എന്‍ടിആര്‍ കനകയെ രഹസ്യമായി വിവാഹം ചെയ്തിരുന്നു. മുഖ്യമന്ത്രി ആകുന്നതിന് വേണ്ടി ആയിരുന്നു അത്, അമ്മ ദേവികയുടെ പൂര്‍ണ്ണ പിന്തുണയും ആ വിവാഹത്തിന് ഉണ്ടായിരുന്നു; ബയില്‍വന്‍ രംഗനാഥന്‍

മലയാളത്തിലും തമിഴിലുമെല്ലാം നിരവധി സിനിമകള്‍ ചെയ്ത താരമായിരുന്നു കനക. കനക ഇപ്പോള്‍ അഭിനയ ത്തില്‍ സജീവമല്ലെങ്കിലും എന്നും കനകയുടെ വിശേഷങ്ങളും വാര്‍ത്തകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. പതിനഞ്ചാം വയസില്‍ അമ്മയുടെ പാതിയിലൂടെ തന്നെ സിനിമയിലെത്തിയ കനകയ്ക്ക് തുടക്കം തന്നെ ഹിറ്റ് സിനിമ ചെയ്യാന്‍ സാധിച്ചു. പിന്നീട് കനക മലയാളത്തില്‍ ചെയ്ത സിനിമകളും ഹിറ്റുകള്‍ ആയിരുന്നു. അമ്മ ദേവികയ്‌ക്കൊപ്പം വളരെ നല്ല രീതിയില്‍ കനക ജീവിച്ചു. എന്നാല്‍ അമ്മ പോയതോടെ ജീവിതത്തില്‍ ഒറ്റ പ്പെടല്‍ തോന്നിയ കനക പിന്നീട് നിരാശയിലേയ്ക്ക് പോയി. സിനിമയില്‍ നിന്ന് മാത്രമല്ല അടുത്തുള്ള ആളു കളില്‍ നിന്ന് പോലും കനക അകലം പാലിച്ചു. സ്വന്തം വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ആയ കനക മരിച്ചു വെന്ന് വാര്‍ത്ത വന്നു.

കനകയ്ക്ക് മാനസിക രോഗമാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതെല്ലാം തെറ്റാണെന്ന് പറഞ്ഞ് കനക തന്നെ രംഗത്തെത്തിയിരുന്നു. അടുത്തിടെ നടി കുട്ടി പത്മിനി കനകയെ കാണുകയും സംസാരിക്കു കയും ചിത്രങ്ങള്‍ പങ്കിടുകയും ചെയ്തു. വലിയ രീതിയില്‍ കനക വണ്ണം വെച്ചിരുന്നു. എന്നാല്‍ താന്‍ ഇപ്പോല്‍ സന്തോഷവതിയാണെന്ന് കനക കുട്ടി പത്മിനിയോട് പറഞ്ഞിരുന്നു. ഇപ്പോഴിതാ കനകയെ പറ്റി തമിഴ് സിനിമ ജേണലിസ്റ്റ് വ്യക്തമാക്കിയ കാര്യമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. കനകയ്ക്ക് ഒരു കാമുകന്‍ ഉണ്ടായിരുന്നു വെന്നും കനക വിവാഹം കഴിക്കാതിരുന്നത് അയാള്‍ക്ക് വേണ്ടി ആയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ മുന്‍പ് വന്നിട്ടുണ്ട്.ഇപ്പോഴിതാ കനക രഹസ്യ വിവാഹം കഴിച്ചിരുന്നുവെന്നും വിവാഹം കഴിച്ചത് എന്‍ടിആറിനെ ആയിരുന്നുവെന്നും ബയില്‍വന്‍ പറയുകയാണ്.

മദ്രാസ് മൂവീസ് എന്ന യുട്യൂബ് ചാനലിലാണ് ബയല്‍വാന്‍ രംഗനാഥന്‍ നടിയുമായി ബന്ധപ്പെട്ട പുതിയ വെളി പ്പെടുത്തലുകള്‍ നടത്തിയത്. മുഖ്യമന്ത്രിയാകാന്‍ വേണ്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്‍.ടി രാമറാവു കന്നിപ്പെണ്ണായ കനകയെ രഹസ്യ വിവാഹം ചെയ്തുവെന്നാണ് ബയല്‍വാന്‍ രംഗനാഥന്‍ പറയുന്നത്. അത് കനകയുടെ അമ്മ ദേവികയുടെ പിന്തുണയോടെ ആയിരുന്നുവെന്നും ബയല്‍വാന്‍ പറയുന്നു. കനകയുടെ അമ്മ ദേവിക നിരവധി സിനിമകളില്‍ എന്‍.ടി രാമറാവുവിന് ഒപ്പം അഭിനയിച്ചിട്ടുണ്ട്. താന്‍ പത്രത്തില്‍ ജോലി ചെയ്തിരുന്ന കാലത്താണ് എന്‍.ടി രാമറാവു കനകയെ വിവാഹം ചെയ്തുവെന്ന് ഒരു റിപ്പോര്‍ട്ട് വരുന്നത്.

മുഖ്യമന്ത്രിയാകണമെന്നത് എന്‍.ടി.ആറിന്റെ വലിയ ആഗ്രഹമായിരുന്നു.’എംജിആറാണ് അത്തരം ഒരു ആഗ്ര ഹം എന്‍ടിആറില്‍ ഉണ്ടാക്കിയത്. അതോടെ എന്‍ടിആര്‍ കേരളത്തിലെ ഒരു ജോത്സ്യനെ വിളിച്ച് ഉപദേശം തേടി. നിങ്ങള്‍ ആന്ധ്ര മുഖ്യമന്ത്രിയാകും പക്ഷെ അതിന് മുമ്പ് ചില പരിഹാര ക്രിയകള്‍ ചെയ്യണമെന്ന് ജോത്സ്യന്‍ പറഞ്ഞു. ചില പ്രത്യേകതകള്‍ നിറഞ്ഞ നക്ഷത്രത്തില്‍ പിറന്ന ഒരു കന്നിപെണ്ണിനെ വിവാഹം ചെയ്യണമെന്നാണ് ജോത്സ്യന്‍ നിര്‍ദേശിച്ചത്.’ആ തിരച്ചില്‍ എത്തിപ്പെട്ടത് കനകയിലാണ്.ജോത്സ്യന്‍ പറഞ്ഞ പ്രത്യേകതകള്‍ എന്‍ടിആര്‍ ദേവികയോട് പറഞ്ഞു.

അപ്പോഴാണ് തന്റെ മകള്‍ കനകയുടെ നക്ഷത്രവും ജോത്സ്യന്‍ നിര്‍ദ്ദേശിച്ച നക്ഷത്രവും ഒന്നാണെന്ന് ദേവികയ്ക്ക് മനസിലായത്.’അങ്ങനെ ദേവികയുടെ സമ്മതത്തോടെ എന്‍ടിആര്‍ കനകയെ രഹസ്യമായി വിവാഹം ചെയ്തു. വെറുമൊരു ചടങ്ങിന് വേണ്ടി മാത്രമായിരുന്നു ഈ വിവാഹം. അവര്‍ തമ്മില്‍ ഒന്നിച്ച് ജീവിച്ചിരുന്നില്ല. ആ വിവാഹത്തിന് ന്‍ടിആര്‍ ദേവികയ്ക്ക് പണം നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ആ വിവാഹം കനകയെ വല്ലാതെ മാനസിക സമ്മര്‍ദത്തിലാക്കിയിരുന്നുവെന്ന് ബയില്‍വന്‍ പറയുന്നു.

Articles You May Like

Comments are closed.