ടാം പിറന്നാള്‍ കുടുംബം ഗംഭീരമായി ആഘോഷിച്ചത്.

യൂ ട്യൂബിലെ താരങ്ങളായ ബഷിയും ഭാര്യമാരും മക്കളുമെല്ലാം പങ്കിടുന്ന വീഡിയോ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. ബഷിയുടെയും സുഹാനയുടെയും മക്കളായ സുനുവിനെയും സൈഗത്തെയും ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. സുനുവിനും സൈഗത്തിനും സ്വന്തമായി യൂ ട്യൂബ് ചാനലൊക്കെ ഉണ്ട്. ഇപ്പോഴിതാ ആരാധകരും കുഞ്ഞു സൈഗത്തിന് ബര്‍ത്ത് ഡേ വിഷ് ചെയ്തിരിക്കുകയാണ്.