സരിതയ്ക്ക് നാല് ഭര്‍ത്താക്കന്മാരുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? സരിതയ്‌ക്കെതിരെ വിവാദ പ്രസ്താവനയുമായി ബയില്‍വന്‍ രംഗനാഥന്‍

മലയാളത്തില്‍ ഉള്‍പ്പടെ നിരവധി ഭാഷകളില്‍ അഭിനയിച്ച വ്യക്തിയാണ് സരിത. കുറച്ച് വര്‍ഷങ്ങളായി സിനിമയില്‍ സജീവമല്ലാ യിരുന്നെങ്കിലും വീണ്ടും തമിഴ് സിനിമയിലൂടെ താരം വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ്. മലയാളം, തമിഴ്,കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലെല്ലാം താരത്തിന് സജീവമാകാന്‍ കഴിഞ്ഞു. സരിത ഇപ്പോള്‍ രണ്ട് ആണ്‍ മക്കള്‍ക്കൊപ്പം ദുബായിലാണ് ഉള്ളത്. മുകേഷുമായുള്ള ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം സരിത മക്കളുമായി ജീവിക്കുകയായിരുന്നു. സരിതയുടെ മൂത്ത മകനായ ശ്രാവണ്‍ ദുബായില്‍ ഫിസിയോ തെറാപ്പിസ്റ്റാണ്. കല്യാണം എന്ന സിനിമയിലും ശ്രാവണ്‍ അഭി്‌നയിച്ചിരുന്നു. ഭര്‍ത്താവ് മുകേഷിനൊപ്പമുള്ള ജീവിതത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ താരം അനുഭവിച്ചിരുന്നു.

 മുകേഷ് തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും വേലക്കാര്‍ക്ക് മുന്നിലിട്ട് പോലും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഗര്‍ഭിണിയായ സമയത്തും ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നും അദ്ദേഹത്തിന്‍രെ പിതാവ് ഇക്കാര്യങ്ങള്‍ പുറത്ത് പറയരുതെന്ന് പറഞ്ഞതിനാലാണ് ഇക്കാര്യങ്ങല്‍ തുറന്ന് പറയാതിരുന്നതെന്നും വിവാഹ മോചന സമയത്ത് സരിത മാധ്യമങ്ങളോട് വ്യക്തമാക്കി യിരുന്നു. സരിത ആദ്യ വിവാഹം കഴിച്ചത് തെലുങ്ക് നടനെയായിരുന്നു. പതിനാറാം വയസില്‍ നടന്ന ആ വിവാഹം ആറുമാസം കഴിഞ്ഞപ്പോള്‍ അവസാനിച്ചിരുന്നു, പിന്നീടാണ് മലയാളത്തില്‍ താരം സജീവമായത്.

അതിനു ശേഷമായിരുന്നു നടന്‍ മുകേഷുമായുള്ള പ്രണയവും വിവാഹവുമെല്ലാം നടന്നത്. ഇപ്പോഴിതാ നടനും നിരൂപകനുമായ ബയില്‍ വന്‍ രംഗനാഥന്‍ സരിതയ്‌ക്കെതിരെ വിവാദ പരമായ പ്രസ്തവാന നടത്തിയിരിക്കുകയാണ്. മാവീരന്‍ സിനിമയുടെ ലോഞ്ചി നിടെ സരിത ശിവകാര്‍ത്തികേയനെ കുറിച്ച് പറഞ്ഞ വാക്കുകളെ കുറിച്ച് സംസാരിക്കുന്നതിന്‍രെ വീഡിയോ പങ്കിട്ടാണ് തന്റെ ചാനലില്‍ ബയില്‍വാന്‍ രംഗനാഥന്‍ ഈ പരാമര്‍ശം നടത്തിയത്.

സരിതയ്ക്ക് നാല് ഭര്‍ത്താക്കന്മാരുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ എന്നും തെലുങ്കത്തിയായ സരിത സിനിമയില്‍ എത്തുന്നതിന് മുമ്പ് ആന്ധ്രയിലെ ഒരാളെ വിവാഹം കഴിച്ചിരുന്നു. പിന്നീട് അയാളെ ഉപേക്ഷിച്ച് സിനിമയിലേക്ക് വരുകയായിരുന്നു. പിന്നീട് നടന്‍ വെങ്കയ്യ സുബയ്യയെ വിവാഹം ചെയ്്തു. പിന്നീട് ത്യാഗരാജനുമായി പ്രണയത്തിലായി. അതിന് ശേഷം മലയാള നടന്‍ മുകേ ഷുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും കുട്ടികളുണ്ടാവുകയും ചെയ്തുവെന്നും ബയില്‍വന്‍ പറയുന്നു.

Comments are closed.