എല്ലാവരും പറയും കാലം ആ മുറിവുണക്കും എന്ന്. പക്ഷേ ആ മുറിവിന്റെ വേദന അങ്ങനെ തന്നെ നില്‍ക്കുകയാണ്, ഞാന്‍ മരിക്കുന്ന വരെയും ആ വേദന ഉള്ളില്‍ ഉണ്ടാകും; ഭാവന

നമ്മള്‍ എന്ന സിനിമയിലൂടെ എത്തി പിന്നീട് മലയാള സിനിമയില്‍ എന്നല്ല തെന്നിന്ത്യന്‍ സിനിമകളിലെല്ലാം തിള ങ്ങിയ നടിയാണ് ഭാവന. കന്നഡ, തെലുങ്കു, മലയാളം, തമിഴ് തുടങ്ങി എല്ലാ ഭാഷകളിലും ഭാവന അഭിനയിച്ചി ട്ടുണ്ട്. ഏറെ കാലമായി മലയാള സിനിമയില്‍ നിന്ന് വിട്ട് നിന്ന ഭാവന ഇപ്പോള്‍ വീണ്ടും മലയാളത്തില്‍ സജീവ മായിരിക്കുകയാണ്.

ന്റുപ്പുപ്പാക്കൊരു പ്രേമമുണ്ടാര്‍ന്നു എന്ന സിനിമയിലൂടെയാണ് താരം തിരിച്ചെത്തിയത്. ഇപ്പോള്‍ റാണി എന്ന സിനിമയാണ് താരം ചെയ്യുന്നത്. അതിന്‍രെ വിശേഷങ്ങള്‍ ഭാവന ഇപ്പോള്‍ ബിഹൈന്‍ വുഡ്‌സിനോട് പങ്കിടുകയാണ്. റാണി എന്ന സിനിമയുടെ കഥ താന്‍ ഫോണിലൂടെയാണ് കേട്ടത്. അങ്ങനെ കഥ തനിക്ക് വലിയ ഇഷ്്ടമായെന്നും അതിലേയ്ക്ക് എത്തുകയായിരുന്നുവെന്നും താരം പറയുന്നു.

പല വിഷമങ്ങള്‍ ഉള്ളതിനാല്‍ താന്‍ കുറച്ച് കാലം മലയാള സിനിമയില്‍ നിന്ന് മാറി നിന്നു. എല്ലാ മനുഷ്യരെ പ്പോലെയും തന്നെ വിഷമങ്ങള്‍ തന്നെയും ബാധിക്കാറുണ്ട്. എന്റെ അച്ഛന്‍ മരിച്ചിട്ട് എട്ടു വര്ഷം ആകുന്നു. എല്ലാവരും പറയും എന്ത് വേദന വന്നാലും കാലം ആ മുറിവുണക്കും എന്ന്. പക്ഷേ ആ മുറിവ് അങ്ങനെ തന്നെ നിലനില്‍ക്കുകയാണ് ചെയ്യുന്നത്. എന്റെ അച്ഛന്‍ മരിച്ചിട്ട് എട്ട് വര്‍ഷമാകുന്നു. ഇന്നും അത് എനിക്ക് വലിയ ദുഖം ഉണ്ടാക്കിയ കാര്യമാണ്.

ഞാന്‍ മരിക്കുന്ന വരെയും അച്ഛന്‍ പോയ ആ വേദന എന്റെ ഉള്ളില്‍ ഉണ്ടാകും. ആ മുറിവ് അങ്ങനെ ഉണങ്ങില്ല. ചിലപ്പോള്‍ അതിന്റെ തീവ്രത കുറയുമായിരിക്കും. അത്രമാത്രം. അതാണ് ജീവിതം. സ്‌ക്രീനിലും റിയല്‍ ലൈഫിലും ഇമോഷന്‍സ് ഒരു പോലെയാണെന്നും താരം പറയുന്നു. എല്ലാ ഇന്‍ഡസ്ട്രിയോടും തനിക്കിഷ്ട്ടമാണെന്നും എന്നാല്‍ കന്നഡയാണ് തന്‍രെ ഹൃദയത്തില്‍ ചേര്‍ന്ന് നില്‍ക്കുന്നതെന്നും അതിന് കാരണം ഒരു പക്ഷേ തന്‍രെ ജീവിത പങ്കാളിയെ കണ്ടെത്തിയതനിലാവാമെന്നും താരം പറയുന്നു.

 

Comments are closed.