ഒന്നുമല്ലാത്ത സമയത്ത് പോലും തനിക്കൊപ്പം നിന്നവളാണ്, സുഹാനയെ ചേര്‍ത്തു പിടിച്ചിട്ട് പതിനാല് വര്‍ഷങ്ങള്‍; വിവാഹ വാര്‍ഷികം ഗംഭീരമാക്കി ബിബി കുടുംബം

യൂ ട്യൂബിലെ വലിയ താരങ്ങള്‍ തന്നെയാണ് ബഷീര്‍ ബഷിയും കുടുംബവും. രണ്ട് ഭാര്യമാരും മക്കളുമടങ്ങുന്ന കുടുംബത്തിന്റെ എല്ലാ വിശേഷവും  ആരാധകരുമായി കുടുംബം പങ്കിടാറുണ്ട്. ഇപ്പോഴിതാ ബഷിയുടെയും ആദ്യ ഭാര്യ സുഹാനയുടെയും പതിനാലാം വിവാഹവാര്‍ഷികം ആണിന്ന്. പതിനാല് വര്‍ഷം കടന്നുപോയി. ഇനിയും എന്നെന്നേക്കും ഇതുപോലെ. എന്റെ  എല്ലാമെല്ലാമായവള്‍ക്ക് വിവാഹ വാര്‍ഷികാ ശംസകള്‍. ലവ് യു സോനു. വിവാഹവാര്‍ഷികത്തിന്റെ സന്തോഷം പങ്കുവെച്ച് ബഷീര്‍ സോഷ്യല്‍ മീഡിയ യില്‍ കുറിച്ചു. സുഹാനയ്ക്ക് ഒപ്പമുള്ള ഒരു ചിത്രവും താരം പങ്കിട്ടു.

നിരവധിപേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേരുന്നത്. സുഹാനയെന്ന സോനുവിനെ ബഷീര്‍ പ്രണയിച്ച് വിവാഹം ചെയ്തതാണ്. സ്‌കൂളില്‍ പഠിക്കു മ്പോഴാണ് ബഷീര്‍ സോനുവിനെ ആദ്യമായി കാണുന്നത്. അന്ന് കപ്പലണ്ടി കച്ചവടം ആയിരുന്നു ബഷീറിന്. വളരെ സ്‌റ്റൈലായി നിന്ന് കപ്പലണ്ടി കച്ചവടം നടത്തുന്നയാളെ സോനു ശ്രദ്ധിച്ചു. അങ്ങനെയാണ് ഇരുവരും സുഹൃത്തുക്കളാകുന്നത്.

പിന്നീട് ബഷീര്‍ പ്രണയം പറയുകയും  പിന്നീട് മൂന്നര വര്‍ഷത്തോളം പ്രണയിച്ച ശേഷമാണ് ഇവര്‍ വിവാഹത്തിലേക്ക് കടന്നത്. സോനു ക്രിസത്യാനി ആയിരുന്നതിനാല്‍ പിന്നീട് വിവാഹത്തോടെ മുസ്ലീമായി മാറി. അപ്പോഴേക്കും ബഷീര്‍ കപ്പലണ്ടി കച്ചവടം അവസാനിപ്പിച്ച്, സ്വന്തമായി ഒരു ഷൂ ഷോറും തുടങ്ങിയിരുന്നു. മറ്റൊരു മതത്തില്‍ പെട്ട പെണ്‍കുട്ടിയെ മകനെ വിവാഹം കഴിപ്പിക്കാന്‍ ബഷീറിന്‍രെ വീട്ടുകാര്‍ക്ക് താല്‍പര്യമില്ലായിരുന്നു. ഒന്നുമല്ലാത്ത സമയത്ത് പോലും തനിക്കൊപ്പം നിന്നവളാണ്, അവളെ വിട്ടു കളയാനാവില്ല എന്ന് പറഞ്ഞ് ബഷീര്‍ ആരു പറഞ്ഞിട്ടും സുഹാനയെ കൈവിടാതെ ചേര്‍ത്തു പിടിച്ചു.

പിന്നീട് മഷൂറയും ബഷിയുടെ ജീവിതത്തിലേയ്ക്ക് വന്നു. ആദ്യം എതിര്‍ത്തിരുന്നെങ്കിലും സുഹാന പിന്നീട് ഈ ബന്ധത്തിന് സമ്മതം മൂളുകയായിരുന്നു. ഭര്‍ത്താവിനെ പങ്കിടാന്‍ ഒരു ബാര്യയും ആഗ്രഹിക്കില്ല. എന്നിരുന്നാ ലും സോനുവിനെ ആരാധകരെല്ലാം ഇഷ്ട്ടപ്പെടുന്നത് തന്നെ ആ വലിയ മനസിനാണ്. മഷൂറയെ ബഷീറിന്‍രെ രണ്ടാം ഭാര്യ എന്നതിലുപരി തന്റെ സഹോദരിയായിട്ടാണ് സുഹാന കാണുന്നത്. ആരാധകരും ഇവര്‍ക്ക് ആശം സകള്‍ അറിയിക്കുകയാണ്.

Comments are closed.