ഭര്‍ത്താവ് ഉണ്ടായിരുന്നെങ്കില്‍ ഇത് പോലെ അനുഭവിക്കേണ്ടി വരില്ലായിരുന്നു. എനിക്കെന്തെങ്കിലും പറ്റിയാല്‍ അവര്‍ നിന്നെ പൊന്നുപോലെ നോക്കുമെന്ന് ഭര്‍ത്താവ് പറയുമായിരുന്നു, ഞാനത് എപ്പോഴും ഓര്‍ത്ത് കരയും; ബീന കുമ്പളങ്ങി

കഴിഞ്ഞ ദിവസമാണ് നടി ബീനയുടെ ദുരിത ജീവിതം മലയാളികള്‍ അറിയാന്‍ ഇടയായത്. മലയാളികളുടെ ഓര്‍മ്മയില്‍ നില്‍ക്കത്തക്ക കഥാപാത്രങ്ങള്‍ ചെറിയ റോളുകളാണെങ്കിലും ചെയ്യാന്‍ താരത്തിന് സാധിച്ചു. താരത്തിന് കഴിഞ്ഞ കുറച്ച് നാളുകളായി വലിയ പീഡനം തന്നെയാണ് സ്വന്തം സഹോദരിയില്‍ നിന്നും ഭര്‍ത്താ വില്‍ നിന്നും നേരിടേണ്ടിവന്നത്. തന്റെ ഭര്‍ത്താവുണ്ടായിരുന്നെങ്കില്‍ ഇതൊന്നും അനുഭവിക്കേണ്ടി വന്ന തെന്ന് താരം തുറന്ന് പറയുകയാണ്. യൂണിവേഴ്‌സല്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തി ലാണ് ബീന മനസ് തുറന്നത്. 2018 ലാണ് ഭര്‍ത്താവ് മരിക്കുന്നത്. അമ്മയും സഹോദരനും മാത്രമാണുള്ളത് ഭര്‍ത്താവിന്റെ വീട്ടില്‍.

പക്ഷെ അവരൊന്നും ഇവിടെ വരാന്‍ സമ്മതിക്കില്ല. അമ്മ മരിച്ചപ്പോഴും അറിയിച്ചിട്ടില്ല. അനിയന്റെ മക്കളും ഭാര്യയുമൊക്കെ ഇടയ്ക്ക് വിളിയ്ക്കും. അവര്‍ പെരുമ്പാവൂര്‍ ആണ് അവരൊക്കെ. എന്റേത് പ്രണയ വിവാഹ മായിരുന്നു. വീട്ടില്‍ നിന്നും ഇതുങ്ങളുടെ ഇടയില്‍ നിന്നൊക്കെ രക്ഷപ്പെടാന്‍ വേണ്ടി പോയതാണ്. പക്ഷെ മുപ്പത് സെന്റ് പോയിക്കിട്ടിയെന്ന് മാത്രം. ആള് മരിക്കുകയും ചെയ്തു. വാടക വീട്ടിലാണ് താമസിച്ചത്. റിയലെ സ്റ്റേറ്റായിരുന്നു. എന്തെങ്കിലുമൊക്കെ ചെയ്യും.

കുടിയുമുണ്ടായിരുന്നു. അങ്ങനെ ഷുഗറൊക്കെ കൂടി വീണാണ് മരിക്കുന്നത്. വീടിന്റെ മോളില്‍ നിന്നാണ് വീണത്. ഷുഗറെന്തോ കൂടിയതാണ്. ഓടിച്ചെന്ന് നോക്കിയപ്പോള്‍ കണ്ടത് തലയടിച്ച് വീണ് കിടക്കുന്നതാണെ ന്നാണ് ബീന കുമ്പളങ്ങി പറയുന്നത്. അപ്പോള്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭര്‍ ത്താവിന്റെ മരണ ശേഷമാണ് വീ്ട്ടിലേയ്ക്ക് വരുന്നത്.

അല്ലാതെ ഞാന്‍ എന്റെ വീട്ടിലേക്കൊന്നും വരില്ല. എനിക്കറിയാമല്ലോ എന്റെ വീട്ടുകാരെ. അവര്‍ പിന്നേയും എന്നെക്കൊണ്ട് പണിയെടുപ്പിച്ച് എല്ലാവരും തിന്നാനിരിക്കും. അത് വേണ്ടാന്ന് വച്ചതാണെന്നും ബീന കുമ്പളങ്ങി പറയുന്നു. ഭര്‍ത്താവ് പറയുമായിരുന്നത് എനിക്കെന്തെങ്കിലും പറ്റിയാല്‍ അവര്‍ നിന്നെ പൊന്നുപോലെ നോക്കു മെന്നായിരുന്നു. ഞാനത് എപ്പോഴും ഓര്‍ത്ത് കരയുകയും ചെയ്യുമെന്നും താരം പറയുന്നു.

Articles You May Like

Comments are closed.