ഗുരു എന്നതിലുപരി അച്ഛന്റെ സ്ഥാനമായിരുന്നു അദ്ദേഹത്തിന്. എന്റെ ജീവിതം ഇത്രമേല്‍ അനുഗ്രഹമാക്കിയതിന് നന്ദി; ലോഹിതദാസിന്റെ ഓര്‍മ്മകളില്‍ ഭാമ

മലയാള സിനിമയുടെ ചിത്രത്തില്‍ തന്നെ എഴുതി ചേര്‍ക്കപ്പെട്ട അനേകം പേരുകളിലൊന്നാണ് ലോഹിതദാസ് എന്നത്. ജൂണ്‍ 28നാണ് അദ്ദേഹം മരിക്കുന്നത്. അദ്ദേഹം വിടപറഞ്ഞിട്ട് ഇന്നേയ്ക്ക് പതിനാറ് വര്‍ഷം ആയിരി ക്കുന്നു. നിരവധി ഹിറ്റ് സിനിമകളുടെ സംവിധായകന്‍, നല്ല മനുഷ്യന്‍ എന്നതെല്ലാമാണ് ലോഹിതദാസ് എന്ന വ്യക്തിയെ പറ്റി അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നത്. എന്നും ഓര്‍ത്തിരക്കുന്ന മനോഹരമായ ഒരു പിടി ചിത്രങ്ങള്‍ നമ്മുക്ക് തന്നു. പെട്ടെന്നായിരുന്നു അദ്ദേഹത്തിന്റ മരണം. വെറും 54ആമത്തെ വയസിലായിരുന്നു
ആ മരണം സംഭവിച്ചത്. അദ്ദേഹം മലയാള സിനിമയ്ക്ക് നല്ല ഒരു നായികയെ കൂടി തന്നിട്ടാണ് വിട പറഞ്ഞത്.

നിവേദ്യം എന്ന അദ്ദേഹത്തിന്‍രെ സിനിമയിലൂടെ പുതുമുഖ താരമായി എത്തിയ രേഖിത എന്ന കോട്ടയം കാരി ഒരു സുന്ദരി നാടന്‍ പെണ്‍കുട്ടി ഭാമ എന്ന മലയാള സിനിമയിലെ മുന്‍നിര നടിയിലേയ്ക്ക് ഉയരാന്‍ കാരണം ലോഹിതദാസ് ആയിരുന്നു. ഇപ്പോഴിതാ ഭാമ ലോഹിതദാസിനെ പറ്റി ഫെയ്‌സ്ബുക്കില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

16വര്‍ഷങ്ങള്‍ ! നിവേദ്യം! മലയാളത്തിന്റെ പ്രിയകലാകാരന്‍ ലോഹിതദാസ് സര്‍ ന്റെ ചിത്രത്തിലൂടെ മലയാള സിനിമയിലേക് എത്തിപ്പെടാന്‍ കഴിഞ്ഞു എന്നുള്ളത് ഇപ്പോളും എനിക്കൊരു വിസ്മയമാണ് . ഏറെ അഭിമാനി ക്കുന്നു അദ്ദേഹത്തിന്റെ ശിഷ്യ ആകാന്‍ കഴിഞ്ഞതില്‍. ഗുരു എന്നതിലുപരി അച്ഛന്റെ സ്ഥാനമായിരുന്നു അദ്ദേഹത്തിന്. സര്‍ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ എന്ന് പലപ്പോളും ആഗഹിച്ചിട്ടുണ്ട്.

എത്രത്തോളം അദ്ദേഹത്തിന്റ പ്രതീക്ഷകള്‍ക്കൊത്തു ഉയരാന്‍ കഴിഞ്ഞു എന്നെനിക്കറിയില്ല. എന്നാലും എന്റെ ജീവിതം ഇത്രമേല്‍ അനുഗ്രഹമാക്കിയതില്‍ സര്‍ നോട് ഒരുപാട് കടപ്പാട് ! ചില വ്യക്തികളിലൂടെ ഇന്നും സര്‍ ന്റെ ഓര്‍മ്മകള്‍ നില നില്‍ക്കുന്നു. അദ്ദേഹത്തിലൂടെ പരിചയപ്പെടാന്‍ കഴിഞ്ഞവരെയും സ്‌നേഹത്തോടെ ഓര്‍മ്മിക്കുന്നു. എന്നും എപ്പോളും നന്ദിയും ആദരവും. എന്നാണ് ഭാമ കുറിച്ചത്.

Comments are closed.