ആത്മഹത്യ ചെയ്ത നടി അപര്‍ണ്ണയുടെ മൂത്ത കുട്ടി ഇപ്പോള്‍ അമ്മൂമ്മയ്‌ക്കൊപ്പം. ആ കുട്ടിക്ക് അമ്മയാകാന്‍ അവന്തിക തയ്യാറാണ്. പക്ഷേ; നടി ബീന ആന്റണി മനസ് തുറക്കുന്നു

ഏതാനും ആഴ്ച്ചകള്‍ക്ക് മുന്‍പാണ് സീരിയല്‍ താരം അപര്‍ണ ആത്മഹത്യ ചെയ്തത്. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളായിരുന്നു അപര്‍ണയുടെ ആത്മഹത്യയ്ക്ക് കാരണം. സീരിയല്‍ ലൊ്‌ക്കേഷനുകളില്‍ വളരെ സൗമൃത യോടെ പെരുമാറുകയും തനിക്ക് ചെയ്യാനുള്ള വേഷം വളരെ ഭംഗിയായി ചെയ്യുകയും ചെയ്യുമായിരുന്നു അപര്‍ണ എന്നാണ് സഹ താരങ്ങളെല്ലാം പറഞ്ഞത്്. അധികമാരോടും സംസാരിക്കാത്ത അപര്‍ണ അടുപ്പക്കാരോട് വീട്ട് വിശേഷങ്ങളായിരുന്നു പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സന്തോഷ ത്തോടെ തന്റെ കുട്ടി കള്‍ക്കും ഭര്‍ത്താവിനുമൊപ്പം ചിത്രങ്ങള്‍ താരം പങ്കിടുമായിരുന്നു. എന്നാല്‍ മരണത്തിന് ഏതാനും ദിവസങ്ങള്‍ ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വിഷമകരമായ പോസ്റ്റുകള്‍ താരം പങ്കിടുമായിരുന്നു. അപര്‍ണ ആദ്യം വിവാ ഹിതയായിരുന്നുവെങ്കിലും പന്നീട് പല പ്രശ്നങ്ങള്‍ കൊണ്ട് അത് തകര്‍ന്നു.

പിന്നീടാണ് രണ്ടാം ഭര്‍ത്താവ് സഞ്ജി ത്തിനെ താരം കണ്ടെത്തിയത്. സഞ്ജിത്തും വിവാഹ മോചനം കഴിഞ്ഞു നില്‍ക്കുകയാ യിരുന്നു. ഇരുവരും പിന്നീട് വിവാഹം കഴിച്ചു. ആദ്യ ബന്ധത്തിലെ മകളും പിന്നീട് സഞ്ജിത്തിനും അപര്‍ണ യ്ക്കും ഒരു കുട്ടിയും പിറന്നു. അമിതമായി മദ്യപാനം സഞ്ജിത്തു ണ്ടായിരുന്നു.സാമ്പത്തിക പ്രശ്നങ്ങളും അപര്‍ണയെ അലട്ടിയിരുന്നു. അഭിനയത്തെ ചൊല്ലിയും സഞ്്ജിത്ത് പ്രശ്നുണ്ടാക്കുമായിരുന്നു. അത് കൊണ്ട് തന്നെ അഭിനയം മതിയാക്കി താരം ആശുപത്രിയില്‍ റിസ പ്ഷനിസ്റ്റായി ജോലി നോക്കു മായിരുന്നു. മരിക്കുന്നതിന് രണ്ടാഴ്ച്ച മുന്‍പാണ് ആ ജോലി രാജി വെച്ചത്. ഇപ്പോഴിതാ അപര്‍ണയെ സംബന്ധിച്ച് ഒരു വാര്‍ത്ത പങ്കിടുകയാണ് നടി ബീന ആന്റണി.

തനിക്ക് സഹോദ രിയെ പോലെ ആയിരുന്നു അപര്‍ണ എന്നും വളരെ പാവം കുട്ടിയായിരുന്നുവെന്നും ബീന ആന്റണി പറഞ്ഞി രുന്നു. ഇപ്പോഴിതാ ബീനയും ഭര്‍ത്താവും തങ്ങളുടെ യൂ ട്യൂബ് ചാനലിലൂടെ മറ്റ് ഒരു കാര്യം പങ്കിടുകയാണ്. അപര്‍ണ്ണയുടെ മൂത്ത കുട്ടിയെക്കുറിച്ച് പറയുകയാണ് ബീന ആന്റണിയും ഭര്‍ത്താവും.അപര്‍ണ്ണയുടെ ആദ്യ കുട്ടിയുടെ അച്ഛന്‍ കൂടെയില്ല. രണ്ടാമത്തെകുട്ടിയുടെ അച്ഛന്‍ ആയിരുന്നു അപര്‍ണ്ണയുടെ ഇപ്പോഴത്തെ ഭര്‍ത്താവ്. ആകുഞ്ഞിനെയും കൂട്ടി പുള്ളി പോയി. ഇപ്പോള്‍ ആദ്യ കുട്ടി ജീവിക്കുന്നത് അപര്‍ണ്ണയുടെ അമ്മയുടെ കൂടെ യാണ്. ഒരു വയസ്സുമുതല്‍ ആ കുഞ്ഞിനെ നോക്കുന്നത് അമ്മൂമ്മയാണ്. ആ കുട്ടി ചെറുപ്പം ആയിരുന്നപ്പോള്‍ അതിനെ അപര്‍ണ്ണ ലൊക്കേഷനില്‍ കൊണ്ട് വരുമായിരുന്നു. ഇപ്പോള്‍ ആ മോള്‍ക്ക് പതിനെട്ടു വയസ്സായി.

അപര്‍ണയുടെ അമ്മയ്്ക്ക് ഹാര്‍ട്ട് അറ്റാക്ക് വന്നിട്ട് കുറച്ച് ദിവസം ആശുപത്രിയില്‍ ആയിരുന്നു, നമ്മള്‍ കാണാന്‍ ചെന്ന ദിവസം അവരെ കാണാനായില്ല. അപര്‍ണ്ണ മരിച്ച ശേഷം ആ മോള്‍ ഒരാഴ്ച ആരോടും സംസാരിക്കാതെ ഇരുന്നു. കരയാതെ പോലും അവള്‍ ഒറ്റ ഇരിപ്പായിരുന്നു-വെന്ന് അമ്മ പറഞ്ഞു. അമ്മയുടെ കാര്യവും, മോളുടെ കാര്യവും എല്ലാം അപര്‍ണ്ണ തന്നെയാ യിരുന്നു നോക്കുന്നത്. ആ ബന്ധം അവസാനിപ്പിച്ചുവരാന്‍ വേണ്ടി പറഞ്ഞതാണ്.പക്ഷേ അവള്‍ വന്നില്ല എന്നാണ് അമ്മ പറഞ്ഞത്. ആ അമ്മയുടെ അവസ്ഥ വളരെ ദുഖകരമാണ്.

ആ മോളെ ഏറ്റെടുക്കാന്‍ നടിയായ അവന്തിക തയ്യാറാണ്. അവന്തികയ്ക്ക് ഭയങ്കര ഇഷ്ടമായിരുന്നു ആ കൊച്ചിനെ, അപര്‍ണ്ണ മരിച്ചപ്പോള്‍ എന്നെ വിളിച്ചു അവന്തിക പറഞ്ഞത് എനിക്ക് ആ കുഞ്ഞിനെ വളര്‍ത്താന്‍ തരുമോ എന്നാണ് ചോദിച്ചത്. അവള്‍ അനാഥ ആയി ജീവിക്കാന്‍ പാടില്ല, എന്റെ മോന്റെ ചേച്ചിയായി ഞാന്‍ നോക്കാം എന്നൊക്കയാണ് എന്നോട് പറഞ്ഞത്. ആ കാര്യം പറയാനായി അപര്‍ണ്ണയുടെ വീട്ടില്‍ പോയിരുന്നു. എന്നാല്‍ ലീഗലി അവന്തികയ്ക്ക് കഴിയില്ല.അവന്തികയ്ക്ക് ഒരു കുഞ്ഞുള്ളതുകൊണ്ടാണ്. അപര്‍ണയുടെ അമ്മ ആ കുട്ടിയെ ആര്‍ക്കും വിട്ടു കൊടുക്കില്ലെന്നാണ് പറയുന്നതെന്നും മറ്റുള്ളവര്‍ക്ക് സന്‍മനസ് തോന്നട്ടെ എന്ന് കരുതിയാണ് ഈ വീഡിയോ ചെയ്തതെന്നും ബീന പറയുന്നു.

Comments are closed.