നടി രാധ വിവാഹത്തിന് മകള്‍ക്ക് നല്‍കിയത് 500 പവന്റെ സ്വര്‍ണ്ണം. ലക്ഷങ്ങള്‍ വിലയുള്ള സ്വര്‍ണ്ണം പതിപ്പിച്ച വിവാഹ സാരി, മരുമകന് 500 കോടിയ്ക്ക് മുകളില്‍ ആസ്തി; രാധയുടെ ആസ്തി വെളിപ്പെടുത്തി ബയില്‍വന്‍ രംഗനാഥന്‍

അടുത്തിടെയാണ് പഴയ കാല നടി രാധയുടെ മകളും നടിയുമായ കാര്‍ത്തികയുടെ വിവാഹം കഴിഞ്ഞത്. വളരെ ആര്‍ഭാടത്തോടെയാണ് ഈ കല്യാണം നടന്നത്. കേരളത്തില്‍ നടന്ന സിനിമാതാരങ്ങളുടെ മക്കളുടെ ആഡംബര വിവാഹങ്ങളില്‍ അത്യാഡരമായി നടന്ന വിവാഹമായിരുന്നു ഇത്. തെന്നിന്ത്യയിലെ വലിയ താര മായ ചിരഞജ്ജീവിയും ബോളിവുഡ് താരം ജാക്കി ഷെറോഫും വരെ കാര്‍ത്തികയുടെ വിവാഹത്തിന് എത്തി യിട്ടുണ്ടായിരുന്നു. കോ എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ കാര്‍ത്തിക പിന്നീട് മകര മഞ്ഞ്, കമ്മത്ത് അന്‍ഡ് കമ്മത്ത് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പിന്നീട് സിനിമയില്‍ നിന്ന് ഔട്ടായി. അമ്മ രാധയെ പോലെ കുറെ സിനിമകള്‍ ചെയ്യാനോ വലിയ സ്റ്റാര്‍ ആകാനോ കാര്‍ത്തികയ്ക്ക് കഴിഞ്ഞില്ല. രാജകുമാരിയെ പോലെ സ്വര്‍ണ്ണാഭരണ വിഭൂഷിത ആയിട്ടാണ് രാധ മകലെ വിവാഹ പന്തലിലേയ്ക്ക് എത്തിച്ചത്. കോടികള്‍ മുടക്കിയ വിവാഹമായിരുന്നു ഇവരുടെതെന്ന് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാധ  കോടീശ്വരി ആയിരുന്നോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ഇപ്പോഴിതാ രാധയുടെ സ്വത്ത് വിവരങ്ങള്‍ തുറന്ന് പറയുകയാണ് സിനിമാ നടനും നിരൂപകനുമായ ബയില്‍വന്‍ രംഗനാഥന്‍. രാധ പഞ്ച നക്ഷത്ര ഹോട്ടലുകളുടെ ഉടമയാണ്. അവര്‍ സിനിമയില്‍ അഭിനയിച്ച് ഉണ്ടാക്കിയതെ ല്ലാം നക്ഷത്ര ഹോട്ടലുകള്‍ക്കാണ് ഇന്‍വെസ്റ്റ് ചെയ്തത്. അതില്‍ നിന്നും കൂടുതല്‍ പൈസ താരത്തിന് സമ്പാദി ക്കാനും കഴിഞ്ഞു. രണ്ട് പെണ്‍മക്കളും ഒരു മകനുമാണ് താരത്തിനുള്ളത്. രണ്ട് പെണ്‍മക്കളെയും വലിയ സി നിമ നടിമാരാക്കണമെന്ന് രാധ ആഗ്രഹിച്ചിരുന്നു.രണ്ടുപേരും സിനിമയില്‍ എത്തിയെങ്കിലും അതില്‍ വിജയി ക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. നടി അംബിക രാധയുടെ സഹോദരിയാണ്. കേരള കോണ്‍ഗ്രസില്‍ വലിയ പദവി യില്‍ ഇരുന്ന സരസമ്മ എന്ന സ്ത്രീയായിരുന്നു രാധയുടെയും അംബികയുടെയും അമ്മ. അവരും അവരുടെ രണ്ടു പെണ്‍മക്കളെയും സിനിമ നടി ആക്കാന്‍ ആഗ്രഹിക്കുകയും അത് ലക്ഷ്യം വച്ച് തന്നെ രണ്ടുപേരെയും അറിയപ്പെടുന്ന നടിമാരാക്കി മാറ്റുകയും ചെയ്തു.

ആദ്യം അംബികയെ നടിയാക്കി, പിന്നെ രാധയെയും. ചെന്നൈയില്‍ അംബികയ്ക്കും രാധയ്ക്കും വലിയ ഒരു സ്റ്റുഡിയോ ഉണ്ട്. 25 ഏക്കര്‍ സ്ഥലത്താണ് ആ സ്റ്റുഡിയോ നില്‍ക്കുന്നത്. കൂടാതെ കുറെ വീടുകളും ഇവര്‍ക്ക് ഉണ്ട് ചെന്നൈയില്‍. അംബിക രാധ എന്ന പേരില്‍ ഒരു തെരുവ് വരെയുണ്ട്. ചെന്നൈയില്‍ വലിയ ഒരു ബംഗ്ലാവി ലാണ് ഇപ്പോല്‍ ഇവര്‍ താമസിക്കുന്നത്.റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും ഇവര്‍ക്ക് പങ്കുണ്ടായിരുന്നു. ദിണ്ടുഗല്ലില്‍ ഒരു മില്ല് ഉണ്ട് അവര്‍ക്ക്. അംബികയും രാധയും ഒരു സഹോദരനും അടങ്ങുന്ന കുടുംബത്തിന് നിരവധി സ്വത്തുക്കള്‍ ഉണ്ടായിരുന്നു. അത്രയും കോടികളുടെ ആസ്തി ഉള്ളവര്‍ക്ക് മകളുടെ വിവാഹം ആര്‍ഭാടമാക്കി നടത്താന്‍ പറ്റും. 500 പവന്‍ സ്വര്‍ണ്ണമാണ് രാധ കാര്‍ത്തികയ്ക്ക് നല്‍കിയത്.

വളരെ ബുദ്ധിശാലിയായ രാധ മകലെ കെട്ടിച്ച് നല്‍കിയിരിക്കുന്നത് സാധാകരണ ഒരു ചെറുപ്പക്കാരനായിരി ക്കില്ല. ആ പയ്യന്‍ കോടികളുടെ സ്വത്തുണ്ട്. മരുമകന്‍ ആയ പയ്യന്റെ കയ്യില്‍ ഉറപ്പായും ഒരു 500 കോടിയ്ക്ക് മുകളില്‍ ഉള്ള സ്വത്തുക്കള്‍ ഉണ്ടാവും. സാധാരണ കാശുകാരന് ഒന്നും രാധ മോളെ കെട്ടിച്ചു കൊടുക്കുകയോ മരുമകന്‍ ആക്കുകയോ ചെയ്യില്ല. വിഐപി കുടുംബത്തില്‍ ആണ് രാധ മോളെ കെട്ടിച്ചു വിട്ടത്. 500 പവന്റെ സ്വര്‍ണവും ലക്ഷങ്ങള്‍ ചിലവാക്കിയ പട്ടുസാരിയും ആയിരുന്നു കാര്‍ത്തികയ്ക്ക് നല്‍കിയത്. ആ സാരി യൊക്കെ സ്പെഷ്യല്‍ ആയി ചെയ്യിപ്പിച്ചതാണ്. അതും സ്വര്‍ണം കൊണ്ട് ചെയ്യിപ്പിച്ചതാണെന്നും ബയില്‍വന്‍ പറയുന്നു. അവര്‍ കതൃത്യമായി ടാക്‌സ് അടയ്ക്കുന്നവരാണ്. അല്ലെങ്കില്‍ ഈ വിവാഹത്തോടെ റെയ്ഡു വന്നേനെയെന്നും താരം പറയുന്നു.

Articles You May Like

Comments are closed.